എംഐ 10ടി ലൈറ്റ് സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

|

എംഐ 10ടി, എംഐ 10ടി പ്രോ എന്നീ സ്മാർട്ട്ഫോണുകൾക്കൊപ്പം സെപ്റ്റംബറിലാണ് ഷവോമി എംഐ 10ടി ലൈറ്റ് സ്മാർട്ട്ഫോൺ പ്രഖ്യാപിച്ചത്. എന്നാൽ ഈ ഡിവൈസ് ഇതുവരെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നില്ല. രാജ്യത്ത് എംഐ 10ടി ലൈറ്റ് സ്മാർട്ട്ഫോൺ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് ഷവോമി എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഈ ഡിവൈസിന്റെ ആഗോള, ഇന്ത്യൻ വേരിയന്റിന് ബ്ലൂടൂത്ത് എസ്‌ഐജി അതോറിറ്റി സർട്ടിഫൈ ചെയ്തിരുന്നു.

എംഐ 10ടി ലൈറ്റ്

മോഡൽ നമ്പർ M2007J17G ഉള്ള ഷവോമിയുടെ പുതിയ സ്മാർട്ട്ഫോണിന് തായ്‌ലാൻഡിന്റെ എൻ‌ബി‌ടി‌സി സർ‌ട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. ഈ ഡിവൈസ് അധികം വൈകാതെ തന്നെ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും ഈ ഡിവൈസിന്റെ ലോഞ്ചിനെക്കുറിച്ചുള്ള വിവരങ്ങലൊന്നും കമ്പനി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. അധികം വൈകാതെ തന്നെ കമ്പനി ഔദ്യോഗിക ലോഞ്ച് തിയ്യതി വെളിപ്പെടുത്തിയേക്കും.

കൂടുതൽ വായിക്കുക: വൺപ്ലസ് 9 സീരീസ് പുറത്തിറങ്ങുന്നത് മൂന്ന് സ്മാർട്ട്ഫോണുകളുമായികൂടുതൽ വായിക്കുക: വൺപ്ലസ് 9 സീരീസ് പുറത്തിറങ്ങുന്നത് മൂന്ന് സ്മാർട്ട്ഫോണുകളുമായി

എംഐ 10ടി ലൈറ്റ്: സവിശേഷതകൾ

എംഐ 10ടി ലൈറ്റ്: സവിശേഷതകൾ

6.67 ഇഞ്ച് എഫ്എച്ച്ഡി+ ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. ഡിസ്പ്ലെയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റും സെൽഫി ക്യാമറ സ്ഥാപിക്കുന്നതിനായി സെന്റർ പൊസിഷൻഡ് പഞ്ച്-ഹോൾ കട്ട ഔട്ടും നൽകിയിട്ടുണ്ട്. അഡ്രിനോ 619 ജിപിയു, 6 ജിബി എൽപിഡിഡിആർ 4 റാം എന്നിവയ്ക്കൊപ്പം ഡിവൈസിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 750 ജി എസ്ഒസിയാണ്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് സപ്പോർട്ടുള്ള ഈ ഡിവസിൽ സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്.

ബാറ്ററി
 

ഷവോമി എംഐ 10ടി ലൈറ്റ് സ്മാർട്ട്ഫോൺ ഈ സീരിസിലെ മറ്റ് ഡിവൈസുകളെ പോലെ തന്നെ ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12ലാണ് പ്രവർത്തിക്കുന്നത്. ഈ സ്മാർട്ട്ഫോണിൽ 5 ജി സപ്പോർട്ട് ഉണ്ട്. 4,820 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്. ഇത് മികച്ച ബാക്ക് അപ്പ് നൽകുന്ന ബാറ്ററിയും വേഗത്തിൽ ചാർജ് ആവുന്ന ചാർജിങ് സാങ്കേതികവിദ്യയുമാണ്.

കൂടുതൽ വായിക്കുക: വിവോ വി 20 എസ്ഇ സ്മാർട്ട്ഫോണിന്റെ അക്വാമറൈൻ ഗ്രീൻ കളർ വേരിയന്റ് ഇന്ത്യയിലെത്തികൂടുതൽ വായിക്കുക: വിവോ വി 20 എസ്ഇ സ്മാർട്ട്ഫോണിന്റെ അക്വാമറൈൻ ഗ്രീൻ കളർ വേരിയന്റ് ഇന്ത്യയിലെത്തി

ക്യാമറ

64 എംപി പ്രൈമറി സെൻസർ, 13 എംപി അൾട്രാ വൈഡ് ലെൻസ്, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് എംഐ 10ടി ലൈറ്റ് സ്മാർട്ട്ഫോണിന്റെ പിൻവശത്ത് നൽകിയിട്ടുള്ളത്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾ എടുക്കുന്നതിന് 16 എംപി മുൻ ക്യാമറയും എംഐ നൽകുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളായി ചാർജ്ജിംഗിനും ഡാറ്റ ട്രാൻസ്ഫറിനുമുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട്, 5ജി, 4ജി എൽടിഇ, എൻ‌എഫ്‌സി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് നൽകിയിട്ടുണ്ട്.

വില

ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേ, ഗെയിമിംഗ് ബേസ്ഡ് പ്രോസസർ, 64 എംപി ക്വാഡ്-ക്യാമറ സെറ്റപ്പ് എന്നിവയാണ് എംഐ 10ടി ലൈറ്റ് സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ. ഈ സ്മാർട്ട്ഫോണിന് 1279 യൂറോ ആണ് വില. ഇത് ഏകദേശം 24,466 രൂപയോളം വരും. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യയിലും സ്മാർട്ട്ഫോൺ ഇതിനോട് അടുത്ത വിലയുമായി വന്നാൽ ഈ വില വിഭാഗത്തിലെ മറ്റ് ഡിവൈസുകൾക്ക് അത് വലിയ വെല്ലുവിളിയാകും.

കൂടുതൽ വായിക്കുക: 20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: 20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Xiaomi is reportedly preparing to launch the Mi 10T Lite smartphone in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X