കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ കിടിലൻ സ്മാർട്ട്ഫോണുകൾ ഇവയാണ്

|

പുതിയ ജീവിതരീതിയിലേക്ക് ലോകം ചുവടുവെച്ചതോടെ എല്ലാം സാധാരണ നിലയിലേക്ക് എത്തുകയാണ്. ഇതിന് അനുസരിച്ച് സ്മാർട്ട്ഫോൺ വിപണിയും സജീവമായിക്കഴിഞ്ഞു. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ധാരാളം സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുന്നുണ്ട്. എല്ലാ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളും തങ്ങളുടെ ഫോണുകൾ വെർച്വൽ ലോഞ്ച് വഴി പുറത്തിറക്കുന്നു. പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് എല്ലാ വില വിഭാഗത്തിലും ധാരാളം ഓപ്ഷനുകളും ലഭിക്കുന്നുണ്ട്.

 

പുതിയ സ്മാർട്ട്ഫോണുകൾ

കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ സ്മാർട്ട്ഫോണുകളുടെ പട്ടികയിലെ ഏറ്റവും ശ്രദ്ധേയമായ ഡിവൈസുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ മൂന്ന് ഡിവൈസുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തവയാണ്. ഒന്ന് ആഗോള വിപണിയിൽ അവതരിപ്പിച്ച ഡിവൈസാണ്. സാംസങ് ഗാലക്സി എം32 5ജി, റിയൽമി സി21വൈ, വിവോ വൈ21 എന്നിവയാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഡിവൈസുകൾ. മോട്ടറോള എഡ്ജ് 2021 സ്മാർട്ട്ഫോണാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുന്ന ഡിവൈസ്.

സാംസങ് ഗാലക്സി എം32 5ജി

സാംസങ് ഗാലക്സി എം32 5ജി

സാംസങ് ഗാലക്സി എം32 5ജി ഈ ആഴ്ച ഇന്ത്യയിൽ നടന്ന ഏറ്റവും ശ്രദ്ധേയമായ ലോഞ്ചാണ്. ഈ ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിന്റെ ഒരേയൊരു വേരിയന്റാണ് ഇന്ത്യയിലെത്തിയത്. ഈ ഡിവൈസിന് 20,999 രൂപയാണ് വില. 6.5 ഇഞ്ച് ടിഎഫ്ടി ഇൻഫിനിറ്റി-വി എച്ച്ഡി+ ഡിസ്പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 720 എസ്ഒസി, 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 48 എംപി ക്വാഡ് റിയർ ക്യാമറ സിസ്റ്റം, ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് സാംസങ് ഗാലക്സി എം32 5ജിയുടെ പ്രധാന സവിശേഷതകൾ.

റിയൽമി സി21വൈ
 

റിയൽമി സി21വൈ

റിയൽമി സി21വൈ സ്മാർട്ടഫോണാണ് കഴിഞ്ഞയാഴ്ച്ച ഇന്ത്യയിലെത്തിയ മറ്റൊരു ശ്രദ്ധേയമായ ഡിവൈസ്. 3 ജിബി റാം + 32 ജിബി സ്റ്റോറേജ്, 4 ജിബി റാം + 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. യഥാക്രമം 8,999 രൂപ, 9,999 രൂപ എന്നിങ്ങനെയാണ് ഈ ഡിവൈസിന്റെ വില. സ്മാർട്ട്ഫോണിൽ 720 x 1600 പിക്സൽ റെസല്യൂഷനുള്ള 6.5 ഇഞ്ച് HD+ ഡിസ്പ്ലേ, യൂണിസോക്ക് ടി610 എസ്ഒസി, 4ജിബി LPDDR4X റാം, 64ജിബി eMMC 5.1 ഇന്റേണൽ സ്റ്റോറേജ്, 10W സ്റ്റാൻഡേർഡ് ചാർജിങ് സപ്പോർട്ട് ഉള്ള 5,000mAh ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ.

മോട്ടറോള എഡ്ജ് 2021

മോട്ടറോള എഡ്ജ് 2021

മോട്ടറോള എഡ്ജ് 2021 ആഗോള വിപണിയിലാണ് അവതരിപ്പിച്ചത്. മോട്ടോറോള എഡ്ജ് 2021ന് $ 500 രൂപ ഇൻട്രോഡക്ടറി വിലയുമായാണ് വരുന്നത്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 37,000 രൂപയോളം വരും. ഇത് ആമുഖ ഓഫറാണ്. ഈ ഓഫർ അവസാനിച്ചാൽ വില 700 ഡോളറായി മാറും. ഈ വില ഇന്ത്യൻ കറൻസിയിൽ ഏകദേശം 52,000 രൂപയാണ്. സ്നാപ്ഡ്രാഗൺ 778ജി ചിപ്സെറ്റ്, 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്, 6.7 ഇഞ്ച് എൽസിഡി ഡിസ്പ്ലേ, 5,000 എംഎഎച്ച് ബാറ്ററി, 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം എന്നിവയാണ് ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

വിവോ വൈ21

വിവോ വൈ21

വിവോ വൈ21 സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജുള്ള ഫോണിന്റെ ബേസ് മോഡലിന് 13990 രൂപയാണ് വില. വിവോ വൈ21 സ്മാർട്ട്ഫോണിൽ 6.51-ഇഞ്ച് എച്ച്ഡി+ ഹാലോ ഫുൾവ്യൂ ഡിസ്പ്ലേ, മീഡിയടെക് ഹീലിയോ പി35 എസ്ഒസി, 4ജിബി റാം 128ജിബി സ്റ്റോറേജ്, 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററി എന്നിങ്ങനെയുള്ള മികച്ച സവിശേഷതകൾ ഉണ്ട്.

Most Read Articles
Best Mobiles in India

English summary
Here are some of the most notable devices on the list of smartphones that hit the market last week. There are four smartphones in this list.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X