മൈക്രോമാക്സ് ഇൻ നോട്ട് 1ന് വില വർധിച്ചു; പുതിയ വിലയും സവിശേഷതകളും

|

പുതിയ ബജറ്റ് സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിച്ചുകൊണ്ട് മൈക്രോമാക്‌സ് 2020ൽ സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് തിരിച്ചെത്തി. ചൈനീസ് ഡിവൈസുകൾക്കെതിരെ ഉണ്ടായ പ്രചരണങ്ങളുടെ അവസരത്തിൽ പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ഡിവൈസുകൾ എന്ന നിലയിലാണ് ഇൻ സീരിസ് ലോഞ്ച് ചെയ്തത്. ഈ സീരിസിലെ മൈക്രോമാക്സ് ഇൻ നോട്ട് 1 അതിന്റെ വില കൊണ്ടാണ് ഉപയോക്താക്കളെ ആകർഷിച്ചത്. ഇപ്പോഴിതാ ഈ ഡിവൈസിന് വില വർധിപ്പിച്ചിരിക്കുകയാണ് കമ്പനി.

 

മൈക്രോമാക്സ് ഇൻ നോട്ട് 1: പുതിയ വില

മൈക്രോമാക്സ് ഇൻ നോട്ട് 1: പുതിയ വില

മൈക്രോമാക്സ് ഇൻ നോട്ട് 1 സ്മാർട്ട്ഫോണിന് 500 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഈ വില വർധനവോടെ സ്മാർട്ട്ഫോണിന്റെ അടിസ്ഥാന മോഡലായ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഓപ്ഷന്റെ വില 9,999 രൂപയിൽ നിന്നും 10,499 രൂപയായി ഉയർന്നു. വില വർധന ഈ മോഡലിന് മാത്രമാണ് ബാധകം. ഡിവൈസിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് വില വർധിച്ചിട്ടില്ല. ഈ സ്മാർട്ട്ഫോൺ ഇപ്പോഴും 12,499 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്.

കൂടുതൽ വായിക്കുക: ഷവോമി റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിന് വില വർധിപ്പിച്ചു, പുതിയ വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ഷവോമി റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിന് വില വർധിപ്പിച്ചു, പുതിയ വിലയും സവിശേഷതകളും

സ്റ്റോറേജ്

128ജിബി സ്റ്റോറേജിന്റെ വില ഇതുവരെ വർധിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഈ ഡിവൈസിന് വില വർധിപ്പിക്കുമോ എന്ന കാര്യം വ്യക്തമല്ല. 64 ജിബി സ്റ്റോറേജുള്ള മോഡലിന്റെ വില ഇതിനകം ഫ്ലിപ്പ്കാർട്ടിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും പുതുക്കിയ വിലയിലാണ് ഡിവൈസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ സ്മാർട്ട്ഫോൺ ഗ്രീൻ, വൈറ്റ് നിറങ്ങളിൽ ഉപയോക്താക്കൾക്ക് ലഭ്യമാകും.

മൈക്രോമാക്സ് നോട്ട് 1: സവിശേഷതകൾ
 

മൈക്രോമാക്സ് നോട്ട് 1: സവിശേഷതകൾ

മൈക്രോമാക്സ് ഇൻ നോട്ട് 1 അതിന്റെ വില വിഭാഗത്തിൽ മികച്ച സവിശേഷതകൾ നൽകുന്ന ഡിവൈസുകളിൽ ഒന്നാണ്. 21: 9 അസ്പാക്ട് റേഷിയോ ഉള്ള 6.67 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 1080 x 2400 പിക്‌സൽ എഫ്‌എച്ച്‌ഡി+ റെസല്യൂഷൻ ഉണ്ട്. 450 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ടും ഈ ഡിസ്പ്ലെയ്ക്ക് നൽകിയിട്ടുണ്ട്. സെൽഫി ക്യാമറയ്ക്കായി ഡിസ്പ്ലെയിൽ ഒരു പഞ്ച്-ഹോളാണ് കൊടുത്തിരിക്കുന്നത്.

കൂടുതൽ വായിക്കുക: റിയൽ‌മി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേ സെയിൽകൂടുതൽ വായിക്കുക: റിയൽ‌മി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേ സെയിൽ

പിൻ ക്യാമറ

നാല് പിൻ ക്യാമറകളാണ് മൈക്രോമാക്സ് ഇൻ നോട്ട് 1 സ്മാർട്ട്ഫോണിൽ ഉള്ളത്. 48 എംപി മെയിൻ ലെൻസ്, 5 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 16 എംപി ക്യാമറയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്.

ആൻഡ്രോയിഡ്

മൈക്രോമാക്സ് ഇൻ നോട്ട് 1 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഹെലിയോ ജി85 പ്രോസസറാണ്. 12 എൻ‌എം ആർക്കിടെക്ചറിനെ ബേസ് ചെയ്തുള്ള ഈ ഒക്ടാകോർ മീഡിയടെക് മിഡ് റേഞ്ച് പ്രോസസറിനൊപ്പം 6 ജിബി റാം വരെ റാമും 128 ജിബി സ്റ്റോറേജും നൽകുന്നുണ്ട്. ആൻഡ്രോയിഡ് 10 ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 11 അപ്‌ഡേറ്റ് ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഫ്ലിപ്പ്കാർട്ടിൽ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്കൂടുതൽ വായിക്കുക: ഫ്ലിപ്പ്കാർട്ടിൽ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്

ബാറ്ററി

4ജി എൽടിഇ, ഡ്യുവൽ സിം സപ്പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് കണക്റ്റിവിറ്റി എന്നിവയും മൈക്രോമാക്സ് ഇൻ നോട്ട് 1 സ്മാർട്ട്ഫോണിൽ ഉണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. വില കണക്കിലെടുക്കുമ്പോൾ വിപണിയിൽ ലഭ്യമാകുന്ന മികച്ച ഡിവൈസുകളിൽ ഒന്ന് തന്നെയാണ് ഇത്.

Best Mobiles in India

English summary
The price of the Micromax In Note 1 smartphone has gone up. The model with 4GB RAM and 64GB storage has been increased by Rs 500.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X