Home
Mobile

മൂന്ന് ആഴ്ചയ്ക്കിടെ വിറ്റഴിച്ചത് 400 കോടി രൂപയുടെ എംഐ 10ഐ 5ജി സ്മാർട്ട്ഫോണുകൾ

കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ച എംഐ 10ഐ 5ജി സ്മാർട്ട്ഫോൺ വെറും മൂന്ന് ആഴ്ച്ചയ്ക്കുള്ളിൽ ഉണ്ടാക്കിയത് വൻ നേട്ടം. ഇത്രയും ദിവസങ്ങൾക്കുള്ളിൽ തന്നെ 400 കോടി രൂപ വിലയുള്ള എംഐ 10ഐ 5ജി സ്മാർട്ട്ഫോണുകളണ് വിറ്റഴിച്ചതെന്ന് ഷവോമി വെളിപ്പെടുത്തി. മിഡ് റേഞ്ച് സെഗ്‌മെന്റിൽ ലഭ്യമായ ഏറ്റവും കരുത്തുള്ള 5ജി ഡിവൈസുകളിലൊന്നാണ് ഇത്. ഡിവൈസിന്റെ ജനപ്രീതി എത്രത്തോളമാണെന്ന് തെളിയിക്കുന്ന രീതിയിലുള്ള വിൽപ്പനയാണ് നടന്നിരിക്കുന്നത്.

ഷവോമി എംഐ 10ഐ 5ജി

2021 ജനുവരി 5നാണ് ഷവോമി എംഐ 10ഐ 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്. ആമസോൺ പ്രൈം ഉപയോക്താക്കൾക്കായി ജനുവരി 7ന് തന്നെ ഡിവൈസ് വിൽപ്പനയ്ക്ക് എത്തിച്ചു. പിന്നീട് ജനുവരി 8ന് ഓപ്പൺ സെയിൽ നടത്തുകയും ചെയ്തു. ഓപ്പൺ സെയിൽ ആരംഭിച്ചതിൽ പിന്നെ വൻതോതിലുള്ള വിൽപ്പനയാണ് ഡിവൈസിനുണ്ടായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മിഡ്റേഞ്ച് 5ജി ഡിവൈസുകൾക്ക് ആവശ്യക്കാർ ഏറി വന്നു എന്നതും വിൽപ്പന വർധിക്കാൻ കാരണമായി.

എംഐ 10ഐ 5ജി; വില

എംഐ 10ഐ 5ജി; വില

എംഐ 10ഐ 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് 20,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 21,999 രൂപ വിലയുണ്ട്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് മോഡലിന് 23,999 രൂപയാണ് വില. പസഫിക് സൺ‌റൈസ്, മിഡ്‌നൈറ്റ് ബ്ലാക്ക്, അറ്റ്ലാന്റിക് ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാണ്.

എംഐ 10ഐ 5ജി; സവിശേഷതകൾ

എംഐ 10ഐ 5ജി; സവിശേഷതകൾ

6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1080 x 2400 പിക്‌സൽ) വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്‌പ്ലേയാണ് എംഐ 10ഐ സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120 ഹെർട്സ് വരെ അഡാപ്റ്റീവ് സിങ്ക് റിഫ്രഷ് റേറ്റുണ്ട്. ഡിവൈസിന്റെ മുന്നിലും പിന്നിലും കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി എസ്ഒസിയാണ് ഡിവൈസിന് കരുത്ത നൽകുന്നത്. ഇതിനൊപ്പം 8ജിബി വരെ റാമും അഡ്രിനോ 619 ജിപിയുവും ഉണ്ട്.

ക്വാഡ് റിയർ ക്യാമറ

ഷവോമി എംഐ 10ഐ 5ജി സ്മാർട്ട്ഫോണിൽ എഫ് / 1.75 അപ്പേർച്ചറുള്ള 108 എംപി സാംസങ് എച്ച്എം 2 സെൻസർ അടങ്ങുന്ന ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. 120 ഡിഗ്രി വ്യൂ ഉള്ള 8 എംപി അൾട്രാ വൈഡ് ലെൻസ്, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ. ഡിവൈസിന്റെ മുൻവശത്ത് 16 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ഈ സെൽഫി ക്യാമറയിൽ നൈറ്റ് മോഡ് 1.0, ഫുൾ എച്ച്ഡി വീഡിയോ റെക്കോർഡിങ് സപ്പോർട്ട് എന്നിവയും ഉണ്ട്.

ബാറ്ററി

4,820 mAh ബാറ്ററിയാണ് എംഐ 10ഐ 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. 30 മിനിറ്റിനുള്ളിൽ 68 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ ഈ ഫാസ്റ്റ് ചാർജിങ് സഹായിക്കുന്നു. IP53 സ്പ്ലാഷ് പ്രൂഫ് റേറ്റിങും ഈ ഡിവൈസിന് ഉണ്ട്. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറാണ് സുരക്ഷയ്ക്കായി നൽകിയിട്ടുള്ളത്. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, 5ജി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, വൈ-ഫൈ എന്നിവയാണ് സ്മാർട്ട്ഫോണിലെ മറ്റ് സവിശേഷതകൾ.

Best Mobiles in India

English summary
Mi 10i 5G smartphones worth Rs 400 crore were sold during three weeks. It is one of the most powerful 5G devices available in the mid-range segment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X