മൈക്രോമാക്സ് ഇൻ 2ബി സ്മാർട്ട്ഫോൺ നാളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

|

മൈക്രോമാക്സ് ഇൻ 2 ബി സ്മാർട്ട്ഫോൺ നാളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്ക്ക് എത്തുമെന്ന് കമ്പനി സോഷ്യൽ മീഡിയ ചാനലുകൾ വഴി വെളിപ്പെടുത്തി. മൈക്രോമാക്സ് പുറത്ത് വിട്ട പ്രമോഷണൽ വീഡിയോയിൽ കറുപ്പ്, നീല, പച്ച എന്നീ നിറങ്ങളിൽ ഡ്യുവൽ-റിയർ ക്യാമറ സെറ്റപ്പുമായി പുറത്തിറങ്ങും. വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചും ഈ ഡിവൈസിൽ ഉണ്ട്. മൈക്രോമാക്സ് ഇൻ 2 ബി സ്മാർട്ട്ഫോണിൽ മാലി-ജി 52 ജിപിയുവും ഉണ്ടായിരിക്കും. മൈക്രോമാക്സിൽ 1 ബിയിൽ ഉള്ളതിനേക്കാൾ 30 ശതമാനം മികച്ച പെർഫോമൻസ് ആയിരിക്കും പുതിയ ഡിവൈസ് നൽകുന്നത്.

 

ലോഞ്ച്

നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ഡിവൈസിന്റെ ലോഞ്ച് ഇവന്റ് നടക്കുന്നത്. ലോഞ്ചിന് മുന്നോടിയായി, മൈക്രോമാക്സ് ഇൻ 2ബി ഗീക്ക്ബെഞ്ച് ലിസ്റ്റിങിൽ കണ്ടെത്തി. 1.82GHz ഒക്ടാ കോർ യൂണിസോക്ക് എസ്ഒസി ആയിരിക്കും ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. 4 ജിബി റാം ആയിരിക്കും ഡിവൈസിൽ ഉണ്ടാവുക എന്നും ലിസ്റ്റിങിൽ പറയുന്നു. 2020 നവംബറിൽ ലോഞ്ച് ചെയ്ത ആദ്യത്തെ മൈക്രോമാക്സ് ഇൻ 1ബിയിലെ ആൻഡ്രോയിഡ് ഗോ പതിപ്പിന് പകരം ആൻഡ്രോയിഡ് 11ന്റെ ഫുൾ എഡിഷൻ ആയിരിക്കും ഡിവൈസിൽ ഉണ്ടാവുക.

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം ഉറപ്പിച്ച് ഷവോമി, സാംസങ് രണ്ടാം സ്ഥാനത്ത്ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം ഉറപ്പിച്ച് ഷവോമി, സാംസങ് രണ്ടാം സ്ഥാനത്ത്

മൈക്രോമാക്സ് ഇൻ 2ബി

മൈക്രോമാക്സ് ഇൻ 2ബി കൂടുതൽ സ്റ്റോറേജ് വേരിയന്റുകളിൽ പുറത്തിറങ്ങിയേക്കും. ഡിവൈസിൽ 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. ക്യാമറകളുമായി ബന്ധപ്പെട്ട വിവരങ്ങളും ചില റിപ്പോർട്ടുകൾ പുറത്ത് വിട്ടിട്ടുണ്ട്. 13 മെഗാപിക്സൽ പ്രൈമറി ക്യാമറയ്‌ക്കൊപ്പം 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഈ ഡിവൈസിന്റെ പിൻവശത്ത് ഉണ്ടായിരിക്കും. മൈക്രോമാക്സ് ഇൻ 1ബി സ്മാട്ട്ഫോണിലേത് പോലെ സെക്കന്ററി ക്യാമറ ഡെപ്ത് സെൻസറായിരിക്കുമെന്നാണ് സൂചനകൾ.

സെൽഫി ക്യാമറ
 

മൈക്രോമാക്സ് ഇൻ 2ബി സ്മാർട്ട്ഫോണിന്റെ മുൻവശത്ത് സ്‌ക്രീനിൽ 8 മെഗാപിക്സൽ സെൽഫി ക്യാമറ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഇത് ഒരു വാട്ടർ ഡ്രോപ്പ് നോച്ചിലായിരിക്കും സ്ഥാപിക്കുന്നത്. ഈ സ്മാർട്ട്‌ഫോൺ 5,000 എംഎഎച്ച് ബാറ്ററിയുമായി വിപണിയിൽ എത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഉപയോക്താക്കൾക്ക് സ്റ്റാൻഡേർഡ് 10W ചാർജിങ് സപ്പോർട്ടായിരിക്കും ഈ ഡിവൈസ് നൽകുന്നത്. ബജറ്റ് വിഭാഗത്തിൽ തന്നെ ആയിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുന്നത്.

സാംസങ് ഗാലക്‌സി നോട്ട് 20 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 22,000 രൂപ കുറച്ചുസാംസങ് ഗാലക്‌സി നോട്ട് 20 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 22,000 രൂപ കുറച്ചു

മൈക്രോമാക്സ്

റിപ്പോർട്ടുകൾ നൽകുന്ന വിവരങ്ങൾ ശരിയാണെങ്കിൽ എൻട്രി ലെവൽ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കായിട്ടായിരിക്കും മൈക്രോമാക്സ് ഇൻ 2ബി പുറത്തിറങ്ങുന്നത്. സാംസങ് ഗാലക്‌സി എം01, റിയൽ‌മി സി11 എന്നിവ അടക്കമുള്ള ഡിവൈസുകളോട് ഇത് വിപണിയിൽ മത്സരിക്കുമെന്നും പ്രതീക്ഷിക്കുന്നു. നാളെ ഉച്ചയ്ക്ക് നടക്കുന്ന ലോഞ്ച് ഇവന്റിലൂടെ ഡിവൈസിന്റെ വിലയും മറ്റ് വിവരങ്ങളും കമ്പനി പുറത്ത് വിടും.

ഇൻ സീരിസ്

ചൈനീസ് കമ്പനികൾക്കെതിരായ പ്രതിഷേധം ഇന്ത്യയിൽ ഉടലെടുത്ത സമയത്താണ് ഇന്ത്യൻ കമ്പനിയായ മൈക്രോമാക്സ് തങ്ങളുടെ ഇൻ സീരിസുമായി വീണ്ടും സ്മാർട്ട്ഫോൺ വിപണിയിൽ സജീവമായത്. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ നൽകാനാണ് മൈക്രോമാക്സ് തങ്ങളുടെ ഇൻ സീരിസിലൂടെ ശ്രമിക്കുന്നത്. മൈക്രോമാക്സ് ഇൻ 1ബി സ്മാർട്ട്ഫോണും ഇത്തരത്തിൽ ഒന്ന് തന്നെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആപ്പിൾ ഐഫോൺ 14 പുറത്തിറങ്ങുക ടൈറ്റാനിയം ബോഡിയുമായി: റിപ്പോർട്ട്ആപ്പിൾ ഐഫോൺ 14 പുറത്തിറങ്ങുക ടൈറ്റാനിയം ബോഡിയുമായി: റിപ്പോർട്ട്

Best Mobiles in India

English summary
Micromax In 2b smartphone to be launched in India tomorrow The company has revealed through social media channels that the smartphone will go on sale through Flipkart.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X