മൈക്രോമാക്സ് ഇൻ സീരീസ് സ്മാർട്ട്ഫോണുകളുടെ ഡിസൈൻ വെളിപ്പെടുത്തി ടീസർ വീഡിയോ

|

മൈക്രോമാക്സ് നവംബർ 3ന് അതിന്റെ 'ഇൻ' സീരീസ് സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ഇതിനിടെ മൈക്രോമാക്‌സ് സ്ഥാപകൻ രാഹുൽ ശർമ്മ പുറത്ത് വിട്ട ഒരു യൂട്യൂബ് വീഡിയോ പുറത്തിറങ്ങാനിരിക്കുന്ന ഡിവൈസുകളുടെ ഡിസൈനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നു. ടെക്നിക്കൽ ഗുരുജി പുറത്ത് വിട്ട വീഡിയോയിലൂടെ പച്ചയും വെള്ളയുമുള്ള മൈക്രോമാക്സ് ഇൻ 1എ സ്മാർട്ട്‌ഫോണിന്റെ രണ്ട് കളർ വേരിയന്റുകൾ സ്ഥിരീകരിക്കുന്നു.

മൈക്രോമാക്സ്

മൈക്രോമാക്സ് ഇന്ത്യ ട്വിറ്റർ ഹാൻഡിൽ അടുത്തിടെ ഒരു വീഡിയോ ഷെയർ ചെയ്തിരുന്നു. ഈ വീഡിയോയിൽ ഡിവൈസിന്റെ പിൻ ബാഗത്തുള്ള ഡിസൈൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഹാൻഡ്‌സെറ്റിന്റെ പിൻ ഭാഗത്തെ ഡിസൈനിൽ എക്സ് പാറ്റേൺ ഉണ്ടാകും. നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് വരാനിരിക്കുന്ന 'ഇൻ' സീരീസിലെ ഹാൻഡ്‌സെറ്റുകൾക്ക് 15,000 രൂപയിൽ താഴെയായിരിക്കും വില.

കൂടുതൽ വായിക്കുക: ഹോണർ 10x ലൈറ്റ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ഹോണർ 10x ലൈറ്റ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

'ഇൻ' സീരീസ് സ്മാർട്ട്‌ഫോണുകൾ

'ഇൻ' സീരീസ് സ്മാർട്ട്‌ഫോണുകൾ

നേരത്തെ മൈക്രോമാക്സ് ഇൻ സീരീസ് സ്മാർട്ട്‌ഫോണുകളിൽ മീഡിയടെക് ചിപ്‌സെറ്റുകൾ ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ പുറത്ത് വന്നിരുന്നു. ഡിവൈസുകളിൽ ഒന്ന് മീഡിയടെക് ഹീലിയോ ജി 35 എസ്ഒസിയുമായിട്ടായിരിക്കും പുറത്തിറങ്ങുകയെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. രണ്ടാമത്തെ ഡിവൈസിന് മീഡിയടെക് ഹെലിയോ ജി85 ചിപ്‌സെറ്റിൽ നിന്നായിരിക്കും കരുത്ത് ലഭിക്കുന്നത്. റാമും സംഭരണ ​​വിശദാംശങ്ങളും ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ലെങ്കിലും 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഡിവൈസിൽ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹാൻഡ്‌സെറ്റുകൾ

സീരീസിന് കീഴിൽ കമ്പനി രണ്ട് ഹാൻഡ്‌സെറ്റുകൾ പുറത്തിറക്കുമെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. വീഡിയോ ഇമേജ് അനുസരിച്ച്, ഹാൻഡ്‌സെറ്റുകൾക്ക് പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കും. ഡിവൈസിലെ പ്രൈമറി ലെൻസ് 48 എംപിയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. മറ്റ് രണ്ട് ക്യാമറ സെൻസറുകളുമായും ബന്ധപ്പെട്ട വിവരങ്ങൾ ഇതുവരെ വ്യക്തമല്ല.

കൂടുതൽ വായിക്കുക: സാംസങിന്റെ ഗ്രാൻഡ് ദീപാവലി ഫെസ്റ്റിൽ പ്രൊഡക്ടുകൾക്ക് 60% വരെ കിഴിവ്കൂടുതൽ വായിക്കുക: സാംസങിന്റെ ഗ്രാൻഡ് ദീപാവലി ഫെസ്റ്റിൽ പ്രൊഡക്ടുകൾക്ക് 60% വരെ കിഴിവ്

ഇൻ സീരിസ്

മൈക്രോമാക്സ് ഇൻ സീരിസ് സ്മാർട്ട്ഫോണുകളുടെ മുൻവശത്ത് സെൽഫി ക്യാമറ നൽകുന്നത് പഞ്ച്-ഹോൾ കട്ടൌട്ടിൽ ആയിരിക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ട് ഹാൻഡ്‌സെറ്റുകളിലും സുരക്ഷാ മാനദണ്ഡങ്ങൾക്കായി പിൻ വശത്ത് ഫിംഗർപ്രിന്റ് സെൻസറും നൽകും. രണ്ട് ഡിവൈസുകൾക്കും 5,000 എംഎഎച്ച് ബാറ്ററിയായിരിക്കും ഉണ്ടാവുകയെന്നും റിപ്പോർട്ടുകളുണ്ട്. ഈ ഹാൻഡ്‌സെറ്റുകളുടെ ഇടതുവശത്ത് സിം ട്രേയും പവർ ബട്ടണും ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ലോഞ്ച്

പുറത്തിറങ്ങാനിരിക്കുന്ന ഡിവൈസുകളെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇന്ത്യയിലുള്ള ചൈനീസ് വിരുദ്ധ വികാരം സ്മാർട്ട്ഫോൺ വിപണിയിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ മൈക്രോമാക്സ് പുതിയ ഡിവൈസുകൾ പുറത്തിറക്കുന്നത്. ഇവയുടെ പേരിൽ പോലും കമ്പനിയുടെ ലക്ഷ്യം വ്യക്തമാണ്. എന്തായാലും രണ്ട് ദിവസത്തിനകം തന്നെ ഈ സ്മാർട്ട്ഫോണുകളുടെ ലോഞ്ച് ഇവന്റ് നടക്കുമെന്നതിനാൽ ഇവ ഇന്ത്യൻ വിപണിയിൽ എന്ത് പ്രതികരണമാണ് ഉണ്ടാക്കുന്നതെന്ന് വൈകാതെ കാണാം.

കൂടുതൽ വായിക്കുക: ആഗോള സ്മാർട്ട്‌ഫോൺ വിപണിയിൽ സാംസങ് ആധിപത്യം, ഹുവാവേ, ഷവോമി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിൽകൂടുതൽ വായിക്കുക: ആഗോള സ്മാർട്ട്‌ഫോൺ വിപണിയിൽ സാംസങ് ആധിപത്യം, ഹുവാവേ, ഷവോമി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിൽ

Best Mobiles in India

English summary
Micromax is all set to launch its 'In' series of smartphones on November 3rd.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X