ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റുള്ള കരുത്തൻ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾ

|

സ്മാർട്ട്ഫോൺ വാങ്ങുന്നവർ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഘടകങ്ങളിലൊന്നാണ് അവയുടെ ചിപ്പ്സെറ്റുകൾ. സ്മാർട്ട്ഫോണുകളുടെ കരുത്ത് നിർണയിക്കുന്നതിൽ ഏറ്റവും പ്രധാനം ചിപ്പ്സെറ്റുകൾ തന്നെയാണ്. മൾട്ടി ടാസ്കിങ്, ഗെയിമിങ് തുടങ്ങിയ ഉപയോഗങ്ങൾക്ക് മികച്ച ചിപ്പ്സെറ്റ് തന്നെ ആവശ്യമാണ്. പ്രമുഖ ചിപ്പ്സെറ്റ് നിർമ്മാതാക്കളായ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 870 എസ്ഒസി എന്ന ചിപ്പ്സെറ്റാണ് മിഡ് റേഞ്ച് വിഭാഗത്തിൽ ഇന്ന് ഏറ്റവും കരുത്തുള്ള പ്രോസസർ.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 എസ്ഒസി

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 എസ്ഒസി ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്ന മികച്ച മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളെയാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ ഡിവൈസുകളെല്ലാം തന്നെ ഗെയിമിങ് അടക്കമുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നവയാണ്. വൺപ്ലസ്, എംഐ, വിവോ എന്നീ ബ്രാന്റുകളുടെ ഡിവൈസുകളാണ് നിലവിൽ ഇന്തയിൽ ഈ ചിപ്പ്സെറ്റുമായി പുറത്തിറങ്ങി ജനപ്രീതി നേടിയിട്ടുള്ളവ. ഈ ബ്രാന്റുകളുടെ സ്‌നാപ്ഡ്രാഗൺ 870 എസ്ഒസിയിൽ പ്രവർത്തിക്കുന്ന മികച്ച മിഡ്റേഞ്ച് ഡിവൈസുകൾ നോക്കാം.

കൂടുതൽ വായിക്കുക: ഷവോമി എംഐ 11 അൾട്ര, എംഐ 11എക്സ്, എംഐ 11എക്സ് പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തികൂടുതൽ വായിക്കുക: ഷവോമി എംഐ 11 അൾട്ര, എംഐ 11എക്സ്, എംഐ 11എക്സ് പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

വൺപ്ലസ് 9ആർ

വൺപ്ലസ് 9ആർ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റുള്ള മികച്ച മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് വൺപ്ലസ് 9ആർ. പ്രീമിയം ഫോണുകൾക്ക് സമാനമായ ക്യാമറകളുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. സ്മാർട്ട്ഫോണിൽ 8 ജിബി റാമും നൽകിയിട്ടുണ്ട്. ഇത് ഗെയിം കേന്ദ്രീകൃതമായ ഫോണാണ്. മികച്ച കൂളിംഗ് സാങ്കേതികവിദ്യയും ഗെയിമിംഗ് ബട്ടണുകളും ഡിവൈസിൽ ഉണ്ട്. വൺപ്ലസ് 9 സീരിസിലെ ഈ ഡിവൈസ് കുറഞ്ഞ ഇത് മികച്ച മിഡ് റേഞ്ച് ഗെയിമിംഗ് ഫോണുകളിലൊന്നായി മാറുന്നു. 39,999 രൂപ മുതലാണ് ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത്.

എംഐ 11എക്സ്

എംഐ 11എക്സ്

കഴിഞ്ഞ ദിവസം ഷവോമി പുറത്തിറക്കിയ എംഐ 11 സീരിസിലെ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റ് പായ്ക്ക് ചെയ്യുന്ന ഡിവൈസാണ് എംഐ11 എക്‌സ്. 48 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, വലിയ ബാറ്ററി എന്നിവയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഇതിനൊപ്പം എംഐ 11 അൾട്ര, എംഐ 11എക്സ് പ്രോ എന്നീ ഡിവൈസുകളും ഷവോമി വിപണിയിൽ എത്തിച്ചിരുന്നു. ഇവ രണ്ടും വ്യത്യസ്ത ചിപ്പ്സെറ്റുകളിലാണ് പ്രവർത്തിക്കുന്നത്. 29,999 രൂപ മുതലാണ് ഡിവൈസിന്റെ വില ആരംഭിക്കുന്നത്.

കൂടുതൽ വായിക്കുക: വിവോ വി21 5ജി സ്മാർട്ട്ഫോൺ ഏപ്രിൽ 29ന് ഇന്ത്യൻ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾകൂടുതൽ വായിക്കുക: വിവോ വി21 5ജി സ്മാർട്ട്ഫോൺ ഏപ്രിൽ 29ന് ഇന്ത്യൻ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

വിവോ എക്സ്60

വിവോ എക്സ്60

മിഡ് റേഞ്ച് ഡിവൈസുകളെ കുറിച്ച് സംസാരിക്കുമ്പോൾ ഒഴിവാക്കാൻ സാധിക്കാത്ത ബ്രാന്റാണ് വിവോ. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന വിവോയുടെ ഡിവൈസാണ് വിവോ എക്സ് 60. മികച്ച ക്യാമറ പെർഫോമൻസും സ്റ്റൈലിഷ് ഡിസൈനും നൽകുന്ന ഇന്ത്യയിലെ മികച്ച മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് വിവോ എക്സ്60. 37,990 രൂപ മുതലാണ് ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത്.

വിവോ എക്സ് 60 പ്രോ

വിവോ എക്സ് 60 പ്രോ

വിവോയുടെ തന്നെ മറ്റൊരു മിഡ് റേഞ്ച് ഡിവൈസും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റുമായി വരുന്നുണ്ട്. വിവോ എക്സ് 60 പ്രോ ആണ് ഇത്. വിവോ എക്സ് 60 മായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച ക്യാമറ പെർഫോമൻസാണ് ഈ മോഡലിന് ഉള്ളത്. വലിയ ബാറ്ററിയും വിവോ ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 120 Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഡിവൈസിൽ ഉള്ളത്. മിഡ് റേഞ്ച് വിഭാഗത്തിൽ വിവോ നേടുന്ന ജനപ്രീതിക്ക് പ്രധാന കാരണമായി ഇന്ന് മാറുന്നതും എക്സ്60 സീരിസ് സ്മാർട്ട്ഫോണുകൾ തന്നെയാണ്.

കൂടുതൽ വായിക്കുക: അസൂസ് സെൻഫോൺ 8 പുറത്തിറങ്ങുക സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തോടെകൂടുതൽ വായിക്കുക: അസൂസ് സെൻഫോൺ 8 പുറത്തിറങ്ങുക സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തോടെ

Best Mobiles in India

English summary
We are listing the best mid-range smartphones with Qualcomm Snapdragon 870 SOC chipset. All these devices can be used for various purposes including gaming.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X