ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന സ്മാർട്ട്ഫോണുകൾ
കൊറോണ വൈറസ് വ്യാപനവും അതുകൊണ്ടുള്ള ലോക്ക്ഡൌണും കാരണം കുറച്ച് കാലം സജിവമല്ലാതിരുന്ന ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണി വീണ്ടും ഉണർന്നിരിക്കുകയാണ്. നിരവധി സ്മാർട്ട്ഫോൺ ലോഞ്ചുകളാണ് കഴിഞ്ഞ കുറച്ച് ആഴ്ച്ചകൾക്കിടെ നടന്നത്. 2020 അവസാനത്തോടെ നിരവധി സ്മാർട്ട്ഫോണുകൾ വിപണിയിലെത്താനായി ഒരുങ്ങുന്നുണ്ട്. റിയൽമി, അസൂസ്, സാംസങ്, ഷവോമി എന്നീ പ്രമുഖ ബ്രാന്റുകളുടെ ഡിവൈസുകളും ഇതിൽ ഉൾപ്പെടുന്നു.

പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട്ഫോണുകളിൽ റിയൽമെ എക്സ് 7 പ്രോ, സാംസങ് ഗാലക്‌സി എം 51, സാംസങ് ഗാലക്‌സി എ 91 ഓപ്പോ റിനോ 4 ഇസഡ് 5 ജി, ഷവോമി റെഡ്മി നോട്ട് 10 എന്നിവ ഉൾപ്പെടുന്നു. ഇതിൽ ചില ഡിവൈസുകൾ 5ജി സപ്പോർട്ട്, ക്വാഡ് ക്യാമറ, കരുത്തുള്ള പ്രോസസർ എന്നിവയോടെയായിരിക്കും പുറത്തിറങ്ങുക. ഈ ഡിവൈസുകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങളെന്നും ലഭ്യല്ലെങ്കിലും ലീക്ക് റിപ്പോർട്ടുകളുടെയും മറ്റും അടിസ്ഥാനത്തിൽ ചില സവിശേഷതകൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്.

റിയൽമി എക്സ് 7 പ്രോ (Realme X7 Pro)
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
- 6.55 ഇഞ്ച് അമോലെഡ് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ
- ആൻഡ്രോയിഡ് 10, റിയൽമി UI
- ഒക്ടാ കോർ സിപിയു
- 64 എംപി, 8 എംപി, 2 എംപി, 2 എംപി പിൻ ക്യാമറകൾ
- 32 എംപി ഫ്രണ്ട് ക്യാമറ
- ലി-പോ 4500 mAh ബാറ്ററി

അസൂസ് സെൻഫോൺ 7 ഇസെഡ്എസ്670കെഎസ് (Asus Zenfone 7 ZS670KS)
പ്രതീക്ഷിക്കുന്നസവിശേഷതകൾ
- 6.4 ഇഞ്ച് ഐപിഎസ് എൽസിഡി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ
- ആൻഡ്രോയിഡ് 10
- ക്വാൽകോം SM8250 സ്‌നാപ്ഡ്രാഗൺ 865 (7 nm +)
- 64 ജിബി 6 ജിബി റാം, 128 ജിബി 8 ജിബി റാം, 256 ജിബി 8 ജിബി റാം
- 64 എംപി + 12 എംപി + 12 എംപി പിൻ ക്യാമറകൾ
- ലി-പോ 5000 mAh ബാറ്ററി

ഓപ്പോ റെനോ4 ഇസെഡ് 5ജി (Oppo Reno4 Z 5G)
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
- 6.57 ഇഞ്ച് LTPS IPS LCD കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ
- ആൻഡ്രോയിഡ് 10, കളർ ഒഎസ് 7.1
- ഒക്ടാ കോർ
- 64 ജിബി 6 ജിബി റാം, 128 ജിബി 8 ജിബി റാം
- 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
- 16 എംപി + 2 എംപി ഫ്രണ്ട് ക്യാമറ
- ലി-പോ 4000 mAh ബാറ്ററി

സാംസങ് ഗാലക്‌സി എം51 (Samsung Galaxy M51)
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
- 6.67 ഇഞ്ച് ഐപിഎസ് എൽസിഡി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ
- ആൻഡ്രോയിഡ് 10, വൺ UI 2.0
- ക്വാൽകോം എസ്ഡിഎം 730 സ്നാപ്ഡ്രാഗൺ 730
- 128 ജിബി 6 ജിബി റാം, 128 ജിബി 8 ജിബി റാം
- 64 എംപി +12 എംപി + 5 എംപി പിൻ ക്യാമറകൾ
- 32 എംപി ഫ്രണ്ട് ക്യാമറ
- ലി-പോ 7000 mAh ബാറ്ററി

സാംസങ് ഗാലക്‌സി എ91 (Samsung Galaxy A91)
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
- 6.7 ഇഞ്ച് സൂപ്പർ അമോലെഡ് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ
- ആൻഡ്രോയിഡ് 10, വൺ യുഐ
- ക്വാൽകോം SM8150 സ്‌നാപ്ഡ്രാഗൺ 855
- 128 ജിബി ഇന്റേണൽ മെമ്മറി
- 8 ജിബി റാം
- 48 എംപി + 12 എംപി + 5 എംപി പിൻ ക്യാമറകൾ
- 32 എംപി ഫ്രണ്ട് ക്യാമറ
- ലി-പോ 4500 mAh ബാറ്ററി

ഷവോമി റെഡ്മി നോട്ട് 10 (Xiaomi Redmi Note 10)
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
- 6.57 ഇഞ്ച് ഐപിഎസ് എൽസിഡി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ
- ആൻഡ്രോയിഡ് 10, MIUI 11
- ഒക്ടാ കോർ
- 64 ജിബി 4 ജിബി റാം, 128 ജിബി 6 ജിബി റാം, 256 ജിബി 8 ജിബി റാം
- 48 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
- 16 എംപി ഫ്രണ്ട് ക്യാമറ
- ലി-പോ 4520 mAh ബാറ്ററി


Click it and Unblock the Notifications








