മൈക്രോമാക്സ് ഇൻ 2ബി സ്മാർട്ട്ഫോണിന് വില വർധിപ്പിച്ചു; വിലയും സവിശേഷതകളും

|

മൈക്രോമാക്സ് ഇൻ 2ബി എൻട്രി ലെവൽ സ്മാർട്ട്ഫോണിന്റെ യൂണിറ്റുകൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. നേരത്തെ ഫ്ലിപ്പ്കാർട്ടിലുണ്ടായിരുന്ന ഡിവൈസുകൾ വിറ്റഴിഞ്ഞിരുന്നു. ഇതിനൊപ്പം തന്നെ ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാന്റ് ഈ ഡിവൈസിന്റെ വില വർധിപ്പിച്ചിട്ടുണ്ട്. മൈക്രോമാക്സ് അധികം പരസ്യപ്പെടുത്താതെയാണ് ഇൻ 2ബി യുടെ വില വർദ്ധിപ്പിച്ചത്. നേരത്തെ ഉണ്ടായിരുന്നത് ഇൻട്രൊർഡക്ടറി വിലയായതിനാലാണ് ഇപ്പോൾ വില വർധിപ്പിച്ചിരിക്കുന്നത് എന്ന് മൈക്രോമാക്സ് പറഞ്ഞു. ഇക്കാര്യം ലോഞ്ച് സമയത്ത് മൈക്രോമാക്സ് വ്യക്തമാക്കിയിരുന്നില്ല.

എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ

മൈക്രോമാക്സ് ഇൻ 2ബിയുടെ ഒരു എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ ആണ്. വളരെ സാധാരണമായ സവിശേഷതകളുള്ള ഡിവൈസാണ് ഇത്. എങ്കിലും ഇതിന്റെ വില വിഭാഗത്തിൽ മികച്ച സവിശേഷതകൾ തന്നെയാണ് ഫോണിലുള്ളത്. വലിയ ഡിസ്പ്ലേ, ഒരു നല്ല ഡിസൈൻ, ഒന്നിലധികം ക്യാമറകൾ, വലിയ ബാറ്ററി എന്നിവ ഫോണിലുണ്ട്. മാർക്കറ്റ് സർവേകൾ അനുസരിച്ച് ഈ വില വിഭാഗത്തിൽ ഫോൺ വാങ്ങുന്ന ആളുകൾ നോക്കുന്ന പ്രധാന ഘടകങ്ങൾ ഇവ തന്നെയാണ്. മൈക്രോമാക്സിന്റെ ഇൻ 2ബിയിൽ ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്ന എല്ലാം ഉണ്ട് അതുകൊണ്ട് തന്നെ ഷവോമി റിയൽമി പോലുള്ള ബ്രാൻഡുകളിൽ നിന്നുള്ള ഫോണുകളോട് ഇത് മത്സരിക്കുന്നു.

ഐഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാൻ അവസരമൊരുക്കി ഫ്ലിപ്പ്കാർട്ട്ഐഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാൻ അവസരമൊരുക്കി ഫ്ലിപ്പ്കാർട്ട്

പുതുക്കിയ വില

പുതുക്കിയ വില

മൈക്രോമാക്സ് ഇൻ 2ബി സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 8,499 രൂപയാണ് വില. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോർലിന് 9,499 രൂപ വിലയുണ്ട്. ഓരോ വേരിയന്റിലും 500 രൂപയുടെ നേരിട്ടുള്ള വിലവർധനയാണ് ഉണ്ടായിട്ടുള്ളത്. നേരത്തെ ഉണ്ടായിരുന്നത് ലോഞ്ച് സമയത്ത് നൽകിയ ഇന്റട്രോക്ടറി വിലയായിരുന്നുവെന്നും ഇപ്പോൾ ഉള്ളതാണ് ഡിവൈസിന്റെ യഥാർത്ഥ വില എന്നും മൈക്രോമാക്സ് ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. എന്നാൽ വില വർദ്ധനവിന് മുമ്പ് കമ്പനി വ്യക്തമാക്കിയിട്ടില്ല. മൈക്രോമാക്സ് ഇൻ 2ബി ബ്ലാക്ക്, ഗ്രീൻ, ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യമാകും.

മൈക്രോമാക്സ് ഇൻ 2ബി: സവിശേഷതകൾ

മൈക്രോമാക്സ് ഇൻ 2ബി: സവിശേഷതകൾ

മൈക്രോമാക്സ് ഇൻ 2ബി സ്മാർട്ട്ഫോണിൽ 6.52 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണുള്ളത്. 20: 9 അസ്പ്ക്ട് റേഷിയോ, 89% സ്ക്രീൻ ടു ബോഡി റേഷ്യോ, വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച്, 400 നീറ്റ്സ് ബ്രൈറ്റ്നസ് എന്നിവയാണ് ഈ ഡിസ്പ്ലെയുടെ സവിശേഷതകൾ. യൂണിസോക്ക് ടി610 ഒക്ട കോർ പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 6 ജിബി വരെ റാമും 64 ജിബി വരെ ഇന്റേണൽ സ്റ്റോറേജ് ഡിവൈസിൽ ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനം മൈക്രോമാക്സ് ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്സി എം32 5ജി സ്മാർട്ട്ഫോൺ ഓഗസ്റ്റ് 25ന് ഇന്ത്യൻ വിപണിയിലെത്തുംസാംസങ് ഗാലക്സി എം32 5ജി സ്മാർട്ട്ഫോൺ ഓഗസ്റ്റ് 25ന് ഇന്ത്യൻ വിപണിയിലെത്തും

ക്യാമറ

മൈക്രോമാക്സ് ഇൻ 2ബിയിൽ രണ്ട് പിൻ ക്യാമറകളാണ് നൽകിയിട്ടുള്ളത്. എഫ് / 1.8 അപ്പർച്ചറുള്ള 13 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ സെക്കൻഡറി സെൻസർ എന്നിവയണഅ ഈ ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പിലെ ക്യാമറകൾ. നൈറ്റ് മോഡ്, ബാഗ്രൌണ്ട് പോർട്രെയ്റ്റ്, ബ്യൂട്ടി മോഡ്, മോഷൻ ഫോട്ടോ, പ്ലേ, പോസ് വീഡിയോ ഷൂട്ട്, ഫുൾ എച്ച്ഡി ഫ്രണ്ട്, ബാക്ക് റെക്കോർഡിങ് എന്നിവയാണ് ഈ ഡിവൈസിലെ ക്യാമറ സെറ്റപ്പുകൾ. മുൻവശത്ത് 5 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ട്. ഡ്യൂവൽ നാനോ സിം സപ്പോർട്ടുള്ള ഈ ഡിവൈസ് ആൻഡ്രോയിഡ് 11 ഒഎസിലാണ് പ്രവർത്തിക്കുന്നത്.

ബാറ്ററി

5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്. ഈ വലിയ ബാറ്ററി 60 മണിക്കൂർ മ്യൂസിക് പ്ലേബാക്ക്, 20 മണിക്കൂർ വെബ് ബ്രൗസിംഗ്, 15 മണിക്കൂർ വീഡിയോ സ്ട്രീമിംഗ്, 50 മണിക്കൂർ ടോക്ക്ടൈം എന്നിവ നൽകുന്നു.10W ചാർജിംഗ് സപ്പോർട്ടും ഇതിൽ ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി മൈക്രോമാക്സിന്റെ പുതിയ ഫോണിൽ ഡ്യൂവൽ VoWiFi, ഡ്യുവൽ വോൾട്ടി, Wi-Fi 802.11 ac, ബ്ലൂടൂത്ത് v5, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും സുരക്ഷയ്‌ക്കായി ഫെയ്‌സ് ഐഡി സപ്പോർട്ടും ഉണ്ട്. പ്രോക്സിമിറ്റി സെൻസർ, ലൈറ്റ് സെൻസർ, ആക്‌സിലറോമീറ്റർ എന്നിവയാണ് ഓൺബോർഡ് സെൻസറുകൾ.

ആമസോൺ ഓണം ഓഫറിലൂടെ 40 ശതമാനം വിലക്കിഴിവിൽ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാംആമസോൺ ഓണം ഓഫറിലൂടെ 40 ശതമാനം വിലക്കിഴിവിൽ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം

Best Mobiles in India

English summary
Micromax has increased the price of Micromax In 2B entry level smartphone. Both the storage variants get an increase of Rs 500.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X