മിഡ്റേഞ്ച് സ്മാർട്ട്ഫോൺ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട 15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ
ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ വിപണികളിൽ ഒന്നാണ് ഇന്ത്യ. എൻട്രിലെവൽ, മിഡ്റേഞ്ച് സ്മാർട്ട്ഫോണുകൾക്കാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ളത്. ഇതിൽ തന്നെ 15,000 രൂപയിൽ താഴെ വില വരുന്ന വിഭാഗത്തിൽ ഉപഭോക്താക്കൾ വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ എല്ലാ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളും മികച്ച ഡിവൈസുകൾ തന്നെ 15,000 രൂപയിൽ താഴെ വിലയിൽ അവതരിപ്പിച്ചിട്ടുണ്ട്.

നിങ്ങളൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ എന്തുകൊണ്ടും തിരഞ്ഞെടുക്കാവുന്ന വിഭാഗമാണ് മിഡ്റേഞ്ച്. ആകർഷകമായ സവിശേഷതകളുള്ള ഡിവൈസുകൾ കുറഞ്ഞ വിലയിൽ ഈ വിഭാഗത്തിലൂടെ ലഭ്യമാകും. മികച്ച ക്യാമറകൾ, ഗെയിമിങിനും മറ്റും സഹായിക്കുന്ന കരുത്തുള്ള പ്രോസസർ എന്നിങ്ങനെയുള്ള സവിശേഷതകൾ ഈ വിഭാഗത്തിലുള്ള ഡിവൈസുകൾക്ക് ഉണ്ട്. ഇന്ത്യൻ വിപണിയിലെ മികച്ച മിഡ്റേഞ്ച് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ഷവോമി റെഡ്മി നോട്ട് 10
വില: 13,499 രൂപ
പ്രധാന സവിശേഷതകൾ
• 6.43 ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20: 9 അമോലെഡ് സ്ക്രീൻ
• 2.2GHz ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 678 64-ബിറ്റ് 11nm മൊബൈൽ പ്ലാറ്റ്ഫോം,അഡ്രിനോ 612 ജിപിയു
• 4GB LPDDR4X റാം 64GB (UFS 2.2) സ്റ്റോറേജ് / 6GB LPDDR4X റാം 128GB (UFS 2.2) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• 48MP+ 8MP + 2MP + 2MP പിൻ ക്യാമറകൾ
• 13 എംപി മുൻ ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5000mAh ബാറ്ററി

റിയൽമി 8
വില: 14,999 രൂപ
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് സ്ക്രീൻ, 1000 നിറ്റ് വരെ ബ്രൈറ്റ്നസ്
• 900 മെഗാഹെർട്സ് മാലി- G76 3EEMC4 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G95 12nm പ്രോസസർ
• 4GB / 6GB / 8GB (LPPDDR4x) റാം 128GB (UFS 2.1) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0
• 64MP + 8MP + 2MP + 2MP പിൻ ക്യാമറകൾ
• 16 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 5000mAh ബാറ്ററി

പോക്കോ എം3
വില: 12,999 രൂപ
പ്രധാന സവിശേഷതകൾ
• 6.53 ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ HD+ 19.5: 9 LCD സ്ക്രീൻ
• ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 662 11nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 610 GPU
• 4GB LPPDDR4x റാം 64GB (UFS 2.1) / 128GB (UFS 2.2) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12
• 48MP + 2MP + 2MP പിൻ ക്യാമറകൾ
• 8 എംപി മുൻ ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 6000mAh ബാറ്ററി

ഓപ്പോ എ54
വില: 13,490 രൂപ
പ്രധാന സവിശേഷതകൾ
• 6.51 ഇഞ്ച് (1600 × 720 പിക്സൽസ്) HD+19: 9 ഡിസ്പ്ലേ
• 2.3GHz ഒക്ടാകോർ മീഡിയാ ടെക് ഹീലിയോ P35 (MT6765) 12nm പ്രോസസർ
• 4GB / 6GB LPDDR4X റാം 64GB / 128GB (eMMC 5.1) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ഡ്യുവൽ സിം
• ആൻഡ്രോയിഡ് 10 ബേസ്ഡ് കളർഒഎസ് 7.2
• 13 എംപി + 2 എംപി മാക്രോ, 2 എംപി റിയർ ക്യാമറ
• 16 എംപി മുൻ ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5000mAh ബാറ്ററി

സാംസങ് ഗാലക്സി എം32
വില: 14,999 രൂപ
പ്രധാന സവിശേഷതകൾ
• 6.4 ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്പ്ലേ
• ഒക്ട കോർ മീഡിയടെക് ഹീലിയോ G80 12nm പ്രോസസർ
• 4GB LPDDR4x റാം 64GB (eMMC 5.1) സ്റ്റോറേജ് / 6GB LPDDR4x റാം 128GB (eMMC 5.1) സ്റ്റോറേജ്
• മൈക്രോ എസ്ഡി കാർഡ് വഴി 1TB വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• 64MP + 8MP + 2MP + 2MP പിൻ ക്യാമറകൾ
• F/2.2 അപ്പേർച്ചറുള്ള 20MP ഫ്രണ്ട് ക്യാമറ
• സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ
• ഡ്യുവൽ 4ജി വോൾട്ടി
• 6000 എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി 9 പവർ
വില: 10,999 രൂപ
പ്രധാന സവിശേഷതകൾ
• 6.53 ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ HD+ LCD സ്ക്രീൻ, 400 നിറ്റ്സ് ബ്രൈറ്റ്നസ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ
• ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 662 11nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 610 GPU
• 4GB LPPDDR4x റാം 64GB (UFS 2.1) / 128GB (UFS 2.2) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12
• 48MP + 8MP + 2MP + 2MP പിൻ ക്യാമറകൾ
• F/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 6000mAh ബാറ്ററി


Click it and Unblock the Notifications








