Home
Mobile

20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന സാംസങ് സ്മാർട്ട്‌ഫോണുകൾ

ഇന്ത്യൻ വിപണിയിലെ മുൻനിര സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളയ സാംസങ് എല്ലാ വില വിഭാഗത്തിലും ഡിവൈസുകൾ പുറത്തിറക്കുന്നുണ്ട്. പ്രീമിയം സ്മാർട്ട്ഫോണുകൾ മുതൽ എൻട്രി ലെവൽ വരെ വിവിധ വില വിഭാഗങ്ങളിൽ ഡിവൈസുകൾ പുറത്തിറക്കുന്ന കമ്പനി ഇന്ത്യൻ വിപണിയിലെ എല്ലാ തരം ഉപയോക്താക്കളെയും പരിഗണിക്കുന്നു. മിഡ് റേഞ്ച് വിഭാഗത്തിൽ മികച്ച ചില ഡിവൈസകൾ തന്നെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

20,000 രൂപയിൽ താഴെ വിലയുള്ള ഡിവൈസുകൾ

സാംസങിന്റെ 20,000 രൂപയിൽ താഴെ വിലയുള്ള ഡിവൈസുകൾ പരിശോധിച്ചാൽ അവയിൽ പ്രധാനപ്പെട്ടവ ഗാലക്സി എം, എ സീരിസുകളിൽ തന്നെയാണ്. മികച്ച ചില ഡിവൈസുകൾ എല്ലാ വർഷവും സാംസങ് വിപണിയിലെത്തിക്കുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ബജറ്റ് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഈ പട്ടികയിൽ സ്മാർട്ട്ഫോണുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

സാംസങ് ഗാലക്‌സി എം31എസ് (Samsung Galaxy M31s)

സാംസങ് ഗാലക്‌സി എം31എസ് (Samsung Galaxy M31s)

സാംസങ് ഗാലക്‌സി എം 31 എസ് അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 91% സ്‌ക്രീൻ-ടു-ബോഡി റേഷിയോ ഉള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് സ്‌ക്രീനാണ് ഈ ഡിവൈസിൽ ഉള്ളത്. 2.3Ghz എക്‌സിനോസ് 9611ആണ് ഈ ഡിവൈസിന്റെ കരുത്ത്. ഡിവൈസിൽ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഉള്ളത്. 64 എംപി പ്രൈമറി ക്യാമറ, 12 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, 5 എംപി ഡെപ്ത് സെൻസർ ലെൻസ്, 5 എംപി മാക്രോ ലെൻസ് എന്നിവ ഉൾക്കൊള്ളുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. മുൻവശത്ത്, 32 എംപി സെൽഫി ക്യാമറയാണ് ഉള്ളത്. 6 ജിബി റാം വേരിയന്റിന് 19,499 രൂപയാണ് വില. 8 ജിബി റാം വേരിയന്റിന് 21,499 രൂപ വിലയുണ്ട്.

സാംസങ് ഗാലക്സി എം 21 (Samsung Galaxy M21)

സാംസങ് ഗാലക്സി എം 21 (Samsung Galaxy M21)

സാംസങ് ഗാലക്‌സി എം21 സ്മാർട്ട്ഫോൺ മാർച്ചിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 6.4 ഇഞ്ച് എസ്അമോലെഡ് ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-യു സ്‌ക്രീനാണ് ഡിവൈസിൽ ഉള്ളത്. 48 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 5 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. മുൻവശത്ത് 20 എംപി സെൽഫി ക്യാമറയാണ് ഉള്ളത്. രണ്ട് വ്യത്യസ്ത വേരിയന്റുകളിൽ സാംസങ് ഗാലക്‌സി എം 21 ലഭ്യമാണ്. 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 14,499 രൂപയും 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 16,499 രൂപയുമാണ് വില.

സാംസങ് ഗാലക്‌സി എ21എസ് (Samsung Galaxy A21s)

സാംസങ് ഗാലക്‌സി എ21എസ് (Samsung Galaxy A21s)

സാംസങ് ഗാലക്‌സി എ21എസ് സ്മാർട്ട്ഫോൺ ജൂണിലാണ് വിപണിയിലെത്തിയത്. 6.5 ഇഞ്ച് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എ 21 എസിലുള്ളത്. 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിൽ എക്‌സിനോസ് 850 പ്രോസസറാണ് ഉള്ളത്. 48 എംപി പ്രൈമറി സെൻസർ ലെൻസ്, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ, 2 എംപി ഡെപ്ത് ക്യാമറ എന്നിവ ഉൾക്കൊള്ളുന്ന ക്വാഡ് ക്യാമറ സെറ്റപ്പും 13 എംപി സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ട്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിന് 15,499 രൂപയും 6 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 17,499 രൂപയുമാണ് വില.

സാംസങ് ഗാലക്‌സി എം31 (Samsung Galaxy M31)

സാംസങ് ഗാലക്‌സി എം31 (Samsung Galaxy M31)

ഫെബ്രുവരിയിലാണ് സാംസങ് ഗാലക്‌സി എം31 പുറത്തിറങ്ങിയത്. 6.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എം31ൽ ഉള്ളത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉള്ള എക്‌സിനോസ് 9611 ചിപ്‌സെറ്റാണ് ഡിവൈസിൽ ഉള്ളത്. 64 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ് ലെൻസ്, 5 എംപി മാക്രോ ക്യാമറ, 5 എംപി ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. മുൻവശത്ത് 32 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ഈ ഡിവൈസിന്റെ 6 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 17,499 രൂപയും 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 18,499 രൂപയുമാണ് വില.

സാംസങ് ഗാലക്‌സി എ50എസ് (Samsung Galaxy A50s)

സാംസങ് ഗാലക്‌സി എ50എസ് (Samsung Galaxy A50s)

ഫെബ്രുവരിയിലാണ് ഗാലക്‌സി എ 50 എസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 6.4 ഇഞ്ച് സ്‌ക്രീൻ ഫുൾ എച്ച്ഡി + 19.5: 9 ആസ്‌പെക്ട് റേഷിയോ, 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നീ സവിശേഷതകളുള്ള ഈ ഡിവൈസ് എക്‌സിനോസ് 9611 ചിപ്‌സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 48 എംപി പ്രൈമറി ലെൻസ്, 8 എംപി അൾട്രാ വൈഡ് സെൻസർ, 5 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. മുൻവശത്ത് 32 എംപി സെൽഫി ക്യാമറയും ഉണ്ട്. ഡിവൈസിന്റെ 4 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 17,499 രൂപയും 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയുമാണ് വില.

More from GizBot

Best Mobiles in India

English summary
Every year, Samsung launches some of the best devices in the mid-range segment to cater to the needs of customers who are looking for decent smartphones under affordable price range.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X