Home
Mobile

ഓഗസ്റ്റിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾ

ഈ മാസം പുതിയൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് സ്വന്തമാക്കാവുന്ന ആകർഷകമായ നിരവധി സ്മാർട്ട്ഫോണുകൾ ഉണ്ട്. 25,000 രൂപ വില വിഭാഗത്തിലെ സ്മാർച്ച്ഫോണുകൾ എല്ലാം തന്നെ ഗെയിമിങ്, ഫോട്ടോഗ്രാഫി, മൾട്ടി ടാസ്കിങ് എന്നിവയ്ക്ക് യോജിക്കുന്നവയാണ്. ഡിസൈനിലും കരുത്തിലും മികവ് പുലർത്തുന്ന 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. വൺപ്ലസ്, എംഐ, പോക്കോ, റിയൽമി ഐക്യുഒഒ എന്നിവയുടെ ഡിവൈസുകളാണ് ഈ പട്ടികയിൽ ഉള്ളത്.

സ്മാർട്ട്ഫോണുകൾ

അടുത്തിടെ വിപണിയിൽ എത്തിയ വൺപ്ലസ് നോർഡ് സിഇ അടക്കമുള്ള ചില സ്മാർട്ട്ഫോണുകൾ മിഡ് പ്രീമിയം സ്മാർട്ട്ഫോൺ വിപണി കൂടുതൽ സജീവമായി. 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ നിരവധി ഓപ്ഷനുകൾ ഉണ്ട്. എംഐ 11 ലൈറ്റ്, വൺപ്ലസ് നോർഡ് സിഇ, ഐക്യുഒഒ ഇസെഡ്3, റിയൽമി എക്സ്7, പോക്കോ എക്സ് 3 പ്രോ എന്നീ ഡിവൈസുകളാണ് ഇവയിൽ ഏറ്റവും മികച്ചവ. ഈ ഡിവൈസുകളുടെ സവിശേഷതകൾ വിശദമായി നോക്കാം.

എംഐ 11 ലൈറ്റ് 4ജി

എംഐ 11 ലൈറ്റ് 4ജി

ഈ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച ഏറ്റവും മെലിഞ്ഞ സ്മാർട്ട്‌ഫോണാണ് എംഐ11 ലൈറ്റ്. 1080x2400 പിക്സൽ സ്ക്രീൻ റെസല്യൂഷനോടുകൂടിയ 6.55 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രോട്ടക്ഷനും ഈ ഡിവൈസിൽ ഉണ്ട്. 6 ജിബി, 8 ജിബി റാം ഓപ്ഷനുകളുള്ള ഡിവൈസിന് കരുത്ത് നൽകുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 732ജി പ്രോസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്.

വൺപ്ലസ് നോർഡ് സിഇ 5ജി

വൺപ്ലസ് നോർഡ് സിഇ 5ജി

വൺപ്ലസ് നോർഡ് സിഇ 5ജി സ്മാർട്ട്ഫോണിൽ 1080x2400 പിക്സൽ സ്ക്രീൻ റെസല്യൂഷനോടുകൂടിയ 6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 6 ജിബി, 8 ജിബി, 12 ജിബി റാം ഓപ്ഷനുകൾക്കൊപ്പം ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി പ്രോസസ്സറും ഡിവൈസിൽ ഉള്ളത്. 4500mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. വാർപ്പ് ചാർജ് 30T പ്ലസ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. 64 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും 2 മെഗാപിക്സൽ ലെൻസും ഡിവൈസിൽ ഉണ്ട്. 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് സ്മാർട്ട്ഫോണിൽ ഉള്ളത്.

ഐക്യുഒഒ Z3 5ജി

ഐക്യുഒഒ Z3 5ജി

ഐക്യുഒഒ Z3 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 768ജി 5ജി എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 6ജിബി, 8ജിബി റാം ഓപ്ഷനുകളും ഈ സ്മാർട്ട്‌ഫോണിനുണ്ട്. 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ഡിവൈസിൽ ഉള്ളത്.

പോക്കോ എക്സ് 3 പ്രോ

പോക്കോ എക്സ് 3 പ്രോ

പോക്കോ എക്സ്3 പ്രോയിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 860 പ്രോസസറാണ് ഉള്ളത്. 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോൺ ആണ് ഇത്. 120Hz ഫുൾ എച്ച്ഡി+ എൽസിഡി ഡിസ്പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 48 മെഗാപിക്സൽ സോണി ഐഎംഎക്സ് 582 ലെൻസ്, 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ പോർട്രെയിറ്റ് ലെൻസ് എന്നിവയാണ് ഡിവൈസിൽ ഉള്ളത്. 20 മെഗാപിക്സൽ സെൽഫി ക്യാമറയും സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

റിയൽമി എക്സ്7

റിയൽമി എക്സ്7

റിയൽ‌മി എക്സ് 7 സ്മാർട്ട്ഫോണിന്റെ വില 17,999 രൂപയിൽ ആരംഭിക്കുന്നു. മീഡിയാടെക് ഡൈമൻസിറ്റി 800യു 5ജി പ്രോസസർ, 64 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറകൾ, 4310 എംഎഎച്ച് ബാറ്ററി, 176 ഗ്രാം ഭാരം എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ. 50W സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജിങും സ്മാർട്ട്ഫോണിൽ റിയൽമി നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
There are a number of attractive smartphones available for people who want to buy a new smartphone this month. Take a look at the smartphones priced at Rs 25,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X