ക്യാമറകൾ കിടിലനാക്കാൻ സ്മാർട്ട്ഫോൺ കമ്പനികൾ ആശ്രയിക്കുന്ന ക്യാമറ നിർമ്മാതാക്കൾ

|

സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കുന്ന കാര്യം എന്താണെന്ന് ചോദിച്ചാൽ ക്യാമറകൾ എന്നായിരിക്കും പലരുടേയും മറുപടി. സ്മാർട്ടഫോൺ ക്യാമറകൾക്ക് പ്രാധാന്യം വർധിച്ചു വരികയാണ്. അതുകൊണ്ട് തന്നെ എല്ലാ സ്മാർട്ട്ഫോൺ നിർമ്മാതാക്കളും മികച്ച ക്യാമറകൾ ഉണ്ടാക്കാനായി പ്രമുഖ ക്യാമറ നിർമ്മാതാക്കളുടെ സഹായം തേടാറുണ്ട്. സ്മാർട്ട്ഫോൺ ക്യാമറകളുടെ സാങ്കേതികവിദ്യ വികസിപ്പിക്കാൻ മുൻനിര ക്യാമറ നിർമ്മാതാക്കൾ സഹകരിക്കുന്നുമുണ്ട്.

 

സ്മാർട്ട്ഫോൺ ക്യാമറകൾ

ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ക്യാമറകൾ ഉണ്ടാക്കാനായി മികച്ച സാങ്കേതികവിദ്യ ആവശ്യമാണ്. ലെൻസുകളും സെൻസറുകളും അടക്കമുള്ള ഹാർഡ്വെറുകളുടെ കാര്യത്തിലും മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന സോഫ്റ്റ്വയറുകളുടെ കാര്യത്തിലും സ്മാർട്ട്ഫോൺ ബ്രാന്റുകൾ ക്യാമറ നിർമ്മാതാക്കളുടെ സഹായം തേടുന്നു. പ്രമുഖ സ്മാർട്ട്ഫോൺ കമ്പനികളും അവർ ആശ്രയിക്കുന്ന ക്യാമറ നിർമ്മാതാക്കളും ഏതൊക്കെയാണ് എന്ന് നോക്കാം.

വിവോയും കാൾ സെസും

വിവോയും കാൾ സെസും

വിവോയും കാൾ സെസും 2020ലാണ് ഒരു പങ്കാളിത്തം പ്രഖ്യാപിച്ചത്. ഇതിനറെ ഭാഗമായി, വിവോയുടെ മുൻനിര സ്‌മാർട്ട്‌ഫോണുകൾക്കായി മൊബൈൽ ഇമേജിംഗ് സാങ്കേതികവിദ്യ നവീകരിക്കുന്നതിനുള്ള സംയുക്ത ഗവേഷണ-വികസന പ്രോഗ്രാമായ വിവോ സെസ് ഇമേജിംഗ് ലാബ് ഇരു കമ്പനികളും ചേർന്ന് സ്ഥാപിച്ചു. ഇതിനുപുറമേ വിവോ എക്സ്60 പ്രോ സ്മാർട്ട്‌ഫോണിൽ രണ്ട് കമ്പനികളും ചേർന്ന് സെസ് പവർഡ് ഇമേജിങ് സിസ്റ്റം അവതരിപ്പിച്ചു. ഫോണിൽ ജിമ്പൽ സ്റ്റെബിലൈസേഷൻ സിസ്റ്റം 2.0, എക്‌സ്ട്രീം നൈറ്റ് വിഷൻ 2.0 എന്നിവയെല്ലാം ഈ പങ്കാളിത്തതിന്റെ ഭാഗമായി ഉണ്ടായതാണ്.

ഏപ്രിൽ മാസം വിപണിയിലെത്തുന്ന കിടിലൻ സ്മാർട്ട്ഫോണുകൾഏപ്രിൽ മാസം വിപണിയിലെത്തുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ

നോക്കിയയും കാൾ സെസും
 

നോക്കിയയും കാൾ സെസും

ക്യാമറ സാങ്കേതികവിദ്യയ്ക്കായി നോക്കിയ കാൾ സീസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. എൻ-സീരീസ് സ്മാർട്ട്‌ഫോണിന്റെ സമയത്ത് രണ്ട് കമ്പനികളും പങ്കാളികളായിരുന്നു. ആ പങ്കാളിത്തം അവസാനിച്ചതിന് ശേഷം, 2017ൽ രണ്ട് കമ്പനികളും വീണ്ടും ഒന്നിച്ചു. 2020-ൽ സോണിയുമായി സഹകരിക്കുന്നതിന്റെ ഭാഗമായി സെസ് ബ്രാൻഡ് നോക്കിയയുമായുള്ള അതിന്റെ എക്സ്ക്ലൂസീവ് പങ്കാളിത്തം അവസാനിപ്പിച്ചു. അതേസമയം സെസ് നോക്കിയ ബ്രാൻഡഡ് ഫോണുകൾക്കായി ക്യാമറകൾ ഡിസൈൻ ചെയ്തുകൊണ്ടിക്കുന്നുണ്ട്.

ഹുവാവേയും ലെയ്കയും

ഹുവാവേയും ലെയ്കയും

2016ൽ ഹുവായ് ലെയ്കയുമായി ഒരു പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ക്യാമറ സാങ്കേതികവിദ്യയിലും ലെൻസുകളിലുമുള്ള സാങ്കേതികവിദ്യകൾ പരസ്പരം കൈമാറാൻ ഇരു കമ്പനികളും തീരുമാനിച്ചു. ഹുവാവേ പി9 ആയിരുന്നു ആദ്യത്തെ ലെയ്ക ബ്രാൻഡഡ് ഹുവാവേ സ്മാർട്ട്‌ഫോൺ. ഹുവാവേ പി50 സീരീസ് സ്‌മാർട്ട്‌ഫോണുകളോടെ ഈ പങ്കാളിത്തം അവസാനിപ്പിച്ചതായിട്ടാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

ഓപ്പോയും ഹാസൽബ്ലാഡും

ഓപ്പോയും ഹാസൽബ്ലാഡും

കഴിഞ്ഞ മാസമാണ് ഓപ്പോ ഹാസൽബ്ലാഡുമായി മൂന്ന് വർഷത്തെ പങ്കാളിത്തം പ്രഖ്യാപിച്ചത്. രണ്ട് കമ്പനികളും ചേർന്ന് ഓപ്പോ ഫൈൻഡ് എക്സ് സീരീസിനായുള്ള ക്യാമറകൾ തയ്യാറാക്കും. ഇതിലൂടെ മൊബൈലിനായുള്ള ഹാസൽബ്ലാഡ് ക്യാമറകളിൽ മെച്ചപ്പെട്ട ഫോട്ടോഗ്രാഫി അനുഭവം സൃഷ്ടിക്കുന്നതിന് കളർ സയൻസിലെ മുന്നേറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കമ്പനികൾ വ്യക്തമാക്കി. ഓപ്പോയുടെ ഡിവൈസുകളിൽ വലിയ മാറ്റം ഉണ്ടാക്കാൻ ഈ പങ്കാളിത്തതിന് സാധിക്കും.

വൺപ്ലസ് 10 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ, വിൽപ്പന ഏപ്രിൽ 5ന്വൺപ്ലസ് 10 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ, വിൽപ്പന ഏപ്രിൽ 5ന്

വൺപ്ലസും ഹാസൽബ്ലാഡും

വൺപ്ലസും ഹാസൽബ്ലാഡും

വൺപ്ലസ് 2021ലാണ് ഹാസൽബ്ലാഡുമായി മൂന്ന് വർഷത്തെ പങ്കാളിത്തം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഭാവിയിൽ വൺപ്ലസ് മുൻനിര ഡിവൈസുകൾക്കായി അടുത്ത തലമുറ സ്മാർട്ട്‌ഫോൺ ക്യാമറ സംവിധാനങ്ങൾ വികസിപ്പിക്കാൻ രണ്ട് കമ്പനികളും തീരുമാനിച്ചു. വൺപ്ലസ് 9 സീരീസ് ഹാസൽബ്ലാഡ് ക്യാമറകളുമായി വന്ന ആദ്യത്തെ വൺപ്ലസ് സ്മാർട്ട്‌ഫോണുകളാണ്. ഇതിനുപുറമേ മൊബൈൽ ഇമേജിങ് കഴിവുകൾ കൂടുതൽ വികസിപ്പിക്കുന്നതിനായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 150 മില്യൺ ഡോളർ നിക്ഷേപിക്കാനുള്ള പദ്ധതികളും വൺപ്ലസ് പ്രഖ്യാപിച്ചിട്ടുണ്ട്.

സോണിയും കാൾ സെസും

സോണിയും കാൾ സെസും

സോണി അതിന്റെ എക്സ്പീരിയ സീരീസ് സ്മാർട്ട്‌ഫോണുകൾക്കായിട്ടാണ് 2020ൽ ജർമ്മൻ ലെൻസ് നിർമ്മാതാക്കളായ കാൾ സീസുമായി പങ്കാളിത്തം പ്രഖ്യാപിച്ചത്. സോണിയുടെ എക്സ്പീരിയ 1 II, ടി ആന്റി റിഫ്ലക്ടീവ് കോട്ടിങ് ഉള്ള സെസിന്റെ ഒപ്റ്റിക്‌സ് ഉള്ള ആദ്യത്തെ സ്മാർട്ട്‌ഫോണായിരുന്നു. ഇതിന് മുമ്പും ഈ കമ്പനികൾ ക്യാമറ നിർമ്മിക്കാൻ സഹകരിച്ചിട്ടുണ്ട്. 1996ൽ Hi8 ഹാൻഡിക്യാം CCD-TR555, സൈബർ-ഷോട്ട് RX സീരീസ്, ആൽഫ ടിഎം ക്യാമറ ലെൻസുകൾ, 4കെ ഹാൻഡിക്യാം കാംകോർഡറുകൾ തുടങ്ങിയ ഡിജിറ്റൽ സ്റ്റിൽ ക്യാമറകൾ നിർമ്മിക്കാനാണ് നേരത്തെ കമ്പനികൾ ചേർന്ന് പ്രവർത്തിച്ചിട്ടുള്ളത്.

Best Mobiles in India

English summary
Let’s take a look at the smartphone brands and their partner camera companies making best smartphone cameras.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X