ഈ വർഷം ഫ്ലിപ്പ്കാർട്ടിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകൾ
2020ന്റെ തുടക്കം മുതൽ നിരവധി സ്മാർട്ട്ഫോൺ ലോഞ്ചുകൾ നടന്നിട്ടുണ്ട്. ലോക്ക്ഡൌൺ കാരണം ചില ലോഞ്ചുകൾ നീട്ടി വച്ചുവെങ്കിലും അതിന് ശേഷം ധാരാളം ഡിവൈസുകൾ വിപണിയിലെത്തിയിട്ടുണ്ട്. കൊറോണ വൈറസ് ഉണ്ടാക്കിയ പുതിയ സാഹചര്യം ഓൺലൈൻ വിപണിയെ കൂടുതൽ സജീവമാക്കി. അതുകൊണ്ട് തന്നെ ഫ്ലിപ്പ്കാർട്ട് അടക്കമുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ ധാരാളം സ്മാർട്ട്ഫോണുകൾ വിറ്റഴിക്കപ്പെടുന്നുണ്ട്.

ഓരോ വർഷവും തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകളുടെ പട്ടിക ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം പുറത്ത് വിടാറുണ്ട്. ഇത്തവണയും ഈ പട്ടിക പുറത്ത് വന്നിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടിലൂടെ 2020ൽ വിറ്റഴിച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഈ പട്ടികയിൽ കുറഞ്ഞ വിലയുള്ള ഡിവൈസുകളും മിഡ്റെയിഞ്ച് ഡിവൈസുകളും പ്രീമിയം ഡിവൈസുകളും ഉൾപ്പെടുന്നു.

പോക്കോ എക്സ് 3
2020 ൽ ഫ്ലിപ്കാർട്ടിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് പോക്കോ എക്സ് 3. 120 ഹെർട്സ് ഡിസ്‌പ്ലേയുള്ള മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളിൽ ഒന്നാണിത്. 6.67 ഇഞ്ച് ഐപിഎസ് എൽസിഡി പാനൽ, എഫ്‌എച്ച്ഡി + റെസല്യൂഷൻ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി പ്രോസസർ, 6,000 എംഎഎച്ച് ബാറ്ററി യൂണിറ്റ്, 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, 64 എംപി ക്വാഡ് ക്യാമറ സെറ്റപ്പ് എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ. 15,999 രൂപ മുതലാണ് ഈ സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത്.

റിയൽമി 6
വില കുറഞ്ഞ സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ ഷവോമിയുടെമായി മത്സരിക്കുന്ന ചൈനീസ് ബ്രാൻഡുകളിലൊന്നാണ് റിയൽമി. റിയൽമി 6 സീരീസ് സ്മാർട്ട്ഫോണുകൾ ഈ വർഷം ആദ്യമാണ് വിപണിയിലെത്തിയത്. സ്റ്റാൻഡേർഡ് റിയൽമെ 6 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ്. മിഡ് റേഞ്ച് മീഡിയടെക് ഹെലിയോ ജി90 ടി പ്രോസസർ, 64 എംപി ക്വാഡ് ക്യാമറ സെറ്റപ്പ്, എഫ്എച്ച്ഡി + ഡിസ്പ്ലേ തുടങ്ങിയ സവിശേഷതകളാണ് ഡിവൈസിൽ ഉള്ളത്. 12,999 രൂപ മുതലാണ് ഈ സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത്.

സാംസങ് ഗാലക്സി എഫ്41
ചൈനീസ് കമ്പനികൾക്കെതിരായ മത്സരം ശക്തമാക്കുന്ന സാംസങ് വില കുറഞ്ഞതും മിഡ്റെയിഞ്ചിൽ ഉള്ളതുമായ നിരവധി ഡിവൈസുകൾ പുറത്തിറക്കിയിട്ടുണ്ട്. ഗാലക്‌സി എം, ഗാലക്‌സി എ സീരീസ് എന്നിവ കമ്പനി ഈ വിഭാഗത്തിലേക്കായി അവതരിപ്പിച്ചവയാണ്. ഗാലക്‌സി എഫ് 41 സ്മാർട്ട്ഫോണിലൂടെ കമ്പനി പുതിയ ലൈനപ്പ് തന്നെ ഇന്ത്യയിൽ എത്തിച്ചു. ഈ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണിന്റെ വില 15,499 രൂപയാണ്. സൂപ്പർ അമോലെഡ് എഫ്എച്ച്ഡി+ ഡിസ്പ്ലേ, 64 എംപി ട്രിപ്പിൾ ക്യാമറ മൊഡ്യൂൾ, 6,000 എംഎഎച്ച് ബാറ്ററി യൂണിറ്റ് എന്നിവയാണ് സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ.

ഓപ്പോ എഫ്15
ബജറ്റ് സ്മാർട്ട്‌ഫോൺ വിഭാഗത്തിലെ മറ്റൊരു ജനപ്രിയ ബ്രാൻഡാണ് ഓപ്പോ. ഈ വർഷം ഫ്ലിപ്കാർട്ടിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്‌ഫോണുകളിലൊന്നാണ് ഓപ്പോ എഫ് 15. മീഡിയടെക് ഹീലിയോ പി 70 പ്രോസസർ, 48 എംപി ക്വാഡ് ലെൻസ് സെറ്റപ്പ്, 30W വിഒസി ഫ്ലാഷ് ചാർജ് സപ്പോർട്ടുള്ള 4,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ. ഫ്ലിപ്കാർട്ടിൽ ഈ സ്മാർട്ട്ഫോണിന് 14,990 രൂപയാണ് വില.

റിയൽമി സി15, സി15 ക്വാൽകോം എഡിഷൻ
ബജറ്റ് സ്മാർട്ട്ഫോണുകൾ തിരയുന്ന ഉപഭോക്താക്കൾക്കിടയിലെ ജനപ്രീയ സ്മാർട്ട്ഫോണുകളാണ് റിയൽമി സി സീരീസിൽ ഉള്ളത്. ഈ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച സി15 സ്മാർട്ട്ഫോണിന്റെ ഒരു മോഡൽ മീഡിയടെക് ഹീലിയോ ജി 35 പ്രോസസറുമായിട്ടാണഅ വരുന്നത്. രണ്ടാമത്തെ മോഡലിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 പ്രോസസറാണ് ഉള്ളത്. 6,000 mAh ബാറ്ററി യൂണിറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ഡിവൈസിന്റെ രണ്ട് മോഡലുകളും 8,999 രൂപ മുതലുള്ള വിലയ്ക്ക് ലഭിക്കും.

മോട്ടറോള വൺ ഫ്യൂഷൻ പ്ലസ്
ലെനോവോയുടെ കീഴിലുള്ള മോട്ടറോളയുടെ മിഡ് റേഞ്ച് സ്മാർട്ട്ഫോണാണ് വൺ ഫ്യൂഷൻ പ്ലസ്. സ്റ്റോക്ക് ആൻഡ്രോയിഡുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 പ്രോസസറാണ്. 16 എംപി സെൻസറുള്ള പോപ്പ്-അപ്പ് സെൽഫി ക്യാമറ ഡിസൈനാണ് ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത. 64 എംപി + 8 എംപി + 5 എംപി + 2 എംപി സെൻസറുകൾ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് സ്മാർട്ട്ഫോണിന്റെ പിന്നിൽ ഉള്ളത്. ഫ്ലിപ്പ്കാർട്ട് വഴി ഈ സ്മാർട്ട്ഫോൺ 16,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഓപ്പോ റെനോ 3 പ്രോ
ഓപ്പോ റെനോ 3 പ്രോ സ്മാർട്ട്ഫോൺ ഈ വർഷമാണ് അവതരിപ്പിച്ചത്. ഇതൊരു പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്‌ഫോണാണ്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഡിവൈസിൽ മീഡിയടെക് ഹീലിയോ പി95 പ്രോസസറാണ് സ്മാർട്ട്ഫോണിലുള്ളത്. 6.4 ഇഞ്ച് എഫ്എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്പ്ലേയുള്ള സ്മാർട്ട്റഫോണിൽ സെൽഫി ക്യാമറകൾക്കായി ഡ്യുവൽ പഞ്ച്-ഹോൾ ഡിസൈനാണ് ഉള്ളത്. ഫ്ലിപ്കാർട്ടിലൂടെ ഈ സ്മാർട്ട്ഫോൺ 24,990 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫോൺ എക്സ്ആർ
ആപ്പിൾ ഐഫോൺ എക്സ്ആർ നേരത്തെ തന്നെ വിപണിയിലുള്ള സ്മാർട്ട്ഫോണാണ് എങ്കിലും ഈ വർഷം ഫ്ലിപ്കാർട്ടിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഈ ഡിവൈസ് ഇടം പിടിക്കുന്നു. 3 ജിബി റാമും 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമൊത്തുള്ള ഈ ഡിവൈസ് ആപ്പിൾ ഐഒഎസ് 12ലാണ് പ്രവർത്തിക്കുന്നത്. ഈ സ്മാർട്ട്ഫോൺ ഓൺലൈനിൽ 38,999 രൂപയ്ക്കാണ് വിൽക്കുന്നത്.


Click it and Unblock the Notifications








