മൈക്രോമാക്സ് തിരിച്ചുവരുന്നു, നവംബർ 3ന് സബ് ബ്രാന്റായ ഇൻ സ്മാർട്ട്‌ഫോണുകൾ പുറത്തിറങ്ങും

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് മൈക്രോമാക്സ് തിരികെ പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ഇൻ എന്ന സബ് ബ്രന്റിലൂടെയാണ് മൈക്രോമാക്സ് തിരിച്ച് വരവിനെത്തുന്നത്. ന്യൂ ഡൽഹി ആസ്ഥാനമായുള്ള സ്മാർട്ട്‌ഫോൺ കമ്പനി നവംബർ 3ന് നടക്കുന്ന ലോഞ്ച് ഇവന്റിലൂടെയാണ് ഇൻ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്നത്. മൈക്രോമാക്‌സിന്റെ പുതിയ സബ് ബ്രാന്റിന് കീഴിൽ 7,000 രൂപ മുതൽ 25,000 രൂപ വരെ വിലയുള്ള ഡിവൈസുകൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.

മൈക്രോമാക്സ് ഇൻ 1എ

വരാനിരിക്കുന്ന മൈക്രോമാക്സ് ഇൻ സ്മാർട്ട്‌ഫോണുകളിൽ ഒന്ന് അടുത്തിടെ ഒരു ബെഞ്ച്മാർക്കിംഗ് വെബ്‌സൈറ്റിൽ കണ്ടെത്തിയിരുന്നു. ഈ ലിസ്റ്റിങ് ഡിവൈസിന്റെ ചില സവിശേഷതകൾ വെളിപ്പെടുത്തി. ഈ ഡിവൈസിന്റെ പേര് മൈക്രോമാക്സ് ഇൻ 1എ എന്നായിരിക്കും. മീഡിയടെക് ഹീലിയോ ജി 35 പ്രോസസർ, 6.5 ഇഞ്ച് 720p ഡിസ്പ്ലേ, 3 ജിബി റാം, 32 ജിബി മെമ്മറി, 5000 എംഎഎച്ച് ബാറ്ററി, ആൻഡ്രോയിഡ് 10 എന്നീ സവിശേഷതകളോടെയായിരിക്കും ഡിവൈസ് പുറത്തിറങ്ങുന്നത്. മീഡിയടെക് ഹീലിയോ ജി85 ഉള്ള മറ്റൊരു സ്മാർട്ട്‌ഫോണും ഇതിനൊപ്പം മൈക്രോമാക്സ് പുറത്തിറക്കും.

കൂടുതൽ വായിക്കുക: ജിംബൽ ക്യാമറയുമായി വിവോ എക്സ്51 5ജി അവതരിപ്പിച്ചു: വില, സവിശേഷതകൾകൂടുതൽ വായിക്കുക: ജിംബൽ ക്യാമറയുമായി വിവോ എക്സ്51 5ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ

ഹീലിയോ ജി35

ഹീലിയോ ജി35 പ്രോസസറുള്ള സ്മാർട്ട്ഫോൺ വ്യത്യസ്ത സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ വിപണിയിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡിവൈസിന്റെ 2 ജിബി റാം വേരിയന്റിൽ പിന്നിൽ 13 എംപി, 2 എംപി എന്നീ ക്യമറകൾ അടങ്ങുന്ന ഡ്യുവൽ ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടാവുക. മുൻവശത്ത് 8 എംപി സെൽഫി ക്യാമറയും ഉണ്ടായിരിക്കും. ഡിവൈസിന്റെ 3 ജിബി റാം മോഡലിൽ 13 എംപി പ്രൈമറി ക്യാമറയും 5 എംപി സെക്കൻഡറി സെൻസറും ഇതിനൊപ്പം 2 എംപി ക്യാമറയും അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടായിരിക്കുക. മുൻവശത്ത് 13 എംപി ക്യാമറയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

ചൈന വിരുദ്ധ വികാരം

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾക്ക് ശേഷം രാജ്യത്ത് ഉണ്ടായ ചൈന വിരുദ്ധ വികാരത്തെ പ്രയോജനപ്പെടുത്താനാണ് മൈക്രോമാക്സ് ലക്ഷ്യമിടുന്നത്. ചൈനീസ് ബ്രാൻഡുകൾ ബഹിഷ്‌കരിക്കാനുള്ള ശക്തമായ ആഹ്വാനങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ടാവുന്നുണ്ട്. മൈക്രോമാക്സ് ഇന്ത്യൻ നിർമ്മിത ഡിവൈസുകളാണ് തങ്ങളുടേത് എന്നതിന് പ്രാധാന്യം നൽകിയാണ് പരസ്യങ്ങളും മറ്റും ചെയ്യുന്നത്. ചൈനീസ് ബ്രാന്റുകൾക്ക് ഇന്ത്യയിലുള്ള ആധിപത്യം കുറയ്ക്കുക എന്ന ലക്ഷ്യത്തിൽ പല കമ്പനികളും പ്രവർത്തിക്കുന്നുണ്ട്.

കൂടുതൽ വായിക്കുക: 5,499 രൂപയ്ക്ക് തകർപ്പനൊരു ബജറ്റ് ഫോൺ, ജിയോണി എഫ്8 ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: 5,499 രൂപയ്ക്ക് തകർപ്പനൊരു ബജറ്റ് ഫോൺ, ജിയോണി എഫ്8 ഇന്ത്യൻ വിപണിയിലെത്തി

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണി

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ ആധിപത്യം പുലർത്തുന്നത് ഷവോമി, ഓപ്പോ, റിയൽമി, വിവോ എന്നീ കമ്പനികളാണ്. ഇവയെല്ലാം ചൈനീസ് ബ്രാൻഡുകളാണ്. സാംസങ്, ആപ്പിൾ എന്നിവ ചൈനീസ് കമ്പനികളല്ല. പക്ഷേ ഈ ബ്രാന്റുകൾ വിലകുറഞ്ഞ മികച്ച ഡിവൈസുകൾ നൽകുന്നില്ല എന്നത് കൊണ്ട് ഇന്ത്യയിലെ വലിയൊരു വിഭാഗം ഉപഭോക്താക്കളും ചൈനീസ് കമ്പനികളെ ആശ്പയിക്കുന്നു. റെഡ്മി, റിയൽ‌മി തുടങ്ങിയ ബ്രാൻ‌ഡുകൾ‌ക്ക് 6,500 രൂപ മുതലുള്ള വിലയിൽ മികച്ച ആൻഡ്രോയിഡ് ഫോണുകൾ വിപണിയിൽ എത്തിക്കുന്നുണ്ട്.

മൈക്രോമാക്സ്

വില കുറഞ്ഞതം മികച്ച സവിശേഷതകൾ ഉള്ളതുമായ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നതിൽ ചൈനീസ് ഇതര കമ്പനികൾ ശ്രദ്ധിക്കുന്നില്ല എന്നത് കൊണ്ട് തന്നെ മൈക്രോമാക്സ് ഈ വിഭാഗത്തിലാണ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കുക. മിഡ് റേഞ്ച് സെഗ്‌മെന്റുകളിലേക്കും മൈക്രോമാക്സ് ഡിവൈസുകൾ അവതരിപ്പിക്കുമെന്ന് മൈക്രോമാക്സ് സഹ സ്ഥാപകൻ രാഹുൽ ശർമ പറഞ്ഞു.

കൂടുതൽ വായിക്കുക: ജിംബൽ ക്യാമറയുമായി വിവോ എക്സ്51 5ജി അവതരിപ്പിച്ചു: വില, സവിശേഷതകൾകൂടുതൽ വായിക്കുക: ജിംബൽ ക്യാമറയുമായി വിവോ എക്സ്51 5ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ

Best Mobiles in India

English summary
Micromax is all set to re-enter the Indian smartphone market. Micromax is making a comeback with the sub-brand 'In'.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X