ഈ മാസം പുറത്തിറങ്ങാൻ പോകുന്ന മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം
പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആലോചിക്കുന്ന ആളുകൾക്ക് കുറച്ച് കൂടി കാത്തുനിൽക്കാൻ കഴിയുമെങ്കിൽ ഈ മാസം പുറത്തിറങ്ങാൻ പോകുന്ന മികച്ച ഡിവൈസുകൾ തന്നെ സ്വന്തമാക്കാം. ജിയോ, ആപ്പിൾ, ഗൂഗിൾ തുടങ്ങിയ ബ്രാന്റുകളെല്ലാം ഈ മാസം തങ്ങളുടെ ഫോണുകൾ പുറത്തിറക്കുമെന്നാണ് സൂചനകൾ. ഇതിൽ ഏറ്റവും ശ്രദ്ധേയം ഗൂഗിളും ജിയോയും ചേർന്ന് നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോൺ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ജിയോഫോൺ നെക്സ്റ്റ് ആണ്. ഏറ്റവും വില കൂടിയ ആപ്പിളിന്റെ പുതിയ ഐഫോൺ സീരിസും സെപ്റ്റംബറിൽ വിപണിയിലെത്തിയേക്കും.

ഗൂഗിൾ പിക്സൽ 6 സ്മാർട്ട്ഫോൺ ഈ മാസം തന്നെ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് സൂചനകൾ. ഇത് കൂടാതെ ബജറ്റ് മിഡ്റേഞ്ച് വിഭാഗങ്ങളിലും ധാരാളം ഫോണുകൾ പുറത്തിറങ്ങിയേക്കും. റെഡ്മി 10 പ്രൈം ആണ് ഇതിൽ പ്രധാനപ്പെട്ട ഒരു ഡിവൈസ്. ഇതിന്റെ ലോഞ്ച് തിയ്യതി ഇന്ന് (സെപ്റ്റംബർ 3) ആയിരിക്കുമെന്നാണ് റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. ഇത് കൂടാതെ റിയൽമിയുടെയും സാംസങിന്റെയും വിവോയുടെയുമെല്ലാം സ്മാർട്ട്ഫോണുകളും ഈ മാസം വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓഗസ്റ്റിൽ സജീവമായിരുന്ന സ്മാർട്ട്ഫോൺ വിപണി അതേ രീതിയിൽ തന്നെ ഈ മാസവും പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം ലോഞ്ച് ചെയ്തേക്കാവുന്ന ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം.

റെഡ്മി 10 പ്രൈം
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.5 ഇഞ്ച് ഐപിഎസ് എൽഇഡി ഡിസ്പ്ലെ
• 50എംപി+ 8എംപി+ 2എംപി+ 2എംപി പിൻ ക്യാമറകൾ
• ഒക്ടാകോർ 2GHz കോർട്ടെക്സ് A75, 1.8GHz കോർട്ടെക്സ് A55 പ്രോസസർ
• 5000 എംഎഎച്ച് ലി-പോളിമർ ബാറ്ററി

ജിയോ ഫോൺ നെക്‌സ്റ്റ്
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 5.5 ഇഞ്ച് എൽസിഡി ഡിസ്പ്ലേ
• ഇരുവശത്തും സാധാരണ ക്യാമറകൾ
• ക്വാഡ് കോർ 1.4GHz പ്രോസസർ
• 2 ജിബി റാം
• 3000mAh ബാറ്ററി

സാംസങ് ഗാലക്‌സി എസ്21 എഫ്ഇ 5ജി
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.4 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രോട്ടക്ഷൻ
• 12എംപി+ 12എംപി + 12എംപി പിൻ ക്യാമറകൾ
• 32 എംപി ഫ്രണ്ട് ക്യാമറ
• 8 ജിബി റാം
• ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 പ്ലസ് ചിപ്‌സെറ്റ്
• 4500 എംഎഎച്ച് ലി-അയൺ ബാറ്ററി

ഗൂഗിൾ പിക്സൽ 6 പ്രോ
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.71 ഇഞ്ച് സ്ക്രീൻ
• ആൻഡ്രോയിഡ് 12 ഒഎസ്
• ഒക്ടാ കോർ സിപിയു
• 128 ജിബി 12 ജിബി റാം, 256 ജിബി 12 ജിബി റാം, 512 ജിബി 12 ജിബി റാം
• 50എംപി+ 48എംപി+ 12എംപി പിൻ ക്യാമറകൾ
• 12 എംപി ഫ്രണ്ട് ക്യാമറ
• Li-Po 5000 mAh ബാറ്ററി

ഗൂഗിൾ പിക്സൽ 6
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.4 ഇഞ്ച് അമോലെഡ് സ്ക്രീൻ
• ആൻഡ്രോയിഡ് 12
• ഒക്ടാ കോർ COU
• 128 ജിബി 12 ജിബി റാം, 256 ജിബി 12 ജിബി റാം, 512 ജിബി 12 ജിബി റാം സ്റ്റോറേജ്
• 50 എംപി + 12 എംപി റിയർ ക്യാമറ
• 12 എംപി ഫ്രണ്ട് ക്യാമറ
• നീക്കം ചെയ്യാനാവാത്ത ബാറ്ററി

വിവോ എക്സ്70
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.5 ഇഞ്ച് ഡിസ്പ്ലേ
• ഒക്ട-കോർ മീഡിയടെക് ഡൈമെൻസിറ്റി 1200 പ്രോസസർ
• 50എംപി+ 48എംപി+ 12എംപി+ 8എംപി പിൻ ക്യാമറകൾ


Click it and Unblock the Notifications








