വലിയ സ്ക്രീനുള്ള ഫോൺ വേണോ, 7 ഇഞ്ച് ഡിസ്പ്ലെയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ ഇവയാണ്

|

സ്മാർട്ട്ഫോണുകൾ ഒടിടി സ്ട്രീമിങിനായും ഗെയിം കളിക്കാനും ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. വീഡിയോകൾ കാണാനും ഗെയിം കളിക്കാനും വലിയ സ്ക്രീനുള്ള ഫോണുകൾ വളരെ മികച്ചതാണ്. മിക്ക സ്മാർട്ട്ഫോൺ നിർമ്മാതാക്കളും ഇപ്പോൾ 6 ഇഞ്ചിൽ കൂടുതൽ സ്ക്രീൻ വലിപ്പമുള്ള സ്മാർട്ട്ഫോണുകളാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. ചില ബ്രാന്റുകൾ 7 ഇഞ്ചോ അതിൽ കൂടുതലോ സ്ക്രീൻ വലിപ്പമുള്ള സ്മാർട്ട്ഫോണുകളും വിപണിയിലെത്തിച്ചിട്ടുണ്ട്.

 

സ്മാർട്ട്ഫോൺ

7 ഇഞ്ചോ അതിൽ കൂടുതൽ വലിപ്പമുള്ള ഡിസ്പ്ലെയുമായി വരുന്ന ചില മോഡലുകൾ ജനപ്രീയ സ്മാർട്ട്ഫോൺ നിർമ്മാതാവായ സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ഏറ്റവും അധികം വിൽപ്പന നടക്കുന്നതും ജനപ്രീയവുമായ 7ഇഞ്ചോ അതിനെക്കാൾ വലിപ്പമുള്ളതോ ആയ സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇത്തരം ഡിവൈസുകളും അവയുടെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

സാംസങ് ഗാലക്സി Z ഫോൾഡ് 3

സാംസങ് ഗാലക്സി Z ഫോൾഡ് 3

വില: 1,49,999 രൂപ

പ്രധാന സവിശേഷതകൾ

• 7.6 ഇഞ്ച് (2208 x 1768 പിക്സൽസ്) QXGA+ 22.5: 18 ഡൈനാമിക് അമോലെഡ് 2എക്സ് പ്രൈമറി ഡിസ്പ്ലേ

• 6.2-ഇഞ്ച് (2268 x 832 പിക്സൽസ്) 24.5: 9) HD+ ഡൈനാമിക് അമോലെഡ് 2X കവർ ഡിസ്പ്ലേ

• ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്ഫോം

• 12ജിബി LPDDR5 റാം, 256 ജിബി / 512 ജിബി(UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1

• ഡ്യുവൽ സിം (നാനോ + ഇസിം)

• 12 എംപി + 12 എംപി + 12 എംപി പിൻ ക്യാമറകൾ

• 10 എംപി കവർ ഫ്രണ്ട് ക്യാമറ

• 4 എംപി അണ്ടർ ഡിസ്പ്ലേ ക്യാമറ

• 5ജി എസ്എ / എൻഎസ്എ, സബ്6 / mmWave, ഡ്യൂവൽ 4ജി വോൾട്ടി

• 4400mAh ബാറ്ററി

 

സാംസങ് ഗാലക്സി Z ഫോൾഡ് 2
 

സാംസങ് ഗാലക്സി Z ഫോൾഡ് 2

വില: 1,49,999 രൂപ

പ്രധാന സവിശേഷതകൾ

• 7.3 ഇഞ്ച് (2208 x 1768 പിക്സൽസ്) QXGA+ 22.5: 18 ഇൻഫിനിറ്റി- ഒ ഡൈനാമിക് അമോലെഡ് 2x പ്രൈമറി ഡിസ്പ്ലേ

• 6.2-ഇഞ്ച് (2260 x 816 പിക്സൽസ്) 25: 9 HD+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി ഫ്ലെക്സ് കവർ ഡിസ്പ്ലേ

• ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 865+ 7nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 650 ജിപിയു

• 12ജിബി LPDDR5 റാം, 256ജിബി / 512ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 10 ബേസ്ഡ് വൺയുഐ 2.5

• ഡ്യുവൽ സിം (നാനോ + ഇസിം)

• 12 എംപി+ 12 എംപി + 12 എംപി പിൻ ക്യാമറകൾ

• 10 എംപി കവർ, 10 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, സബ്6 / mmWave, ഡ്യൂവൽ 4ജി വോൾട്ടി

• 4500 എംഎഎച്ച് ബാറ്ററി

ടെക്നോ സ്പാർക്ക് 6 എയർ

ടെക്നോ സ്പാർക്ക് 6 എയർ

വില: 9,499 രൂപ

പ്രധാന സവിശേഷതകൾ

• 7-ഇഞ്ച് (1640 X 720) പിക്സൽസ്) എച്ച്ഡി+ 20.5: 9 അസ്പാക്ട് റേഷിയോ, 2.5D കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ

• ഐഎംജി ഐഎംജി പവർവിആർ ജിഇ 8320 ജിപിയു, ഒക്ടാകോർ മീഡിയടെക് ഹീലിയോ എ 25 12 എൻഎം പ്രോസസർ

• 2 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 10 ബേസ്ഡ് HiOS 6.0

• ഡ്യുവൽ സിം

• 13 എംപി+ 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 6000 എംഎഎച്ച് ബാറ്ററി

 

ഐ കൽ  കെ380

ഐ കൽ കെ380

വില: 6,099 രൂപ

പ്രധാന സവിശേഷതകൾ

• 7.12 ഇഞ്ച് ഡിസ്പ്ലേ മൾട്ടി-ടച്ച് കപ്പാസിറ്റീവ് ടച്ച് സ്ക്രീൻ, 480x960 പിക്സൽ റെസലൂഷൻ

• 13 എംപി പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• 4 ജിബി റാം

• 32 ജിബി സ്റ്റോറേജ്

• 64 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (4ജി+2ജി) | 4ജി വോൾട്ടി

• ആൻഡ്രോയിഡ് 6.0 മാർഷ്മാലോ

• 1.3 Ghz ക്വാഡ് കോർ

• 3,600 mAh ബാറ്ററി

സാംസങ് ഗാലക്സി ഫോൾഡ്

സാംസങ് ഗാലക്സി ഫോൾഡ്

വില: 1,73,999 രൂപ

പ്രധാന സവിശേഷതകൾ

• 7.3 ഇഞ്ച് ക്യുഎക്സ്ജിഎ+ ഡൈനാമിക് അമോലെഡ് 4.2: 3 അസ്പാക്ട് റേഷിയോ പ്രൈമറി ഡിസ്പ്ലേ

• 4.6 ഇഞ്ച് എച്ച്ഡി+ സൂപ്പർ അമോലെഡ് 21: 9 അസ്പാക്റ്റ് റേഷിയോ കവർ ഡിസ്പ്ലേ

• ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 855 7nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 640 ജിപിയു

• 12 ജിബി LPDDR4x റാം, 512 ജിബി സ്റ്റോറേജ് (UFS 3.0)

• ആൻഡ്രോയിഡ് 9.0 (പൈ)

• 12 എംപി ഡ്യുവൽ പിക്സൽ റിയർ ക്യാമറ + 12 എംപി + 16 എംപി റിയർ ക്യാമറ

• 10 എംപി ഡ്യുവൽ പിക്സൽ ഫ്രണ്ട് ക്യാമറ + സെക്കൻഡറി 8 എംപി റിയർ ക്യാമറ

• 10 എംപി കവർ ക്യാമറ

• 4ജി വോൾട്ടി

• 4380mAh ബാറ്ററി

 

Best Mobiles in India

English summary
Those who want to buy a large screen smartphone can look check these smartphones. These devices features 7 inch or larger size displays

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X