ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച പോപ്പ്-അപ്പ് ക്യാമറ സ്മാർട്ട്‌ഫോണുകൾ

|

സ്മാർട്ട്ഫോണുകളുടെ ഡിസൈനിൽ കഴിഞ്ഞ കുറച്ച് വർഷത്തിനിടെ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്ന്. പ്രീമിയം ലുക്കും മികച്ച സവിശേഷതകളുമുള്ള ധാരാളം മോഡലുകൾ ഇന്ത്യയിൽ ഇന്ന് ലഭ്യമാണ്. എല്ലാ മുൻനിര സ്മാർട്ട്ഫോൺ നിർമ്മാതാക്കളും അവരുടെ ലോകത്തിലെ പ്രധാന മാർക്കറ്റുകളിലൊന്നായി ഇന്ത്യയെ പരിഗണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലാ പുതിയ ഫീച്ചറുകളും ഇന്ത്യയിൽ പുറത്തിറക്കുന്ന മോഡലുകളിലും കമ്പനികൾ ഉൾപ്പെടുത്തുന്നുണ്ട്.

 

പുതിയ ട്രന്റ്

പുതിയ ട്രന്റ് അനുസരിച്ച് സ്മാർട്ട്ഫോണുകൾ ഫുൾസ്ക്രീൻ ഡിസ്പ്ലെയ്ക്ക് പ്രാധാന്യം കൊടുക്കുന്നു. നോച്ചുകൾ ഒഴിവാക്കി കൂടുതൽ മനോഹരമാക്കാനുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളുടെ ശ്രമത്തിന്റെ ഫലയമായി വളരെ സ്റ്റൈലിഷ് ആയ പോപ്പ് അപ്പ് ക്യാമറ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തി. ഇന്ത്യയിൽ ലഭ്യമായിട്ടുള്ള മികച്ച പോപ്പ് അപ്പ് സെൽഫി ക്യാമറ സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

വൺപ്ലസ് 7 ടി പ്രോ മക്ലാരൻ എഡിഷൻ

വൺപ്ലസ് 7 ടി പ്രോ മക്ലാരൻ എഡിഷൻ

വൺപ്ലസ് മുമ്പ് പുറത്തിറക്കിയ വൺപ്ലസ് 7ടി പ്രോ ഫ്ലാഗ്ഷിപ്പിന്റെ പ്രത്യേക എഡിഷൻ മോഡലാണ് വൺപ്ലസ് 7 ടി പ്രോ മക്ലാരൻ എഡിഷൻ. കുറച്ച് മാറ്റങ്ങൾ ഒഴികെ സ്റ്റാൻഡേർഡ് പതിപ്പിന് സമാനമായ സവിശേഷതകൾ തന്നെയാണ് ഈ ഡിവൈസിന് ഉള്ളത്. 16 എംപി പോപ്പ്-അപ്പ് സെൽഫി ക്യാമറ സെൻസറാണ് ഈ ഡിവൈസിന്റെ സവിശേഷത.

വൺപ്ലസ് 7 ടി പ്രോ
 

വൺപ്ലസ് 7 ടി പ്രോ

വൺപ്ലസ് 7 ടി പ്രോയിൽ കമ്പനി പോപ്പ്-അപ്പ് സെൽഫി ക്യാമറ മൊഡ്യൂൾ നൽകിയിട്ടുണ്ട്. ഇത് ഡിസ്പ്ലേയിലെ നോച്ച് ഒഴിവാക്കുകയും ഫോണിന്റെ ഡിവൈൻ മനോഹരമാക്കുകയും ചെയ്യുന്നു. പോപ്പ്-അപ്പ് മൊഡ്യൂളിനുള്ളിൽ എഫ് / 2.0 അപ്പേർച്ചറുള്ള 16 എംപി സോണി ഐഎംഎക്സ് 471 സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്.

സാംസങ് ഗാലക്‌സി എ 80

സാംസങ് ഗാലക്‌സി എ 80

ലോകത്തിലെ ആദ്യത്തെ 48 എംപി ക്യാമറ സ്മാർട്ട്‌ഫോണാണ് ഗാലക്‌സി എ സീരീസിലെ ആദ്യ ഡിവൈസുകളിലൊന്നായ സാംസങ് ഗാലക്‌സി എ 80. പിന്നിലെ പോപ്പ്-അപ്പ് മൊഡ്യൂളിനുള്ളിൽ മൂന്ന് ക്യാമറകളുണ്ട്, ഇത് സെൽഫി ക്യാമറയായി ഉപയോഗിക്കാനായി തിരിക്കാൻ സാധിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ഓപ്പോ കെ3

ഓപ്പോ കെ3

പോപ്പ്-അപ്പ് ക്യാമറ മൊഡ്യൂളിനുള്ളിൽ 16 എംപി സെൽഫി ക്യാമറ സെൻസറുള്ള ഓപ്പോ കെ3 6.5 ഇഞ്ച് ബെസെൽ-ലസ് ഡിസ്‌പ്ലേയുമായാണ് പുറത്തിറക്കിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 710 SoC, 128GB സ്റ്റോറേജ് സ്പൈസ് എന്നിവയടക്കമുള്ള നിരവധി സവിശേഷതകൾ സ്മാർട്ട്ഫോണിലുണ്ട്.

ഷവോമി റെഡ്മി കെ 20 പ്രോ

ഷവോമി റെഡ്മി കെ 20 പ്രോ

നൂതനവും വില കൂടിയതുമായ റെഡ്മി സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് റെഡ്മി കെ 20 പ്രോ. ഈ സ്മാർട്ട്‌ഫോണിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് പോപ്പ്-അപ്പ് സെൽഫി ക്യാമറയാണ്. പോപ്പ്-അപ്പ് മൊഡ്യൂളിൽ എഫ് / 2.2 അപ്പർച്ചർ ഉള്ള 20 എംപി സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്.

വിവോ വി 15 പ്രോ 8 ജിബി റാം

വിവോ വി 15 പ്രോ 8 ജിബി റാം

പോപ്പ്-അപ്പ് സെൽഫി ക്യാമറ സെൻസർ ഉൾക്കൊള്ളുന്ന സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ വിവോയിൽ നിന്നുള്ള വിവോ വി 15 പ്രോയും ഇടം പിടിക്കുന്നു. സെൽഫികൾക്കായി എഫ് / 2.0 അപ്പേർച്ചറുള്ള 32 എംപി പോപ്പ്-അപ്പ് ക്യാമറ മൊഡ്യൂളാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. കസ്റ്റമൈസ്ഡ് പോപ്പ്-അപ്പ് സൌണ്ടുകളും ഈ ഡിവൈസിൽ ചേർത്തിട്ടുണ്ട്.

വിവോ നെക്സ്

വിവോ നെക്സ്

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, അൾട്രാ ഫുൾവ്യൂ ഡിസ്‌പ്ലേ, 8 എംപി സെൽഫി ക്യാമറ സെൻസറുള്ള പോപ്പ്-അപ്പ് ക്യാമറ മൊഡ്യൂൾ എന്നീ സവിശേഷതകളുള്ള സ്മാർട്ട്ഫോണാണ് വിവോയുടെ വിവോ നെക്‌സ്.

Best Mobiles in India

Read more about:
English summary
Smartphones have become advanced with unique and premium design than ever before. Some of these design trends include the presence of slim or almost negligible bezels around the display. This aspect also eliminates the top bezel of the smartphone by bringing notch displays, punch-hole cutout or pop-up selfie camera modules. The reason for the same is to maximize the screen space and make it ideal for tasks such as watching videos, playing games, etc.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X