മൈക്രോമാക്സ് ഇൻ 2ബി സ്മാർട്ട്ഫോൺ വിപണിയിലെത്തി; വിലയും സവിശേഷതകളും

|

ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മൈക്രോമാക്സ് തങ്ങളുടെ ഇൻ സീരിസിൽ പുതിയ ഡിവൈസ് അവതരിപ്പിച്ചു. മൈക്രോമാക്സ് ഇൻ 1ബി സ്മാർട്ട്ഫോണാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ആകർഷകമായ സവിശേഷതകളുള്ള ഈ ഡിവൈസ് ബജറ്റ് വിഭാഗത്തിലേക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. 6.52 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ, യൂണിസോക്ക് ടി610 ഒക്ട കോർ പ്രോസസർ, ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പ്, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

 

മൈക്രോമാക്സ് ഇൻ 2ബി: വിലയും ലഭ്യതയും

മൈക്രോമാക്സ് ഇൻ 2ബി: വിലയും ലഭ്യതയും

മൈക്രോമാക്സ് ഇൻ 2ബി സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ്, റാം വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. 4ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് 7,999 രൂപയാണ് വില. 6ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 8,999 രൂപ വിലയുണ്ട്. രണ്ട് മോഡലുകളും ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്ക്ക് എത്തും. ബ്ലാക്ക്, ബ്ലൂ, ഗ്രീൻ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഫ്ലിപ്പ്കാർട്ടിൽ നിന്നും ഡിവൈസ് വാങ്ങുമ്പോൾ പ്രത്യേക ഓഫറുകളും ലഭ്യമാണ്.

ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്‌സിന്റെ ജോലിക്കായുള്ള അപേക്ഷ ലേലം ചെയ്തത് 2.5 കോടി രൂപയ്ക്ക്ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്‌സിന്റെ ജോലിക്കായുള്ള അപേക്ഷ ലേലം ചെയ്തത് 2.5 കോടി രൂപയ്ക്ക്

മൈക്രോമാക്സ് ഇൻ 2ബി: സവിശേഷതകൾ
 

മൈക്രോമാക്സ് ഇൻ 2ബി: സവിശേഷതകൾ

മൈക്രോമാക്സ് ഇൻ 2ബി സ്മാർട്ട്ഫോണിൽ 6.52 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 20: 9 അസ്പ്ക്ട് റേഷിയോ ഉള്ള ഡിസ്പ്ലെയാണ് ഇത്. ഡിസ്പ്ലെയുടെ സ്ക്രീൻ ടു ബോഡി റേഷ്യോ 89% ആണ്. ഈ ഡിസ്പ്ലെയിൽ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചും ഉണ്ട്. ഡിസ്പ്ലേയ്ക്ക് 400 നീറ്റ്സ് ബ്രൈറ്റ്നസാണ് ഉള്ളത്. യൂണിസോക്ക് ടി610 ഒക്ട കോർ പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 6 ജിബി വരെ റാമും 64 ജിബി വരെ ഇന്റേണൽ സ്റ്റോറേജ് ഡിവൈസിൽ ഉണ്ട്.

മൈക്രോ എസ്ഡി കാർഡ്

മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനം മൈക്രോമാക്സ് ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഡ്യൂവൽ നാനോ സിം സപ്പോർട്ടുള്ള ഈ ഡിവൈസ് ആൻഡ്രോയിഡ് 11 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്. ഈ വലിയ ബാറ്ററി 60 മണിക്കൂർ മ്യൂസിക് പ്ലേബാക്ക്, 20 മണിക്കൂർ വെബ് ബ്രൗസിംഗ്, 15 മണിക്കൂർ വീഡിയോ സ്ട്രീമിംഗ്, 50 മണിക്കൂർ ടോക്ക്ടൈം എന്നിവ നൽകുന്നു.10W ചാർജിംഗ് സപ്പോർട്ടും ഇതിൽ ഉണ്ട്.

പുതിയ ഫോൺ വാങ്ങുന്നോ? ജൂലൈ മാസത്തിൽ പുറത്തിറങ്ങിയ മികച്ച സ്മാർട്ട്‌ഫോണുകൾ ഇവയാണ്പുതിയ ഫോൺ വാങ്ങുന്നോ? ജൂലൈ മാസത്തിൽ പുറത്തിറങ്ങിയ മികച്ച സ്മാർട്ട്‌ഫോണുകൾ ഇവയാണ്

ഡ്യുവൽ റിയർ ക്യാമറ

മൈക്രോമാക്സ് ഇൻ 2ബിയിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. എഫ് / 1.8 അപ്പർച്ചറുള്ള ലെൻസോടെ 13 മെഗാപിക്സൽ പ്രധാന ക്യാമറയാണ് ഇതിൽ ഉള്ളത്. ഇതിനൊപ്പം 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉണ്ട്. നൈറ്റ് മോഡ്, ബാഗ്രൌണ്ട് പോർട്രെയ്റ്റ്, ബ്യൂട്ടി മോഡ്, മോഷൻ ഫോട്ടോ, പ്ലേ, പോസ് വീഡിയോ ഷൂട്ട്, ഫുൾ എച്ച്ഡി ഫ്രണ്ട്, ബാക്ക് റെക്കോർഡിങ് എന്നിവയാണ് ഈ ഡിവൈസിലെ ക്യാമറ സെറ്റപ്പുകൾ. മുൻവശത്ത് 5 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഉള്ളത്.

കണക്റ്റിവിറ്റി

കണക്റ്റിവിറ്റി ഓപ്ഷനുകളായി മൈക്രോമാക്സിന്റെ പുതിയ ഫോണിൽ ഡ്യൂവൽ VoWiFi, ഡ്യുവൽ വോൾട്ടി, Wi-Fi 802.11 ac, ബ്ലൂടൂത്ത് v5, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും സുരക്ഷയ്‌ക്കായി ഫെയ്‌സ് ഐഡി സപ്പോർട്ടും ഉണ്ട്. പ്രോക്സിമിറ്റി സെൻസർ, ലൈറ്റ് സെൻസർ, ആക്‌സിലറോമീറ്റർ എന്നിവയാണ് ബോർഡിലെ സെൻസറുകൾ.

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം ഉറപ്പിച്ച് ഷവോമി, സാംസങ് രണ്ടാം സ്ഥാനത്ത്ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം ഉറപ്പിച്ച് ഷവോമി, സാംസങ് രണ്ടാം സ്ഥാനത്ത്

Best Mobiles in India

English summary
Indian smartphone maker Micromax has introduced a new device in its In-series. The Micromax In 1b smartphone has been launched.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X