Home
Mobile

മൈക്രോമാക്സ് ഇൻ നോട്ട് 1 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്: വിലയും ഓഫറുകൾ

മൈക്രോമാക്സിന്റെ ഏറ്റവും പുതിയ സീരിസിലെ മൈക്രോമാക്സ് ഇൻ 1 മൈക്രോമാക്സ് 1 ബി എന്നിവ ഈ മാസം ആദ്യമാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്. ഇതിൽ മൈക്രോമാക്സ് ഇൻ നോട്ട് 1 എന്ന ഡിവൈസിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഫ്ലാഷ് സെയിൽ നടക്കുന്നത്. ഈ സ്മാർട്ട്ഫോൺ ഗ്രീൻ, വൈറ്റ് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഇന്ത്യൻ ബ്രാന്റായ മൈക്രോമാക്സ് ചൈനീസ് കമ്പനികൾക്കെതിരായി രാജ്യത്തുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇൻ എന്ന പേരിൽ പുതിയ സ്മാർട്ട്ഫോൺ സീരിസ് അവതരിപ്പിച്ചത്.

മൈക്രോമാക്സ് നോട്ട് 1: വിലയും ഓഫറുകളും

മൈക്രോമാക്സ് നോട്ട് 1: വിലയും ഓഫറുകളും

മൈക്രോമാക്സ് ഇൻ നോട്ട് 1 സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും. ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 10,999 രൂപയാണ് വില. സ്മാർട്ട്ഫോണിന്റെ 128 ജിബി സ്റ്റോറേജ് ഓപ്ഷന് 12,499 രൂപ വിലയുണ്ട്. ആദ്യ വിൽപ്പനയിലൂടെ തന്നെ ഡിവൈസ് സ്വന്തമാക്കുന്നവർക്കായി ഫ്ലിപ്പ്കാർട്ട് നിരവധി ഓഫറുകൾ നൽകുന്നുണ്ട്. നിരവധി ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ഡിവൈസ് വാങ്ങുമ്പോൾ ലഭിക്കും.

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ടിലൂടെ ഇന്ന് മൈക്രോമാക്സ് ഇൻ സ്മാർട്ട്ഫോൺ വാങ്ങാനായി ഫെഡറൽ ബാങ്ക് ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 5 ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്ക്, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡിന് 5 ശതമാനം കിഴിവ് എന്നിവയും ലഭിക്കും. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് മാത്രം എക്സ്ചേഞ്ച് ഓഫറും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാകും.

മൈക്രോമാക്സ് നോട്ട് 1: സവിശേഷതകൾ

മൈക്രോമാക്സ് നോട്ട് 1: സവിശേഷതകൾ

മികച്ച ക്യാമറയും ബാറ്ററി ശേഷിയുമുള്ള സ്റ്റോക്ക് ആൻഡ്രോയിഡ് ഫോൺ ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് മൈക്രോമാക്സ് ഇൻ നോട്ട് 1. ഈ ഡിവൈസിന്റെ വില പരിഗണിക്കുമ്പോൾ ഡിവൈസിന്റെ സവിശേഷതകൾ മികച്ചതാണ്. 2400 x 1080 പിക്‌സൽ റെസല്യൂഷനുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഐപിഎസ് ഡിസ്‌പ്ലേയാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. മീഡിയടെക് ഹീലിയോ ജി 85 പ്രോസസറാണ് മൈക്രോമാക്സ് ഇൻ നോട്ട് 1ന് കരുത്ത് നൽകുന്നത്.

ബാറ്ററി

128 ജിബി വരെ ഇന്റേണൽ സ്റ്റോറേജുള്ള ഈ സ്മാർട്ട്ഫോണിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ഡിവൈസിന്റെ പിൻ പാനലിൽ ഒരു എക്സ് പാറ്റേൺ ഡിസൈനാണ് ഉള്ളത്. ഈ ഡിസൈൻ ഹാൻഡ്‌സെറ്റിന്റെ വൈറ്റ് കളർ വേരിയന്റിൽ ഇല്ല എന്നത് ശ്രദ്ധേയമാണ്. ഡിവൈസിന്റെ പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. ഗൂഗിൾ അസിസ്റ്റ് ബട്ടണും സ്മാർട്ട്ഫോണിൽ ഉണ്ട്യ ആൻഡ്രോയിഡ് 10ൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 5,000 mAh ബാറ്ററിയാണ് ഉള്ളത്. 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്.

ക്യാമറ

മൈക്രോമാക്സ് നോട്ട് 1 സ്മാർട്ട്ഫോണിന്റെ പിൻവശത്ത് 48 എംപി പ്രൈമറി സെൻസർ, 5 എംപി വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഡിവൈസിൽ സെൽഫികൾക്കായി 16 എംപി സെൽഫി ക്യാമറയും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ നിർമ്മിത സ്മാർട്ട്ഫോൺ എന്ന പേരിൽ വിപണി പിടിക്കാനുള്ള തന്ത്രം മാത്രമല്ല ഇത്തവണ മൈക്രോമാക്സ് പുറത്തിറക്കിയത്. ഇതിനൊപ്പം മികച്ച രണ്ട് ഡിവൈസുകൾ കൂടി വിപണിയിൽ എത്തിച്ചു.

Best Mobiles in India

English summary
First Sale of the Micromax In Note 1 Smartphone will start at 12 noon today. The flash sale is done through Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X