ഓണം നിറങ്ങളോടെ ഓർമ്മകളിൽ സൂക്ഷിക്കാൻ 108 എംപി ക്യാമറകളുള്ള ഈ സ്മാർട്ട്ഫോണുകൾ സഹായിക്കും

|

ഈ ഓണക്കാലത്ത് സോഷ്യൽമീഡിയകളിൽ ഓണത്തിന്റെ ഒരുക്കങ്ങളും പഴയ ഓണചിത്രങ്ങളും നിറയുകയാണ്. ഓരോ ഓണവും ഓർമ്മകളുടെ തിരിച്ചുവരവ് കൂടിയാണ്. പഴയ ഓണചിത്രങ്ങൾ എടുത്ത് നോക്കിയാൽ എത്ര ഭംഗിയുള്ള പൂക്കളമായിരുന്നു നമ്മൾ ഉണ്ടാക്കിയത് എന്ന് തിരിച്ചറിയാൻ അൽപ്പം പ്രയാസമാണ്. ക്യാമറയുടെ ക്വാളിറ്റിയെ പഴിപറയേണ്ടി വരുന്ന സന്ദർഭമങ്ങളിൽ ഒന്നാണ് ഇത്. ഈ ഓണക്കാലത്തെ ചിത്രങ്ങൾ എന്നും നിറമുള്ളതും ക്വാളിറ്റിയുള്ളതുമാക്കാൻ നിങ്ങളെ പുതിയ സ്മാർട്ട്ഫോണുകൾ സഹായിക്കും.

സ്മാർട്ട്ഫോൺ

സ്മാർട്ട്ഫോൺ ക്യാമറകളുടെ സാങ്കേതികവിദ്യ അതിവേഗം വളരുകയാണ്. 108എംപി ക്യാമറയുള്ള നിരവധി സ്മാർട്ട്ഫോണുകൾ ഇന്ന് വിപണിയിൽ ഉണ്ട്. ആദ്യം പ്രീമിയം ഡിവൈസുകളിൽ മാത്രം ഉണ്ടായിരുന്ന 108 എംപി ക്യാമറ സ്മാർട്ട്ഫോണുകൾ ഇന്ന് മിഡ്റേഞ്ചിലും ലഭ്യമാണ്. നിങ്ങളുടെ ഓണക്കോടിയും പൂക്കളവും സദ്യയുമെല്ലാം നിറം മങ്ങാതെ പകർത്തിവെക്കാനായി സ്വന്തമാക്കാവുന്ന 108എംപി ക്യാമറയുള്ള അഞ്ച് സ്മാർട്ട്ഫോുണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പട്ടികയിൽ റിയൽമി, എംഐ, സാംസങ്, മോട്ടറോള, റെഡ്മി എന്നീ ഡിവൈസുകളാണ് ഉള്ളത്.

16,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5ജി സ്മാർട്ട്ഫോണുകൾ16,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5ജി സ്മാർട്ട്ഫോണുകൾ

റിയൽമി 8 പ്രോ
 

റിയൽമി 8 പ്രോ

ഈ ഓണക്കാലത്ത് നിങ്ങൾക്ക് സ്വന്തമാക്കാവുന്ന മികച്ച ക്യമറകളുള്ള സ്മാർട്ട്ഫോണുകളിൽ ആദ്യത്തേത് റിയൽമി 8 പ്രോ ആണ്. 108 എംപി പ്രൈമറി ക്യാമറയാണ് ഈ ഡിവൈസിൽ ഉള്ളത്. ഇതിനൊപ്പം 8എംപി സെക്കന്ററി സെൻസർ, രണ്ട് 2 എംപി സെൻസറുകൾ എന്നിവയും ഈ ക്വാഡ് ക്യാമറ സെറ്റപ്പിൽ ഉണ്ട്. 16 എംപി ഫ്രണ്ട് ക്യാമറയും സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ഒക്ട കോർ (2.3 GHz, ഡ്യുവൽ കോർ + 1.8 GHz, ഹെക്സ കോർ) സ്‌നാപ്ഡ്രാഗൺ 720ജി പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലെയാണ് ഉള്ളത്. 60 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. 4500 mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. സൂപ്പർ ഡാർട്ട് ചാർജങും ഫോണിൽ ഉണ്ട്.

ഷവോമി എംഐ 10ഐ

ഷവോമി എംഐ 10ഐ

108 എംപി പ്രൈമറി ക്യാമറ, 8 എംപി സെക്കന്ററി ക്യാമറ, രണ്ട് 2 എംപി സെൻസറുകൾ എന്നിവ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്. 16 എംപി ഫ്രണ്ട് ക്യാമറയും ഫോണിൽ ഉണ്ട്. ഒക്ട കോർ (2.2 GHz, ഡ്യുവൽ കോർ + 1.8 GHz, ഹെക്സ കോർ) സ്നാപ്ഡ്രാഗൺ 750ജി പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 8 ജിബി റാം ഉണ്ട്. 6.67 ഇഞ്ച് എൽസിഡി ഡിസ്പ്ലെയാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. 395 പിപിഐ പിക്സൽ ഡെൻസിറ്റി, 120 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയും ഡിവൈസിൽ ഉണ്ട്. 4820 എംഎഎച്ച് ബാറ്ററിയാണ് എംഐ ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്.

ഓഗസ്റ്റിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾഓഗസ്റ്റിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾ

സാംസങ് ഗാലക്സി എസ്21 അൾട്ര

സാംസങ് ഗാലക്സി എസ്21 അൾട്ര

സാംസങ് ഗാലക്സി എസ്21 അൾട്ര സ്മാർട്ട്ഫോണിൽ 108 എംപി പ്രൈമറി ക്യാമറ, 10 എംപി സെക്കന്ററി ക്യാമറ, മറ്റൊരു 10എംപി ക്യാമറ, 12 എംപി ക്യാമറ എന്നിവ അടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 40 എംപി ഫ്രണ്ട് ക്യാമറയാണ് ഈ സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. ഒക്ട കോർ സാംസങ് എക്സിനോസ് 2100 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ 12 ജിബി വരെ റാം ഉണ്ട്. 6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്പ്ലെയാണ് ഇതിലുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉണ്ട്. 5000 mAh ബാറ്ററിയും സ്മാർട്ട്ഫോണിൽ ഉണ്ട്.

മോട്ടോ ജി60

മോട്ടോ ജി60

മോട്ടോ ജി60 സ്മാർട്ട്ഫോണിൽ മൂന്ന് പിൻക്യാമറകളാണ് ഉള്ളത്. 108 എംപി + 8 എംപി + 2 എംപി എന്നിവയാണ് ഈ ക്യാമറകൾ. ഒക്ട കോർ സ്നാപ്ഡ്രാഗൺ 732ജി പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 6 ജിബി റാമും ഉണ്ട്. 6.8 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഡിവൈസിലുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ട്. 32 എംപി ഫ്രണ്ട് ക്യാമറയുള്ള ഡിവൈസിൽ 6000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ടർബോ പവർ ചാർജിങ് സംവിധാനവും ഡിവൈസിൽ ഉണ്ട്. മോട്ടറോളയുടെ ഏറ്റവും ശ്രദ്ധേയമായ ഡിവൈസുകളിൽ ഒന്ന് കൂടിയാണ് ഇത്.

ഓഗസ്റ്റിൽ വാങ്ങാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾഓഗസ്റ്റിൽ വാങ്ങാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ

റെഡ്മി നോട്ട് 10 പ്രോ മാക്സ്

റെഡ്മി നോട്ട് 10 പ്രോ മാക്സ്

108 എംപി പ്രൈമറി ക്യാമറ, 8 എംപി സെക്കന്ററി ക്യാമറ, 5 എംപി ക്യാമറ, 2 എംപി ക്യാമറ എന്നിവയുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 732ജി പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 8 ജിബി വരെ റാമും ഡിവൈസിൽ ഉണ്ട്. 6.67 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലെയാണ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. 16 എംപി ഫ്രണ്ട് ക്യാമറ, 5020 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഡിവൈസിന്റെ മറ്റ് സവിശേഷതകൾ.

Best Mobiles in India

English summary
During this Onam season, social media is full of Onam preparations and old Onam pictures. These smartphones with 108 MP cameras will help you to remember the Onam forever.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X