എംഐ 11 ലൈറ്റ് ജൂൺ 22ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

|

എംഐ 11 സീരിസിലെ പുതിയ ഡിവൈസായ എംഐ 11 ലൈറ്റ് ജൂൺ 22ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഷവോമി ട്വിറ്ററിലൂടെയാണ് ലോഞ്ച് തിയ്യതി വെളിപ്പെടുത്തിയത്. ഈ ഡിവൈസിന്റെ ലോഞ്ച് ഓൺലൈനായിട്ടായിരിക്കും നടക്കുന്നത്. എംഐ 11 സീരീസിനൊപ്പം മാർച്ചിൽ ഹാൻഡ്‌സെറ്റ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. വെറും 6.81 മിമി കനമായിരുന്നു ഈ ഡിവൈസിന്. ഇന്ത്യയിലും വലിയ മാറ്റങ്ങളില്ലാതെ ആയിരിക്കും ഫോൺ എത്തുന്നത്.

എംഐ 11 ലൈറ്റ്: സവിശേഷതകൾ

എംഐ 11 ലൈറ്റ്: സവിശേഷതകൾ

ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്തതിനാൽ തന്നെ എംഐ 11 ലൈറ്റിന്റെ സവിശേഷതകൾ മിക്കതും വ്യക്തമാണ്. 6.5 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയായിരിക്കും ഈ ഡിവൈസിൽ ഉണ്ടായിരിക്കുക. ഈ ഡിസ്പ്ലെയ്ക്ക് 2,400 x 1,080 പിക്സൽ റെസല്യൂഷൻ, മുകളിൽ ഇടത് കോണിലായി പഞ്ച്-ഹോൾ കട്ട് ഔട്ട്, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ് എന്നിവയും ഉണ്ടായിരിക്കും.

സ്നാപ്ഡ്രാഗൺ 768ജിയുടെ കരുത്തുമായി ഐക്യുഒഒ Z3 ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾസ്നാപ്ഡ്രാഗൺ 768ജിയുടെ കരുത്തുമായി ഐക്യുഒഒ Z3 ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾ

സ്‌നാപ്ഡ്രാഗൺ

എംഐ 11 സ്മാർട്ട്ഫോണിന്റെ 4ജി മോഡലിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി എസ്ഒസി ആയിരിക്കും. ഇതിനൊപ്പം അഡ്രിനോ 618 ജിപിയു, 8 ജിബി റാം, 256 ജിബി നേറ്റീവ് സ്റ്റോറേജ് എന്നിവയും ഉണ്ടായിരിക്കും. 5ജി പതിപ്പ് സ്‌നാപ്ഡ്രാഗൺ 780ജി ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐയിൽ ഈ ഡിവൈസ് പ്രവർത്തിക്കും. 4,250 എംഎഎച്ച് ബാറ്ററിയായിരിക്കും ഫോണിൽ ഉണ്ടാവുക.33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും.

ക്യാമറ

64 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 എംപി ടെലി മാക്രോ സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഷവോമി എംഐ 11 ലൈറ്റിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് 20 എംപി ക്യാമറയും ഉണ്ടായിരിക്കും. സുരക്ഷയ്ക്കും കണക്റ്റിവിറ്റിക്കുമായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 5 ജി / 4 ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ചാർജ് ചെയ്യുന്നതിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉണ്ടായിരിക്കും.

കിടിലൻ ഫീച്ചറുകളുമായി റിയൽ‌മി സി25എസ് ഇന്ത്യൻ വിപണിയിലെത്തി, വില 9,999 രൂപ മുതൽകിടിലൻ ഫീച്ചറുകളുമായി റിയൽ‌മി സി25എസ് ഇന്ത്യൻ വിപണിയിലെത്തി, വില 9,999 രൂപ മുതൽ

എംഐ 11 ലൈറ്റ്: പ്രതീക്ഷിക്കുന്ന വില

എംഐ 11 ലൈറ്റ്: പ്രതീക്ഷിക്കുന്ന വില

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള എംഐ 11 സ്മാർട്ട്ഫോൺ മോഡലിന് ചൈനയിൽ ആർ‌എം‌ബി 2,299 (ഏകദേശം 25,500 രൂപ) വിലയുണ്ട്. 8 ജിബി + 256 ജിബി മോഡലിന് ആർ‌എം‌ബി 2,599 (ഏകദേശം 28,800 രൂപ)യാണ് ചൈനയിലെ വില. ഇന്ത്യയിലും ഇതിന് സമാനമായ വിലയിൽ ആയിരിക്കും പുറത്തിറങ്ങുക എന്നാണ് സൂചനകൾ. ഇന്ത്യയിൽ എംഐ 11എക്സ്, എംഐ 11എക്സ് പ്രോ, എംഐ 11 അൾട്ര സ്മാർട്ട്ഫോണുകൾ നേരത്തെ അവതരിപ്പിച്ചിരുന്നു.

Best Mobiles in India

English summary
The new device in the Mi 11 series, the Mi 11 Lite, will be launched in India on June 22. The launch date was revealed by Xiaomi on Twitter.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X