മൈക്രോമാക്‌സ് ഇൻ 2സി സ്മാർട്ട്ഫോൺ വിപണിയിലെത്തി; വിലയും സവിശേഷതകളും

|

ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനിയായ മൈക്രോമാക്‌സ് തങ്ങളുടെ ഇൻ സീരീസിൽ പുതിയ ഡിവൈസ് അവതരിപ്പിച്ചു. മൈക്രോമാക്സ് ഇൻ 2സി സ്മാർട്ട്ഫോണാണ് രാജ്യത്ത് അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം കമ്പനി അവതരിപ്പിച്ച ഇൻ 2ബി എന്ന മോഡലിന് സമാനമാണ് പുതിയ ഫോൺ. വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്‌പ്ലേ നോച്ചുമായി വരുന്ന ഡിവൈസിൽ ഡ്യൂവൽ പിൻ ക്യാമറ സെറ്റപ്പാണ് ഉള്ളത്. മൈക്രോമാക്‌സ് ഇൻ 2സിയിൽ ഒക്ടാ കോർ യുണിസോക്ക് T610 എസ്ഒസി, പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, 5,000mAh ബാറ്ററി തുടങ്ങിയ സവിശേഷതകൾ ഉണ്ട്.

 

മൈക്രോമാക്‌സ് ഇൻ 2സി: വില, ലഭ്യത

മൈക്രോമാക്‌സ് ഇൻ 2സി: വില, ലഭ്യത

മൈക്രോമാക്‌സ് ഇൻ 2സി സ്മാർട്ട്ഫോണിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് ഇന്ത്യയിൽ 8,499 രൂപയാണ് വില. എന്നാൽ ഈ ഡിവൈസ് ഇന്റോഡോക്ടറി ഓഫർ എന്ന നിലവിൽ ആദ്യ വിൽപ്പനയിലൂടെ 7,499 രൂപയ്ക്ക് വാങ്ങാം. ഈ 1000 രൂപ കിഴിവ് എത്ര കാലത്തേക്ക് ലഭിക്കും എന്ന കാര്യം വ്യക്തമല്ല. മെയ് 1 മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയും മൈക്രോമാക്‌സിന്റെ ഔദ്യോഗിക സൈറ്റിലൂടെയും മൈക്രോമാക്‌സ് ഇൻ 2സി വിൽപ്പനയ്ക്ക് എത്തും. ബ്രൗൺ, സിൽവർ നിറങ്ങളിലാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്.

ബജറ്റ് വിപണി പിടിക്കാൻ റിയൽമി നാർസോ 50എ പ്രൈം സ്മാർട്ട്ഫോൺ ഇന്ത്യയിൽബജറ്റ് വിപണി പിടിക്കാൻ റിയൽമി നാർസോ 50എ പ്രൈം സ്മാർട്ട്ഫോൺ ഇന്ത്യയിൽ

മൈക്രോമാക്‌സ്

കഴിഞ്ഞ വർഷം ജൂലൈയിൽ മൈക്രോമാക്‌സ് ഇൻ 2ബി ഇന്ത്യയിൽ അവതരിപ്പിച്ചത് 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 7,999 രൂപ വിലയുമായിട്ടാണ്. ഈ ഡിവൈസിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 8,999 രൂപയാണ് വില. കറുപ്പ്, നീല, പച്ച നിറങ്ങളിലാണ് ഈ ഡിവൈസ് അവതരിപ്പിച്ചത്. ഇത് വച്ച് നോക്കുമ്പോൾ പുതിയ മോഡലിന് വില അല്പം കൂടുതലാണ് എന്ന് കാണാം. മൈക്രോമാക്‌സ് ഇൻ 2സിയുടെ സവിശേഷതകൾ കൂടി നോക്കാം.

മൈക്രോമാക്‌സ് ഇൻ 2സി: സവിശേഷതകൾ
 

മൈക്രോമാക്‌സ് ഇൻ 2സി: സവിശേഷതകൾ

മൈക്രോമാക്‌സ് ഇൻ 2സി സ്മാർട്ട്ഫോണിൽ 20:9 അസ്പാക്ട് റേഷിയോവും 263 പിപിഐ പിക്‌സൽ ഡെൻസിറ്റിയുമുള്ള 6.52-ഇഞ്ച് എച്ച്ഡി+ (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ യൂണിസോക്ക് ടി610 എസ്ഒസിയാണ്. ഇത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മൈക്രോമാക്‌സ് ഇൻ 2ബി മോഡലിന് സമാനമാണ്. മൈക്രോമാക്‌സ് ഇൻ 2സി സ്മാർട്ട്ഫോണിൽ 3 ജിബി വരെ റാമും 32 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ സ്റ്റോറേജ് തികയാത്ത ആളുകൾക്കായി പ്രത്യേകം മൈക്രോഎസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്.

മോട്ടറോള മോട്ടോ ജി52 ഇന്ത്യയിൽ അവതരിപ്പിച്ചു, വില 14,499 രൂപ മുതൽമോട്ടറോള മോട്ടോ ജി52 ഇന്ത്യയിൽ അവതരിപ്പിച്ചു, വില 14,499 രൂപ മുതൽ

രണ്ട് പിൻ ക്യാമറകൾ

രണ്ട് പിൻ ക്യാമറകളുമായിട്ടാണ് മൈക്രോമാക്‌സ് ഇൻ 2സി വരുന്നത്. 8 മെഗാപിക്സൽ പ്രൈമറി സെൻസറിനൊപ്പം പ്രത്യേക ഡെപ്ത് സെൻസറുമാണ് ഈ പിൻ ക്യാമറ സെറ്റപ്പിൽ ഉള്ളത്. മൈക്രോമാക്‌സ് ഇൻ 2ബി സ്മാർട്ട്ഫോണിൽ 13 മെഗാപിക്സൽ പ്രൈമറി സെൻസർ ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മൈക്രോമാക്‌സ് ഇൻ 2സി സ്മാർട്ട്ഫോണിൽ 5 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് കമ്പനി നൽകിയിട്ടുള്ളത്. ഫേസ് ബ്യൂട്ടി, നൈറ്റ് മോഡ്, പോർട്രെയിറ്റ് മോഡ് എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകളും ഈ ക്യാമറ സപ്പോർട്ട് ചെയ്യുന്നു.

കണക്റ്റിവിറ്റി

ഡ്യുവൽ-സിം (നാനോ) സപ്പോർട്ടുള്ള മൈക്രോമാക്‌സ് ഇൻ 2സി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 4ജി എൽടിഇ, വൈഫൈ 802.11ac, ബ്ലൂട്ടൂത്ത് v5.0, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് മൈക്രോമാക്‌സ് ഇൻ 2സിയിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. 10W സ്റ്റാൻഡേർഡ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ട്. 198 ഗ്രാം ഭാരമാണ് ഡിവൈസിനുള്ളത്.

10000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ10000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Indian smartphone maker Micromax has introduced a new device in its In-series. The Micromax In 2c smartphone has been launched in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X