Home
Mobile

ഇന്ത്യൻ നിർമ്മിത സ്മാർട്ട്ഫോണായ മൈക്രോമാക്സ് ഇൻ 1 പുറത്തിറങ്ങുക ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി

ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമ്മാതാവായ മൈക്രോമാക്സ് പുതിയൊരു ഹാൻഡ്‌സെറ്റ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. മൈക്രോമാക്സ് ഇൻ 1 എന്ന സ്മാർട്ട്ഫോൺ മാർച്ച് 19ന് പുറത്തിറങ്ങും. ഉച്ചയക്ക് 12 മണിക്കാണ് ഈ ഡിവൈസിന്റെ ലോഞ്ച് ഇവന്റ് നടക്കുന്നത്. ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ടിലൂടെ മാത്രം വിൽപ്പനയ്കക്ക് എത്തും. ഫ്ലിപ്പ്കാർട്ടിലെ ഒരു ടീസർ പോസ്റ്റർ ഡിവൈസിന്റെ ഡിസൈൻ വെളിപ്പെടുത്തുന്നു. മൈക്രോമാക്സ് ഇൻ സീരിസിലെ മൂന്നാമത്തെ ഡിവൈസാണ് ഇത്.

മൈക്രോമാക്സ് ഇൻ1

മൈക്രോമാക്സ് ഇൻ1 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക ട്രിപ്പിൾ റിയർ ക്യാമറകളും എൽഇഡി ഫ്ലാഷുമായിട്ടായിരിക്കുമെന്ന് ഫ്ലിപ്പ്കാർട്ട് ടീസറിൽ നിന്നും വ്യക്തമാകുന്നു. ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളായിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക. ഈ സ്മാർട്ട്ഫോണിൽ സുരക്ഷയ്ക്കായി ഫിസിക്കൽ ഫിംഗർപ്രിന്റ് സെൻസറും മൈക്രോമാക്സ് നൽകും. പർപ്പിൾ, ബ്ലൂ കളർ ഓപ്ഷനുകളിലായിരിക്കും ഡിവൈസ് ലഭ്യമാകുന്നത്. എക്സ്ഡിഎ-ഡവലപ്പ്ഴിസ് പുറത്ത് വിട്ട റിപ്പോർട്ടിൽ മൈക്രോമാക്സ് ഇൻ 1 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ വെളിപ്പെടുത്തിയിട്ടുണ്ട്.

മൈക്രോമാക്സ് ഇൻ1: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

മൈക്രോമാക്സ് ഇൻ1: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മൈക്രോമാക്സ് ഇൻ1 സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് എഫ്എച്ച്ഡി + എൽസിഡി ഡിസ്പ്ലേയായിരിക്കും ഉണ്ടാവുക. ഈ ഡിസ്പ്ലെയ്ക്ക് പഞ്ച്-ഹോൾ കട്ടൌട്ടും ഉണ്ടായിരിക്കും. 5ജി കണക്റ്റിവിറ്റി സപ്പോർട്ട് ഇല്ലാത്ത മീഡിയടെക് ഹീലിയോ ജി80 എസ്ഒസിയുടെ കരുത്തിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ മാസം മൈക്രോമാക്സ് സഹസ്ഥാപകൻ ഒരു 5ജി ഡിവൈസ് പുറത്തിറക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു. അത് ഈ ഡിവൈസ് ആയിരിക്കുമോ എന്ന് വ്യക്തമല്ല.

റ്റോറേജ്

6 ജിബി റാമും 128 ജിബി സ്റ്റോറേജ് ഓപ്ഷനുമായിട്ടായിരിക്കും മൈക്രോമാക്സ് ഇൻ1 പുറത്തിറങ്ങുക. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയും മൈക്രോമാക്സ് ഇൻ1ൽ പായ്ക്ക് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോട്ടോഗ്രഫിക്കായി ട്രിപ്പിൾ ലെൻസ് സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്. 48 എംപി പ്രൈമറി സെൻസറും 2 എംപി സെൻസറുകളും ഉൾപ്പെടുന്ന ക്യാമറ സെറ്റപ്പായിരിക്കും ഇതെന്നാണ് സൂചനകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്.

ഫ്ലിപ്പ്കാർട്ട് ടീസർ

ഫ്ലിപ്പ്കാർട്ട് ടീസർ ഇമേജ് അനുസരിച്ച് മൈക്രോമാക്സ് ഇൻ1 സ്മാർട്ട്ഫോൺ അതിന്റെ മുൻഗാമിയായ ഇൻ നോട്ട് 1 ന്റെ അതേ എക്സ് ആകൃതിയിലുള്ള പാറ്റേണുമായിട്ടായിരിക്കും പുറത്തിറങ്ങുക. അതുകൊണ്ട് തന്നെ പുതിയ ഡിവൈസ് ഇൻ നോട്ട് 1 സ്മാർട്ട്ഫോണിന്റെ ഡൌൺഗ്രേഡ് പതിപ്പായിരിക്കുമെന്ന സൂചന നൽകുന്നുണ്ട്. മൈക്രോമാക്സ് ഇൻ നോട്ട് 1 രാജ്യത്ത് 11,499 രൂപ മുതലുള്ള വിലയ്ക്കാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയത്. 48 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 6.67 ഇഞ്ച് ഐപിഎസ് എൽസിഡി പാനൽ, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് മൈക്രോമാക്സ് ഇൻ നോട്ട് 1ന്റെ സവിശേഷതകൾ.

Best Mobiles in India

English summary
Indian smartphone maker Micromax is all set to launch a new handset. The Micromax In1 smartphone will be launched on March 19.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X