9,999 രൂപ വിലയുമായി മൈക്രോമാക്സ് ഇൻ 1 സ്മാർട്ട്ഫോൺ വിപണിയിലെത്തി; സവിശേഷതകൾ

|

ഇന്ത്യൻ സ്മാർട്ട്‌ഫോൺ നിർമ്മാണ കമ്പനിയായ മൈക്രോമാക്സിന്റെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണാണ് മൈക്രോമാക്‌സ് ഇൻ 1. മൈക്രോമാക്സ് ഈ വർഷം ആദ്യം സമാരംഭിച്ച പുതിയ ഇൻ സീരീസിന് കീഴിലുള്ള മൂന്നാമത്തെ ഫോണാണിത്. ഇൻ-ബ്രാൻഡഡ് സീരീസിലൂടെ മൈക്രോമാക്സ് സ്മാർട്ട്ഫോൺ വിപണിയിൽ വീണ്ടും സജീവമാവുകയാണ്. ചൈനീസ് കമ്പനികൾക്ക് കനത്ത മത്സരം നൽകുന്നതിനായാണ് ഇത്തരമൊരു ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്.

 

മൈക്രോമാക്സ് ഇൻ 1 സ്മാർട്ട്ഫോൺ

മൈക്രോമാക്സ് ഇൻ 1 സ്മാർട്ട്ഫോൺ അതിന്റെ വിലയ്ക്ക് ചേർന്ന മികച്ച സവിശേഷതകൾ നൽകുന്നുണ്ട്. ഫുൾ-എച്ച്ഡി+ റെസല്യൂഷനുള്ള വലിയ ഡിസ്‌പ്ലേ, ശക്തമായ ബാറ്ററി, ട്രിപ്പിൾ ക്യാമറ സെറ്റപ്പ് എന്നീ സവിശേഷതകളെല്ലാം 15,000 രൂപ വില വിഭാഗത്തിൽ നൽകുന്ന ഡിവൈസാണ് ഇത്. ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത ഇത് സ്റ്റോക്ക് ആൻഡ്രോയിഡ് ഒഎസിലാണ് പ്രവർത്തിക്കുന്നത് എന്നതാണ്. കസ്റ്റം സ്കിൻ ഇല്ലാതെയുള്ള സ്റ്റോക്ക് ആൻഡ്രോയിഡ് മികച്ച അനുഭവം തന്നെയാണ് നൽകുന്നത്.

കൂടുതൽ വായിക്കുക: റിയൽമി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച കിഴിവുകളുമായി ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽകൂടുതൽ വായിക്കുക: റിയൽമി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച കിഴിവുകളുമായി ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ

മൈക്രോമാക്സ് ഇൻ 1: വില
 

മൈക്രോമാക്സ് ഇൻ 1: വില

മൈക്രോമാക്സ് ഇൻ 1 സ്മാർട്ട്ഫോൺ രണ്ട് മെമ്മറി കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. 4 ജിബി റാമും 64 ജിബിയും സ്റ്റോറേജുമുള്ള മോഡലിന് 10,499 രൂപയാണ് വില. ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 11,999 രൂപ വിലയുണ്ട്. ഈ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന മാർച്ച് 26ന് നടക്കും. ഫ്ലിപ്പ്കാർട്ട്, മൈക്രോമാക്സ് ഓൺലൈൻ സ്റ്റോർ എന്നിവയിലൂടെയാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. ആദ്യ വിൽപ്പനയിൽ ഈ ഡിവൈസ് 9,999 രൂപ, 11,499 രൂപ എന്നീ വിലകളിൽ ലഭിക്കും. 500 രൂപയുടെ കിഴിവാണ് ഡിവൈസിന് ലഭിക്കുന്നത്. പർപ്പിൾ, ബ്ലൂ നിറങ്ങളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും.

മൈക്രോമാക്സ് ഇൻ 1: സവിശേഷതകൾ

മൈക്രോമാക്സ് ഇൻ 1: സവിശേഷതകൾ

മൈക്രോമാക്സ് ഇൻ 1 സ്മാർട്ട്ഫോണിൽ 1080p ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ വില വിഭാഗത്തിൽ ചുരുക്കം ചില സ്മാർട്ട്ഫോണുകളിൽ മാത്രമേ ഇത്തരമൊരു മികച്ച ഡിസ്പ്ലെ ഉള്ളു. 6.67 ഇഞ്ച് വലുപ്പമുള്ളതും പഞ്ച്-ഹോൾ ഡിസൈനോട് കൂടിയതുമായ ഈ ഡിസ്പ്ലെയ്ക്ക് 440 നൈറ്റ്സ് ബ്രൈറ്റ്നസ് ഉണ്ട്. വൈഡ്വിൻ എൽ 1 സർട്ടിഫിക്കേഷനും ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഇതിലൂടെ നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, ആമസോൺ പ്രൈം വീഡിയോകൾ മികച്ച എച്ച്ഡി ക്വാളിറ്റിയിൽ പ്ലേ ചെയ്യാൻ സാധിക്കും.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 പ്രോ സ്വന്തമാക്കാൻ മാർച്ച് 24ന് വീണ്ടും അവസരം; വില, ഓഫറുകൾകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 പ്രോ സ്വന്തമാക്കാൻ മാർച്ച് 24ന് വീണ്ടും അവസരം; വില, ഓഫറുകൾ

ഫിംഗർപ്രിന്റ് സെൻസർ

മൈക്രോമാക്സ് ഇൻ 1 സ്മാർട്ട്ഫോണിന്റെ പിന്നിൽ ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. ഇത് മികച്ചൊരു സുരക്ഷാ സംവിധാനമാണ്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 80 പ്രോസസറാണ് മൈക്രോമാക്സ് ഇൻ 1 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ഈ സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 10ലാണ് പ്രവർത്തിക്കുന്നത്. മെയ് മാസത്തോടെ മൈക്രോമാക്‌സ് ഈ ഡിവൈസിനുള്ള ആൻഡ്രോയിഡ് 11 ലഭ്യമാക്കും. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള5000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

ക്യാമറ

മൈക്രോമാക്‌സ് ഇൻ 1 സ്മാർട്ട്ഫോണിന് പിന്നിൽ മൂന്ന് ക്യാമറകളാണ് ഉള്ളത്. എച്ച്ഡിആർ, നൈറ്റ് മോഡ് പോലുള്ള സവിശേഷതകൾ സപ്പോർട്ട് ചെയ്യുന്ന 48 എംപി സാംസങ് സെൻസറാണ് പ്രൈമറി ക്യാമറ. ഈ ക്യാമറയ്‌ക്കൊപ്പം 2 എംപി ഡെപ്ത് സെൻസറും 2 എംപി മാക്രോ സെൻസറും നൽകിയിട്ടുണ്ട്. സെൽഫികൾക്കായി പഞ്ച്-ഹോളിനുള്ളിൽ 8 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്. ഫോണിൽ വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 4 ജി വോൾട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളായി ഉള്ളത്. ചാർജിങ്ങിനായി യുഎസ്ബി-സി പോർട്ടും ഉണ്ട്.

കൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്ച്ചയിലെ മികച്ച 10 ട്രെൻഡിംഗ് സ്മാർട്ട്ഫോണുകൾ ഇവയാണ്കൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്ച്ചയിലെ മികച്ച 10 ട്രെൻഡിംഗ് സ്മാർട്ട്ഫോണുകൾ ഇവയാണ്

Best Mobiles in India

English summary
Micromax Introduces Micromax In 1, the latest smartphone from Indian smartphone maker Micromax.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X