എംഐ 11 അൾട്ര സ്മാർട്ട്ഫോണിന്റെ ഓപ്പൺ സെയിൽ ഇന്ന് ആരംഭിക്കും; വില, സവിശേഷതകൾ

|

ഷവോമിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ എംഐ 11 അൾട്രയുടെ വിൽപ്പന ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്ക് എംഐ വെബ്‌സൈറ്റ്, ആമസോൺ എന്നിവ വഴിയാണ് ഓപ്പൺ സെയിൽ നടക്കുന്നത്. ഈ സ്മാർട്ട്ഫോൺ ഏപ്രിലിലാണ് ലോഞ്ച് ചെയ്തത്. അതിനുശേഷം രണ്ട് തവണ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. ആമസോണിലെയും എംഐ വെബ്സൈറ്റിലെയും എംഐ 11 അൾട്രയുടെ പേജിൽ ഇന്ന് 12 മണിക്ക് ഓപ്പൺ സെയിൽ ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

എംഐ 11 അൾട്ര

എംഐ 11 അൾട്ര സ്മാർട്ട്‌ഫോൺ ജൂലൈ 7ന് നടന്ന പ്രത്യേക വിൽപ്പനയിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരുന്നു. ഈ സെയിലിലൂടെ ഡിവൈസ് വാങ്ങുന്നകിന് ആളുകൾക്ക് ആദ്യം ഒരു അൾട്രാ ഗിഫ്റ്റ് കാർഡ് വാങ്ങേണ്ടിവന്നിരുന്നു. 1,999 രൂപയാണ് ഈ ഗിഫ്റ്റ് കാർഡിന് ഈടാക്കിയിരുന്നത്. 6.81 ഇഞ്ച് ഡിസ്പ്ലെ, 1.1 ഇഞ്ച് സെക്കന്ററി ഡിസ്പ്ലെ, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിഎന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ.

ആൻഡ്രോയിഡ് ഫോണുകളിൽ ഏറ്റവും കുരുത്തൻ ബ്ലാക്ക് ഷാർക്ക് 4 പ്രോ, അസൂസ് റോഗ് 5 രണ്ടാം സ്ഥാനത്ത്ആൻഡ്രോയിഡ് ഫോണുകളിൽ ഏറ്റവും കുരുത്തൻ ബ്ലാക്ക് ഷാർക്ക് 4 പ്രോ, അസൂസ് റോഗ് 5 രണ്ടാം സ്ഥാനത്ത്

എംഐ 11 അൾട്ര: വിലയും വിൽപ്പനയും
 

എംഐ 11 അൾട്ര: വിലയും വിൽപ്പനയും

ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ആമസോൺ എന്നിവ വഴിയാണ് എംഐ11 അൾട്ര സ്മാർട്ട്ഫോൺ ഇന്ന് വിൽപ്പനയ്ക്ക് എത്തുന്നത്. ഈ ഡിവൈസിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡൽ മാത്രമാണ് നിലവിൽ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസിന് 69,999 രൂപയാണ് വില. സെറാമിക് ബ്ലാക്ക്, സെറാമിക് വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. എസ്‌ഐ‌ഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എംഐ 11 അൾട്ര സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 5,000 രൂപ വരെ കിഴിവ് ലഭിക്കുമെന്നാണ് എംഐ വെബ്‌സൈറ്റിലും ആമസോൺ ലിസ്റ്റിങിലും പറയുന്നത്.

എംഐ 11 അൾട്ര: സവിശേഷതകൾ

എംഐ 11 അൾട്ര: സവിശേഷതകൾ

എംഐ 11 അൾട്ര സ്മാർട്ട്ഫോണിൽ 6.81 ഇഞ്ച് ഡബ്ല്യുക്യുഎച്ച്ഡി+ (1,440x3,200 പിക്‌സൽ) ഇ4 അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 അസ്പാക്ട് റേഷിയോ, 120 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയും ഉണ്ട്. ഡിവൈസിന്റെ പിൻഭാഗത്ത് 1.1 ഇഞ്ച് (126x294 പിക്‌സൽ) സെക്കൻഡറി ഡിസ്‌പ്ലേയും നൽകിയിട്ടുണ്ട്. വളരെ ആകർഷകമായ ഡിവൈസിനാണ് ഇത് നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ഓപ്പോ റെനോ 6 5ജി, റെനോ 6 പ്രോ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിഓപ്പോ റെനോ 6 5ജി, റെനോ 6 പ്രോ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി

ക്യാമറ

സ്മാർട്ട്ഫോണിന്റെ പിന്നിൽ സെക്കന്ററി ഡിസ്പ്ലേയ്ക്ക് അടുത്തായി 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 48 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 48 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഷവോമി നൽകിയിട്ടുണ്ട്. സെൽഫികൾക്കായി ഹോൾ-പഞ്ച് കട്ട ഔട്ടിൽ 20 മെഗാപിക്സൽ പ്രൈമറി സെൻസറാണ് നൽകിയിട്ടുള്ളത്.

സ്റ്റോറേജ്

12 ജിബി റാമും 256 ജിബി ഓൺ‌ബോർഡ് സ്റ്റോറേജുമുള്ള എംഐ 11 അൾട്ര സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയാണ്. 5ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.2, ജിപിഎസ്, എജിപിഎസ്, നാവിക് സപ്പോർട്ട്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഡിവൈസിൽ ഉള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. 67W വയർഡ് ഫാസ്റ്റ് ചാർജിങ്, വയർലെസ് ചാർജിങ്, 10W റിവേഴ്‌സ് വയർലെസ് ചാർജിങ് എന്നിവ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ട്.

പണം മുടക്കാൻ തയ്യാറാണോ?, നിങ്ങൾക്ക് സ്വന്തമാക്കാവുന്ന മികച്ച അൾട്രാ പ്രീമിയം സ്മാർട്ട്ഫോണുകൾപണം മുടക്കാൻ തയ്യാറാണോ?, നിങ്ങൾക്ക് സ്വന്തമാക്കാവുന്ന മികച്ച അൾട്രാ പ്രീമിയം സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Open Sale of Xiaomi's latest flagship smartphone, the Mi 11 Ultra, will begin today. The open sale will take place at 12 noon via the Mi website and Amazon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X