ചൈനീസ് കമ്പനികളെ നേരിടാൻ ഇന്ത്യൻ നിർമ്മിത 5ജി സ്മാർട്ട്ഫോണുമായി മൈക്രോമാക്‌സ്

|

മൈക്രോമാക്സ് ഇൻ നോട്ട് 1, മൈക്രോമാക്സ് ഇൻ 1ബി എന്നീ സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തുകൊണ്ട് മൈക്രോമാക്സ് കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ തിരിച്ച് വരവ് നടത്തി. ചൈനീസ് കമ്പനികൾക്ക് എതിരായുള്ള രാജ്യത്തെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ നിർമ്മിത സ്മാർട്ട്ഫോൺ എന്ന ടാഗ് ലൈനോടെയാണ് ഈ ഡിവൈസുകൾ ലോഞ്ച് ചെയ്തത്. ഇപ്പോഴിതാ 5ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. വൈകാതെ തന്നെ മൈക്രോ മാക്സിന്റെ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സഹസ്ഥാപകൻ രാഹുൽ ശർമ അറിയിച്ചു.

ആൻഡ്രോയിഡ് 11

കഴിഞ്ഞ വർഷം വിപണിയിലെത്തിയ മൈക്രോമാക്സ് ഇൻ നോട്ട് 1 സ്മാർട്ട്ഫോണിന് ആൻഡ്രോയിഡ് 11 അപ്‌ഡേറ്റ് വൈകാതെ ലഭിക്കുമെന്നും ശർമ്മ പറഞ്ഞു. ഈ അപ്ഡേറ്റ് മൊത്തത്തിലുള്ള യൂസർ എക്സ്പീരിയൻസ് വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 5ജി സ്മാർട്ട്ഫോണിന്റെ ലോഞ്ച് അധികം വൈകാതെ തന്നെ നടക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സൂചനകൾ അനുസരിച്ച് ഈ ഡിവൈസ് ഇന്ത്യൻ നിർമ്മിത 5ജി ഫോൺ എന്ന പേരിൽ തന്നെയായിരിക്കും കമ്പനി മാർക്കറ്റ് ചെയ്യുന്നത്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 സീരീസ് സ്മാർട്ട്ഫോണുകൾ മാർച്ച് ആദ്യം ഇന്ത്യയിൽ ലോഞ്ച് ചെയ്യുംകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 സീരീസ് സ്മാർട്ട്ഫോണുകൾ മാർച്ച് ആദ്യം ഇന്ത്യയിൽ ലോഞ്ച് ചെയ്യും

മൈക്രോമാക്സ് 5ജി സ്മാർട്ട്‌ഫോൺ

മൈക്രോമാക്സ് 5ജി സ്മാർട്ട്‌ഫോൺ

ബെംഗളൂരു ആർ & ഡി സെന്ററിലെ എഞ്ചിനീയർമാർ 5ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന് രാഹുൽ ശർമ്മ വെളിപ്പെടുത്തി. ഷവോമി, റിയൽമി എന്നിവയുൾപ്പെടെയുള്ള ചൈനീസ് കമ്പനികൾക്ക് വിപണിയിലുള്ള ആധിപത്യം തകർക്കാനും ഉപഭോക്താക്കശളെ ആകർഷിക്കാനുമാണ് മൈക്രോമാക്സ് ശ്രമിക്കുന്നത്. ഇന്ത്യയിലെ മിക്ക സ്മാർട്ട്‌ഫോൺ ബ്രാൻഡുകളും രാജ്യത്ത് കൂടുതൽ 5ജി ഫോണുകൾ വിപണിയിലെത്തിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ട്.

5ജി

5ജി സ്മാർട്ട്‌ഫോണിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഉയർന്ന ഡിസ്‌പ്ലേ റിഫ്രഷ് റേറ്റ്, ലിക്വിഡ് കൂളിങ്, 6 ജിബി റാം എന്നിവയുള്ള സ്മാർട്ട്‌ഫോണായിരിക്കും മൈക്രോമാക്‌സ് അവതരിപ്പിക്കുകയെന്ന് ശർമ്മ വെളിപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരു ഗവേഷണ വികസന കേന്ദ്രത്തിലെ മൈക്രോമാക്‌സ് എഞ്ചിനീയർമാർ മൊബൈൽ ആക്‌സസറികളും വികസിപ്പിക്കുന്നുണ്ട്. കമ്പനിയുടെ ആദ്യത്തെ ടി‌ഡബ്ല്യുഎസ് ഇയർബഡ്സ് ഇവർ പുറത്തിറക്കും.

കൂടുതൽ വായിക്കുക: നോക്കിയ 5.4, നോക്കിയ 3.4 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി; വില, സവിശേഷതകൾകൂടുതൽ വായിക്കുക: നോക്കിയ 5.4, നോക്കിയ 3.4 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി; വില, സവിശേഷതകൾ

മൈക്രോമാക്സ് ഇൻ നോട്ട് 1

ഏപ്രിൽ മാസത്തിൽ മൈക്രോമാക്സ് ഇൻ നോട്ട് 1 ആൻഡ്രോയിഡ് 11 ലേക്ക് അപ്‌ഡേറ്റ് ചെയ്യുമെന്ന് ശർമ്മ അറിയിച്ചു. ഡെഡിക്കേറ്റഡ് ഫോറങ്ങളിൽ സൈൻ അപ്പ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് കമ്പനി ആൻഡ്രോയിഡ് 11 അപ്ഡേറ്റ് നേരത്തെ തന്നെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൈക്രോമാക്സ് ഇൻ നോട്ട് 1 കഴിഞ്ഞ നവംബറിലാണ് അവതരിപ്പിച്ചത്. ആൻഡ്രോയിഡ് 10 ൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്‌ഫോണിനായി രണ്ട് വർഷത്തെ സോഫ്റ്റ്വെയർ അപ്‌ഡേറ്റ്സാണ് മൈക്രോമാക്സ് വാഗ്ദാനം ചെയ്യുന്നത്.

മൈക്രോമാക്സ്

ആൻഡ്രോയിഡ് ബേസ്ഡ് കസ്റ്റം യുഐ കൊണ്ടുവരാൻ മൈക്രോമാക്‌സിന് പദ്ധതികളൊന്നുമില്ലെന്നാണ് ശർമ്മ അറിയിച്ചത്. മൈക്രോമാക്സ് എല്ലായ്പ്പോഴും മികച്ച ഉപഭോക്തൃ അനുഭവം നൽകുന്നുവെന്നും ഇതിൽ ലെയറുകളോ പരസ്യങ്ങളോ ബ്ലോട്ട്വെയറുകളോ ഉണ്ടായിരിക്കില്ലെന്നും ഉപഭോക്താക്കൾക്ക് പരസ്യങ്ങൾ കൊണ്ട് ശല്യമുണ്ടാക്കുകയോ ഉപഭോക്താക്കളുടെ ഡാറ്റ വിൽക്കുകയോ ഇല്ലെന്നും ശർമ്മ അറിയിച്ചു.

കൂടുതൽ വായിക്കുക: പോക്കോ എം3യുടെ ആദ്യ വിൽപ്പനയിൽ തന്നെ വിറ്റഴിച്ചത് ഒന്നര ലക്ഷം ഫോണുകൾ, അടുത്ത വിൽപ്പന ഫെബ്രുവരി 16ന്കൂടുതൽ വായിക്കുക: പോക്കോ എം3യുടെ ആദ്യ വിൽപ്പനയിൽ തന്നെ വിറ്റഴിച്ചത് ഒന്നര ലക്ഷം ഫോണുകൾ, അടുത്ത വിൽപ്പന ഫെബ്രുവരി 16ന്

Best Mobiles in India

English summary
Micromax is all set to launch a 5G smartphone. Co-founder Rahul Sharma has said that the Micromax 5G smartphone will be launched in India soon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X