Home
Mobile

കഴിഞ്ഞ ഒരുമാസത്തിനിടെ വില വർദ്ധിച്ച ജനപ്രീയ സ്മാർട്ട്ഫോണുകൾ ഇവയാണ്

കേന്ദ്രസർക്കാരിന്റെ പുതിയ ബജറ്റിൽ ജിഎസ്ടി നിരക്കുകൾ വർദ്ധിപ്പിച്ചതുകൊണ്ട് പല സ്മാർട്ട്ഫോൺ നിർമ്മാതാക്കൾക്കും അവരുടെ ഡിവൈസുകൾക്ക് വില വർദ്ധിപ്പിക്കേണ്ടി വന്നിട്ടുണ്ട്. ഇത് കൂടാതെ കൊറോണ വൈറസ് കാരണം പ്രൊഡക്ഷൻ മേഖലിയിൽ ഉണ്ടായ പ്രശ്നങ്ങളും വില വർദ്ധിപ്പിക്കാൻ കാരണമായി ചൂണ്ടികാട്ടുന്നുണ്ട്. ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണി കൈയ്യടക്കി വച്ചിരിക്കുന്ന കമ്പനികളുടെയെല്ലാം ജനപ്രീയ ഡിവൈസുകൾക്ക് കഴിഞ്ഞ ഒരുമാസത്തിനിടെ വില വർദ്ധിച്ചു.

സ്മാർട്ട്ഫോൺ വിപണി

ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മിഡ്റേഞ്ച്, ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് അടക്കം ഇക്കഴിഞ്ഞ ഒരുമാസത്തിനിടെ വിലവർദ്ധനവ് ഉണ്ടായിട്ടുണ്ട്. വില വർദ്ധിച്ച ഡിവൈസുകളിൽ ഏറ്റവും ജനപ്രീയമായ ഡിവൈസുകൾ പോക്കോ X2, സാംസങ് ഗാലക്‌സി M21, റെഡ്മി നോട്ട് 8, റെഡ്മി 8, റെഡ്മി 8 എ ഡ്യുവൽ, റിയൽ‌മെ സി3 എന്നിവയാണ്

പോക്കോ എക്സ്2 (Poco X2)

പോക്കോ എക്സ്2 (Poco X2)

കഴിഞ്ഞയാഴ്ചയാണ് പോക്കോ X2 സ്മാർട്ട്ഫോണിന് വിലവർദ്ധിച്ചത്. നേരത്തെ 16,999 രൂപയ്ക്ക് ലഭ്യമായിരുന്ന 6 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയൻറ് ഇപ്പോൾ 17,499 രൂപയ്ക്കാണ് ലഭിക്കു. 500 രൂപയാണ് വർദ്ധിച്ചത്. അതുപോലെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 17,999 രൂപ ഉണ്ടായിരുന്നു. ഇപ്പോഴത് 18,499 രൂപയാണ്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുള്ള ടോപ്പ് എൻഡ് മോഡലിന് വില വർദ്ധിച്ചിട്ടില്ല. ഇതിന് 20,999 രൂപയാണ് വില.

സാംസങ് ഗാലക്സി എം21 (Samsung Galaxy M21)

സാംസങ് ഗാലക്സി എം21 (Samsung Galaxy M21)

പോക്കോ എക്സ് 2 ന് സമാനമായി സാംസങ് ഗാലക്സി M21 സ്മാർട്ട്ഫോണിനും സാംസങ് ഇന്ത്യ ഇസ്റ്റോറിലെ അപ്‌ഡേറ്റ് ചെയ്ത വിലയനുസരിച്ച് 500 രൂപയാണ് വർദ്ധിച്ചത്. 4 ജിബി + 64 ജിബി കോൺഫിഗറേഷനുള്ള വേരിയന്റിന് 13,499 രൂപയായിരുന്നു വില, ഇപ്പോഴത് 13,999 രൂപയായി ഉയർന്നു. 6 ജിബി + 128 ജിബി മോഡലിന് 15,499 രൂപ വിലയുണ്ടായിരുന്നു. ഇപ്പോൾ ഈ വേരിയന്റിന് 15,999 രൂപയാണ് വില.

റെഡ്മി നോട്ട് 8 (Redmi Note 8)

റെഡ്മി നോട്ട് 8 (Redmi Note 8)

റെഡ്മി നോട്ട് 8 ന്റെ വിലയും ഷവോമി വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ ഡിവൈസിന്റെ 4 ജിബി + 64 ജിബി മോഡലിന് 11,499 രൂപയാണ് വിലയുണ്ടായിരുന്നത്. ഇപ്പോഴിത് 11,999 രൂപയാണ്. 13,999 രൂപ വിലയുണ്ടായിരുന്ന 6 ജിബി + 128 ജിബി വേരിയന്റിന് ഇപ്പോൾ 14,499 രൂപയാണ് വില. നേരത്തെയും ഈ ഡിവൈസിന് വില വർദ്ധിച്ചിരുന്നു. 9,999 രൂപയ്കാക്കാണ് ഈ ഡിവൈസ് ആദ്യം വിപണിയിലെത്തിയത്.

റെഡ്മി 8 (Redmi 8)

റെഡ്മി 8 (Redmi 8)

റെഡ്മി നോട്ട് 8നൊപ്പം, ഷവോമി റെഡ്മി 8ന്റെ വിലയും വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ ഡിവൈസിന്റെ 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 9,299 രൂപയായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴിത് 9,499 രൂപയാണ്. കഴിഞ്ഞ ഒക്ടോബറിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. ഡിവൈസിന്റെ 3 ജിബി + 32 ജിബി ഓപ്ഷന് 7,999 രൂപയായിരുന്നു വില. ഈ വേരിയന്റ് പുറത്തിറക്കുന്നത് കമ്പനി അവസാനിപ്പിച്ചു.

റെഡ്മി 8എ ഡ്യുവൽ (Redmi 8A Dual)

റെഡ്മി 8എ ഡ്യുവൽ (Redmi 8A Dual)

റെഡ്മി 8 എ ഡ്യുവൽ സ്മാർട്ട്ഫോൺ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന് വില വർദ്ധിപ്പിച്ചിട്ടുണ്ട്. 7,299 രൂപയുണ്ടായിരുന്ന ഡിവൈസിന് ഇപ്പോൾ 7,499 രൂപയാണ് വില. റെഡ്മി 8 എ ഡ്യുവലിന്റെ 3 ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലിന് വില വർദ്ധിപ്പിച്ചിട്ടില്ല. അത് ഇപ്പോഴും 7,999 രൂപയ്ക്ക് ലഭ്യമാകും. കഴിഞ്ഞ ദിവസം ഷവോമി ഈ ഡിവസിന്റെ 3ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റ് പുറത്തിറക്കിയിരുന്നു. 8,999 രൂപയ്ക്കാണ് ഈ ഡിവൈസ് ലഭ്യമാവുക.

റിയൽ‌മി സി3 (Realme C3)

റിയൽ‌മി സി3 (Realme C3)

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വന്ന അവസാനത്തെ പ്രധാന വിലവർദ്ധനവ് റിയൽ‌മി സി3 സ്മാർട്ട്ഫോണിന്റേത് ആണ്. ഈ ഡിവൈസിന്റെ 3 ജിബി റാം + 32 ജിബി സ്റ്റോറേജ് കോൺഫിഗറേഷന് 7,999 രൂപയാണ് ഇപ്പോൾ വില, നേരത്തെ ഇത് 7,499 രൂപയായിരുന്നു. 6,999 രൂപയ്ക്കാണ് രൂപയ്ക്കാണ് ഫോൺ ലോഞ്ച് ചെയ്തത്. ഏപ്രിലിൽ ജിഎസ്ടി വർദ്ധനവ് കാരണം 500 രൂപ വർദ്ധിച്ചിരുന്നു.

Best Mobiles in India

English summary
Poco X2, Samsung Galaxy M21, Redmi Note 8, Redmi 8, Redmi 8A Dual, and Realme C3 are the six smartphones that have received a price hike in the last one month. In some cases, smartphone makers have confirmed that the increase happened mainly due to supply constraints caused by the coronavirus pandemic.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X