മൈക്രോമാക്സിന്റെ തിരിച്ചു വരവിനുള്ള ഇൻ സീരിസിന് കരുത്ത് നൽകുന്നത് മീഡിയടെക്

|

ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മൈക്രോമാക്സ് തിരിച്ചുവരവിനൊരുങ്ങുകയാണ്. ഇൻ എന്ന സബ് ബ്രാന്റ് ഉണ്ടാക്കി ഈ ബ്രാന്റിന് കീഴിൽ പുതിയ ഡിവൈസുകൾ അവതരിപ്പിക്കാനാണ് മൈക്രോമാക്സിന്റെ പദ്ധതി. മൈക്രോമാക്സിന്റെ ഇൻ ഡിവൈസുകൾകളിൽ ആദ്യത്തെ രണ്ട് സ്മാർട്ട്ഫോണുകൾക്ക് കരുത്ത് നൽകുന്നത് മീഡിയടെക്ക് ചിപ്പ് സെറ്റുകൾ ആയിരിക്കും. മീഡിയടെക്ക് ഹെലിയോ ജി35, ഹെലിയോ ജി85 എസ്ഒസി എന്നിവയായിരിക്കും ഈ ചിപ്പ്സെറ്റുകൾ.

മൈക്രോമാക്സ് ഇൻ

മൈക്രോമാക്സ് ഇൻ സീരീസ് സ്മാർട്ട്‌ഫോണുകളിലെ പ്രോസസറുകളുടെ വിവരങ്ങൾ ട്വിറ്ററിലൂടെയാണ് കമ്പനി വെളിപ്പെടുത്തിയത്. ഈ സ്മാർട്ട്ഫോണുകൾ നവംബർ 3ന് വിപണിയിലെത്തും. പുതിയ സ്മാർട്ട്‌ഫോണുകളിലൂടെ തിരിച്ച് വരുന്നതിനൊപ്പം ഇന്ത്യൻ വിപണിയിൽ ആധിപത്യം ഉറപ്പിച്ചിട്ടുള്ള ഷവോമി, റിയൽമി, വിവോ തുടങ്ങിയ ചൈനീസ് കമ്പനികളെ മറികടക്കുക എന്നത് കൂടി മൈക്രോമാക്സിന്റെ ലക്ഷ്യമാണ്. ചൈന വിരുദ്ധ വികാരത്തെ പ്രയോജനപ്പെടുത്തിയാണ് മൈക്രോമാക്സ് തങ്ങളുടെ ഡിവൈസുകൾ മാർക്കറ്റ് ചെയ്യുന്നത്.

കൂടുതൽ വായിക്കുക: ഫ്ലിപ്പ്കാർട്ട് ദീപാവലി സെയിലിലൂടെ ഈ സ്മാർട്ട്ഫോണുകൾ വമ്പിച്ച ഓഫറിൽ സ്വന്തമാക്കാംകൂടുതൽ വായിക്കുക: ഫ്ലിപ്പ്കാർട്ട് ദീപാവലി സെയിലിലൂടെ ഈ സ്മാർട്ട്ഫോണുകൾ വമ്പിച്ച ഓഫറിൽ സ്വന്തമാക്കാം

മൂന്ന് ക്യാമറകൾ

പുതിയ മൈക്രോമാക്സ് ഇൻ സ്മാർട്ട്ഫോണുകൾക്ക് പിന്നിൽ മൂന്ന് ക്യാമറകൾ വരെ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ ഡിവൈസിൽ 5,000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യങ്ങളിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മൈക്രോമാക്സ് ഇൻ സീരീസ് ഫോണുകൾക്ക് കരുത്ത് നൽകുന്നത് മീഡിയടെക് ഹെലിയോ ജി35, ഹെലിയോ ജി85 എന്നിവയായിരിക്കും എന്ന് വ്യക്തമാക്കുന്ന ഒരു ടീസർ മൈക്രോമാക്സ് ഇന്ത്യ ട്വീറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മീഡിയടെക് ഹീലിയോ ജി85

മെയ് മാസത്തിൽ പുറത്തിറങ്ങിയ ഗെയിമിങ് കേന്ദ്രീകരിച്ചുള്ള മീഡിയടെക് ഹീലിയോ ജി85 എസ്ഒസി ഇതിനകം തന്നെ പല ജനപ്രിയ സ്മാർട്ട്‌ഫോണുകൾക്കും കരുത്ത് നൽകുന്നുണ്ട്. റിയൽമി നാർസോ 20, റെഡ്മി നോട്ട് 9 എന്നീ ഇന്ത്യൻ വിപണിയിലെ ശ്രദ്ധേയമായ ഡിവൈസുകളിൽ ഈ പ്രോസസറാണ് ഉള്ളത്. മീഡിയടെക് ഹെലിയോ ജി35 ജൂണിലാണ് പുറത്തിറക്കിയത്. റിയൽ‌മി സി11, റെഡ്മി 9, പോക്കോ സി3 എന്നീ ഡിവൈസുകളിൽ ഈ പ്രോസസർ ഉപയോഗിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: സ്വിവൽ ഡിസ്പ്ലേയുമായി എൽജി വിങ് 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സ്വിവൽ ഡിസ്പ്ലേയുമായി എൽജി വിങ് 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

ഡിസ്‌പ്ലേ

പുറത്തിറങ്ങാനിരിക്കുന്ന മൈക്രോമാക്സ് ഇൻ സ്മാർട്ട്ഫോണുകളിൽ രണ്ട് പുതിയ മീഡിയടെക് ചിപ്‌സെറ്റുകൾ ഉണ്ടായിരിക്കുമെന്ന് മൊബൈൽ ഇന്ത്യൻ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ സീരീസിലെ ബജറ്റ് ഓപ്ഷനിൽ 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നും 3 ജിബി റാമും 32 ജിബി വരെ ഓൺബോർഡ് സ്റ്റോറേജ് ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 5,000 എംഎഎച്ച് ബാറ്ററി എന്നിവയും ഈ ഡിവൈസിൽ പ്രതീക്ഷിക്കാം.

ട്രിപ്പിൾ റിയർ ക്യാമറ

മീഡിയ ടെക് ഹീലിയോ ജി85 എസ്ഒസിയുമായി പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറകൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഈ പുതിയ ഡിവൈസുകൾക്ക് 7,000 രൂപ മുതൽ 25,000 രൂപ വരെയായിരിക്കും വില എന്ന് ഗാഡ്ജറ്റ് 360 റിപ്പോർട്ട് ചെയ്തിരുന്നു. സ്റ്റോക്ക് ആൻഡ്രോയിഡ് അനുഭവം നൽകുന്ന ഈ ഡിവൈസിൽ ബ്ലോട്ട്വെയറുകളോ പരസ്യങ്ങളോ ഉണ്ടാകില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മൈക്രോമാക്സ് ഇൻ സീരീസ് പുറത്തിറങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കേ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരും.

കൂടുതൽ വായിക്കുക: 6.8 ഇഞ്ച് ഡിസ്‌പ്ലേയുമായി എൽജി വെൽവെറ്റ് ഇന്ത്യൻ വിപണിയിൽ എത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: 6.8 ഇഞ്ച് ഡിസ്‌പ്ലേയുമായി എൽജി വെൽവെറ്റ് ഇന്ത്യൻ വിപണിയിൽ എത്തി; വിലയും സവിശേഷതകളും

Best Mobiles in India

English summary
The first two of Micromax's in-devices will be powered by MediaTek chipsets. These chipsets will be MediaTek Helio G35 and Helio G85 SOC.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X