പുതിയ മൊബൈൽ വാങ്ങുന്നവർ ശ്രദ്ധിക്കുക, കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ ഫോണുകൾ ഇവയാണ്

|

കഴിഞ്ഞ ആഴ്ച ടെക് വിപണിയിൽ നിരവധി പുതിയ ലോഞ്ചുകൾ നടന്നിരുന്നു. മൊബൈൽ ഫോൺ വിപണിയിൽ പ്രധാനമായും നാല് ഡിവൈസുകളാണ് കഴിഞ്ഞയാഴ്ച്ച അവതരിപ്പിച്ചത്. ഇതിൽ ഏറ്റവും ശ്രദ്ധേമായ ലോഞ്ച് സാംസങ് ഗാലക്‌സി എഫ്22 സ്മാർട്ട്‌ഫോണിന്റേതാണ്. എച്ച്എംഡി ഗ്ലോബൽ നോക്കിയ ജി20 എന്ന പുതിയ ഡിവൈസും കഴിഞ്ഞയാഴ്ച്ച വിപണിയിൽ എത്തിച്ചിട്ടുണ്ട്. റിയൽ‌മി തങ്ങളുടെ പുതിയ സബ് ബ്രാന്റായ ഡിസോയുടെ കീഴിൽ രണ്ട് ഫീച്ചർ ഫോണുകളാണ് കഴിഞ്ഞയാഴ്ച്ച ലോഞ്ച് ചെയ്തത്. ഡിസോ സ്റ്റാർ 300, ഡിസോ സ്റ്റാർ 500 എന്നിവയാണ് ഈ ഫോണുകൾ.

ടെക് വിപണി

കൊവിഡിന്റെ രണ്ടാം തരംഗത്തിൽ നിന്നും രാജ്യം പതിയെ മുക്തമായി വരുന്ന സന്ദർഭത്തിൽ വിപണി കൂടുതൽ സജീവമാവുകയും കൂടുതൽ ഡിവൈസുകൾ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ ബ്രാന്റുകളും ഈ മാസത്തിൽ കൂടുതൽ ഡിവൈസുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ കൂടുതൽ പുതിയ ഡിവൈസുകൾ വരും ദിവസങ്ങളിലും ലഭ്യമാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ മെബൈലുകൾ വിശദമായി നോക്കാം.

ഐഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ പ്രൈം ഡേ സെയിൽഐഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ പ്രൈം ഡേ സെയിൽ

സാംസങ് ഗാലക്സി എഫ്22

സാംസങ് ഗാലക്സി എഫ്22

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി + 20: 9 ഇൻഫിനിറ്റി-യു എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്പ്ലേ

• ARM മാലി-ജി 52 2EEMC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ ജി 80 12 എൻ‌എം പ്രോസസർ

• 64 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ് / 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം, 128 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജുള്ള 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1

• 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 13 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 6000mAh ബാറ്ററി

ഡിസോ സ്റ്റാർ 300

ഡിസോ സ്റ്റാർ 300

പ്രധാന സവിശേഷതകൾ

• 1.77-ഇഞ്ച് (160 x 120 പിക്സൽസ്) QQVGA LCD സ്ക്രീൻ

• 26MHz SC6531E പ്രോസസർ

• 32 എംബി റാം, 32 എംബി സ്റ്റോറേജും

• മൈക്രോ എസ്ഡി ഉപയോഗിച്ച് 64 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യൂവൽ സിം (മൈക്രോ സിം + മൈക്രോ സിം)

• 0.08MP പിൻ ക്യാമറ

• 2ജി ജിഎസ്എം 900/1800, ബ്ലൂടൂത്ത് 2.1, മൈക്രോ യുഎസ്ബി പോർട്ട്

• 2550mAh ബാറ്ററി

ബഹിരാകാശ ടൂറിസത്തിൽ പുതിയ ചുവടുവെപ്പ്, സ്വന്തം കമ്പനിയുടെ സ്പൈസ് ഷിപ്പിൽ പറന്ന് ബ്രാൻസൺബഹിരാകാശ ടൂറിസത്തിൽ പുതിയ ചുവടുവെപ്പ്, സ്വന്തം കമ്പനിയുടെ സ്പൈസ് ഷിപ്പിൽ പറന്ന് ബ്രാൻസൺ

ഡിസോ സ്റ്റാർ 500

ഡിസോ സ്റ്റാർ 500

പ്രധാന സവിശേഷതകൾ

• 2.8 ഇഞ്ച് (320 x 240 പിക്സൽസ്) ക്യുവിജിഎ എൽസിഡി സ്ക്രീൻ

• 26MHz SC6531E പ്രോസസർ

• 32 എംബി റാം, 32 എംബി സ്റ്റോറേജും

• മൈക്രോ എസ്ഡി ഉപയോഗിച്ച് 64 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യൂവൽ സിം (മൈക്രോ സിം + മൈക്രോ സിം)

• 0.3 എംപി പിൻ ക്യാമറ

• സ്ട്രിപ്പ് ടോർച്ച്

• 2ജി ജിഎസ്എം 900/1800, ബ്ലൂടൂത്ത് 2.1, മൈക്രോ യുഎസ്ബി പോർട്ട്

• 1900mAh ബാറ്ററി

നോക്കിയ ജി20

നോക്കിയ ജി20

പ്രധാന സവിശേഷതകൾ

• 6.52-ഇഞ്ച് (1600 x 720 പിക്സലുകൾ) എച്ച്ഡി + 20: 9 വി-നോച്ച് ഡിസ്പ്ലേ

• 2.3GHz ഒക്ട കോർ മീഡിയടെക് ഹെലിയോ G35 12nm പ്രോസസർ, IMG PowerVR GE8320 GPU

• 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം, 64 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11

• 48 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5050mAh ബാറ്ററി

18 രൂപ മുതൽ ആരംഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ വോയിസ് പ്ലാനുകൾ18 രൂപ മുതൽ ആരംഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ വോയിസ് പ്ലാനുകൾ

Best Mobiles in India

English summary
Two smartphones and two feature phones were launched last week. Along with the Samsung Galaxy F22 and Nokia G20 smartphones, the Realme DIZO Star 300 and DIZO Star 500 feature phones have also been launched.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X