ഡിസ്പ്ലെയുടെ അടിയിൽ ക്യാമറയുള്ള ഷവോമിയുടെ ആദ്യ സ്മാർട്ട്ഫോണായ എംഐ മിക്സ് 4 പുറത്തിറങ്ങി

|

ഷവോമിയുടെ ഏറ്റവും പുതിയ മുൻനിര സ്മാർട്ട്‌ഫോണായ എംഐ മിക്സ് 4 ചൈനീസ് വിപണിയിൽ എത്തി. അണ്ടർ ഡിസ്പ്ലെ ക്യാമറയുമായിട്ടാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തിരിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിൽ ഷവോമി അവതരിപ്പിക്കുന്ന ഡിസ്പ്ലെയ്ക്ക് അടിയിൽ ക്യാമറയുള്ള ആദ്യത്തെ സ്മാർട്ട്ഫോൺ ആണ് ഇത്. ഇന്നലെ നടന്ന മെഗാ ലോഞ്ച് ഇവന്റിൽ വച്ചാണ് ഈ ഡിവൈസ് അവതരിപ്പിച്ചത്. ഇതിനൊപ്പം ടാബ്ലറ്റുകളും ടിവികളും കമ്പനി ലോഞ്ച് ചെയ്തിട്ടുണ്ട്. എംഐ മിക്സ് 4 എപ്പോഴായിരിക്കും ഇന്ത്യൻ വിപണിയിൽ എത്തുക എന്ന കാര്യം വ്യക്തമല്ല.

 

എംഐ മിക്സ് 4

മാർച്ചിൽ വിപണിയിലെത്തിയ എംഐ 11 അൾട്രയ്ക്ക് ശേഷം 2021ലെ ഷവോമിയുടെ രണ്ടാമത്തെ മുൻനിര സ്മാർട്ട്‌ഫോണാണ് എംഐ മിക്സ് 4. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ കമ്പനി ഒരു ഫോൾഡബിൾ സ്മാർട്ട്ഫോണും പുറത്തിറക്കിയിരുന്നു. കൗണ്ടർപോയിന്റിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച്, 2021 ജൂണിൽ ലോകത്തിലെ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളിൽ ഒന്നാം സ്ഥാനം നേടാൻ ഷവോമിക്ക് സാധിച്ചിട്ടുണ്ട്. സാംസങിനെ പിന്തള്ളിയാണ് ഈ നേട്ടം ഉണ്ടാക്കിയത്.

എംഐ മിക്സ് 4: വില

എംഐ മിക്സ് 4: വില

എംഐ മിക്സ് 4 സ്മാർട്ട്ഫോൺ മൂന്ന് വേരിയന്റുകളിൽ ലഭ്യമാകും. ഈ ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ചൈനയിൽ സിഎൻവൈ 4999 (ഏകദേശം 57,340 രൂപ) ആണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് സിഎൻവൈ 5799 (ഏകദേശം 66,500 രൂപ) വിലയുണ്ട്. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് വേരിയന്റിന് ചൈനയിൽ സിഎൻവൈ 6299 (ഏകദേശം 72,250 രൂപ) വിലയുണ്ട്.

എംഐ മിക്സ് 4: സവിശേഷതകൾ
 

എംഐ മിക്സ് 4: സവിശേഷതകൾ

സെൽഫികൾക്കായി അണ്ടർ ഡിസ്‌പ്ലേ ഫ്രണ്ട് ക്യാമറയുള്ള എംഐ മിക്സ് 4ന്റെ ഏറ്റവും വലിയ സവിശേഷതയും ഇത് തന്നെയാണ്. 20 മെഗാപിക്സൽ സെൻസറുമായിട്ടാണ് ഈ സിയുപി (ക്യാമറ അണ്ടർ പാനൽ) സംവിധാനം വരുന്നത്. 6.67 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയിലാണ് ഈ സെൻസർ സ്ഥാപിച്ചിരിക്കുന്നത്. പാനൽ 120Hz റിഫ്രഷ് റേറ്റും HDR10+ സപ്പോർട്ടുമായി വരുന്നു. എംഐ 11 അൾട്ര പോലെ ഡോൾബി വിഷൻ സപ്പോർട്ടുള്ള 10-ബിറ്റ് പാനലാണ് ഇത്. ഡിസ്പ്ലേയുടെ സുരക്ഷയ്ക്കായി ഡിവൈസിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് നൽകിയിട്ടുണ്ട്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 888+

ക്വാൽകോം സ്നാപ്ഡ്രാഗൺ 888+ എസ്ഒസിയാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. 12 ജിബി വരെ എൽപിഡിഡിആർ 5 റാമും 512 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജും ഫോണിൽ ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888+ പ്രോസസറുമായി വിപണിയിൽ എത്തുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ കൂടിയാണ് ഇത്. ക്വാൽകോം പുറത്തിറക്കിയതിൽ വച്ച് ഏറ്റവും ശക്തവും പുതിയതുമായ പ്രോസസറാണ് ഇത്. ഓഡിയോയ്ക്കായി ഹാർമോൺ കാർഡൺ ട്യൂൺ ചെയ്ത സ്പീക്കറുകളാണ് ഡിവൈസിൽ ഉള്ളത്.

പിൻക്യാമറകൾ

മൂന്ന് പിൻക്യാമറകളാണ് എംഐ മിക്സ് 4 സ്മാർട്ട്ഫോണിൽ ഉള്ളത്. 108 മിഗാപിക്സൽ പ്രൈമറി സെൻസർ, ഫ്രീ ഫോം അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 50X പെരിസ്കോപ്പ് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഇത്. മുകളിൽ സൂചിപ്പിച്ചത് പോലെ ഡിസ്പ്ലേയുടെ അടിയിൽ 20 മെഗാപിക്സൽ സെൽഫി ഷൂട്ടറും കമ്പനി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫുൾസ്ക്രീൻ എക്സ്പീരിയൻസ് നൽകുന്ന ഡിവൈസാണ് ഇത്. 120W വയർഡ്, 50W വയർലെസ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 4,500mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

Most Read Articles
Best Mobiles in India

English summary
Xiaomi's latest flagship smartphone, the Mi Mix 4, has hit the Chinese market. The device is launched with an under display camera.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X