മൈക്രോമാക്സ് ഇൻ നോട്ട് 1 സ്വന്തമാക്കാൻ ഇന്ന് വീണ്ടും അവസരം, വിൽപ്പന ഉച്ചയ്ക്ക്

|

മൈക്രോമാക്സ് ഇൻ നോട്ട് 1 സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഇന്ന് വീണ്ടും അവസരം. ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്നത്. ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമാതാക്കളായ മൈക്രോമാക്സ് വിപണിയിലേക്ക് തിരിച്ച് വരുന്നതിന്റെ ഭാഗമായിട്ടാണ് ഇൻ എന്ന പേരിൽസ്മാർട്ട്ഫോൺ സീരിസ് അവതരിപ്പിച്ചത്. ഇൻ നോട്ട് 1 സ്മാർട്ട്ഫോൺ ഗ്രീൻ, വൈറ്റ് കളർ ഓപ്ഷനുകളിൽ ലഭിക്കും. ഇതിനൊപ്പം മൈക്രോമാക്സ് ഇൻ 1ബി എന്ന പേരിൽ മറ്റൊരു ഡിവൈസും കമ്പനി അവതരിപ്പിച്ചിരുന്നു.

മൈക്രോമാക്സ് നോട്ട് 1: വില

മൈക്രോമാക്സ് നോട്ട് 1: വില

മൈക്രോമാക്സ് ഇൻ നോട്ട് 1 സ്മാർട്ട്ഫോണിന് രണ്ട് വേരിയന്റുകളാണ് ഉള്ളത്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 10,999 രൂപയാണ് വില. നോട്ട് 1 സ്മാർട്ട്ഫോണിന്റെ 128 ജിബി സ്റ്റോറേജ് ഓപ്ഷന് 12,499 രൂപയാണ് വില. ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ഫ്ലിപ്പ്കാർട്ട് നിരവധി ഓഫറുകൾ നൽകുന്നുണ്ട്. നിരവധി ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളുമാണ് ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 4ജി സ്മാർട്ട്ഫോൺ നോട്ട് 9ടി എന്ന പേരിൽ അന്താരാഷ്ട്ര വിപണിയിലെത്തുംകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 4ജി സ്മാർട്ട്ഫോൺ നോട്ട് 9ടി എന്ന പേരിൽ അന്താരാഷ്ട്ര വിപണിയിലെത്തും

കിഴിവുകൾ

ഫെഡറൽ ബാങ്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മൈക്രോമാക്സ് ഇൻ 1 സ്മാർട്ട്ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 5 ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്കും, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡിന് 5 ശതമാനം കിഴിവും ലഭിക്കും.

മൈക്രോമാക്സ് നോട്ട് 1: സവിശേഷതകൾ
 

മൈക്രോമാക്സ് നോട്ട് 1: സവിശേഷതകൾ

2400 x 1080 പിക്‌സൽ റെസല്യൂഷനുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഐപിഎസ് ഡിസ്‌പ്ലേയാണ് മൈക്രോമാക്സ് ഇൻ നോട്ട് 1 സ്മാർട്ട്ഫോണിൽ ഉള്ളത്. സ്റ്റോക്ക് ആൻഡ്രോയിഡിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. മീഡിയടെക് ഹീലിയോ ജി 85 പ്രോസസറാണ് മൈക്രോമാക്സ് ഇൻ നോട്ട് 1ന് കരുത്ത് നൽകുന്നത്. ഇത് ഗെയിമിങിനും മൾട്ടി ടാസ്കിങിനും സഹായിക്കുന്ന ബജറ്റ് ലെവൽ പ്രോസസറാണ്.

കൂടുതൽ വായിക്കുക: ഗാലക്‌സി എം02 സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഉടൻ, സാംസങ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തുകൂടുതൽ വായിക്കുക: ഗാലക്‌സി എം02 സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഉടൻ, സാംസങ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തു

ബാറ്ററി

128 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമായിട്ടാണ് മൈക്രോമാക്സ് ഇൻ നോട്ട് 1 പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ പിൻ പാനലിൽ ഒരു എക്സ് പാറ്റേൺ ഡിസൈനാണ് ഉള്ളത്. ഈ ഡിസൈൻ ഹാൻഡ്‌സെറ്റിന്റെ വൈറ്റ് കളർ വേരിയന്റിൽ ഇല്ല. ഡിവൈസിന്റെ പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. ഗൂഗിൾ അസിസ്റ്റ് ബട്ടണും സ്മാർട്ട്ഫോണിൽ ഉണ്ട്. ആൻഡ്രോയിഡ് 10ൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 5,000 mAh ബാറ്ററിയാണ് ഉള്ളത്. 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്.

ക്യാമറ

മൈക്രോമാക്സ് നോട്ട് 1 സ്മാർട്ട്ഫോണിന്റെ പിൻവശത്ത് നാല് ക്യാമറകളാണ് ഉള്ള്. 48 എംപി പ്രൈമറി സെൻസർ, 5 എംപി വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ നൽകിയിട്ടുള്ളത്. ഡിവൈസിൽ സെൽഫികൾക്കായി 16 എംപി സെൽഫി ക്യാമറയും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: മോട്ടോ ജി 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: മോട്ടോ ജി 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

Best Mobiles in India

English summary
Today is another opportunity to own the Micromax Inn Note 1 smartphone. The sale of this smartphone will take place today at 12 noon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X