2020ൽ ഇന്ത്യയിൽ പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട്ഫോണുകൾ

|

2019 ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയെ സംബന്ധിച്ച് മികച്ച വർഷമാണ്. ധാരാളം മികച്ച ലോഞ്ചുകൾക്ക് സാക്ഷ്യം വഹിച്ച 2019 അവസാനിച്ച് പുതിയവർഷം പിറന്നുകഴിഞ്ഞു. 2020ലും വിപണിയിൽ എത്താൻ പോകുന്നത് സാങ്കേതികമായി ഏറെ മെച്ചപ്പെട്ട സ്മാർട്ട്ഫോണുകളാണ്. കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്തമായി 5 ജി, മെച്ചപ്പെട്ട പെർഫോമൻസ്, മികച്ച ബാറ്ററി ലൈഫ് എന്നിവയടക്കം അടുത്ത തലമുറ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന നിരവധി പുതിയ ഡിവൈസുകൾ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോൾഡബിൾ ഫോണുകൾ, ഡ്യുവൽ സ്‌ക്രീൻ ഡിവൈസുകൾ, എന്നിങ്ങനെയുള്ള കൺസെപ്റ്റ് ഡിവൈസുകളും മുൻ നിര ബ്രാൻഡുകൾ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാന സ്മാർട്ട്‌ഫോണുകൾ ഇവയാണ്.

സാംസങ്

സാംസങ്

2020 ലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ ലോഞ്ചുകളിൽ ചിലത് സാംസങിന്റെ ഭാഗത്ത് നിന്നായിരിക്കും. 2020 ഫെബ്രുവരി 11 ന് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഗാലക്‌സി എസ് 20 സീരീസിൽ തുടങ്ങി എം സീരിസിലെ നിരവധി മിഡ് ടയർ, എൻട്രി ലെവൽ സ്മാർട്ട്‌ഫോണുകളാണ് കമ്പനി ഈ വർഷം പുറത്തിറക്കാനിരിക്കുന്നത്.

സാംസങ് ഹൈ-എൻഡ് സാംസങ് ഫ്ലാഗ്ഷിപ്പുകൾ

സാംസങ് ഹൈ-എൻഡ് സാംസങ് ഫ്ലാഗ്ഷിപ്പുകൾ

സാംസങ് ഗാലക്‌സി എസ് 20, ഗാലക്‌സി എസ് 20 +, ഗാലക്‌സി എസ് 20 അൾട്ര എന്നിവ 2020 മാർച്ചോടെ ഇന്ത്യയിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മൂന്ന് സ്മാർട്ട്‌ഫോണുകളും വിപണിയിൽ ലഭ്യമായ ഏറ്റവും പുതിയ ഹാർഡ്‌വെയറുമായിട്ടായിരിക്കും പുറക്കിറങ്ങുക. സാംങിന്റെ ചില മോഡലുകളിൽ 5 ജി നെറ്റ്‌വർക്ക് സപ്പോർട്ട് ചെയ്യുന്നവയായിരിക്കും.

2020 ന്റെ രണ്ടാം പകുതിയിൽ സാംസങ് ഗാലക്‌സി നോട്ട് 20 സീരീസ് സ്മാർട്ട്‌ഫോണുകൾ പ്രഖ്യാപിക്കും, ഗാലക്‌സി എസ് 20 നെ അപേക്ഷിച്ച് പുതിയ രൂപകൽപ്പനയും 5 ജി നെറ്റ്‌വർക്ക് സപ്പോർട്ടും ഇതിനുണ്ടായിരിക്കും. കമ്പനി അതിന്റെ രണ്ടാം തലമുറ ഫോൾഡബിൾ സ്മാർട്ട്‌ഫോണായ - ഗാലക്സി ഫോൾഡ് 2 മെച്ചപ്പെട്ട ഫോൾഡ് സംവിധാനവും പുതിയ മെറ്റീരിയലുകളുമായി ലോഞ്ച് ചെയ്യാനും സാധ്യതയുണ്ട്.

കൂടുതൽ വായിക്കുക: 5ജി സ്മാർട്ട്ഫോണുകൾ 2020ന്റെ ആദ്യ പകുതിയിൽ തന്നെ ഇന്ത്യയിലെത്തുംകൂടുതൽ വായിക്കുക: 5ജി സ്മാർട്ട്ഫോണുകൾ 2020ന്റെ ആദ്യ പകുതിയിൽ തന്നെ ഇന്ത്യയിലെത്തും

സാംസങ് മിഡ് റേഞ്ച്  സ്മാർട്ട്‌ഫോണുകൾ
 

സാംസങ് മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾ

മുൻനിര ഫോണിനുപുറമെ, ഗാലക്സി എ സീരീസിന് കീഴിലുള്ള നിരവധി മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളും കമ്പനി 2020ൽ പുറത്തിറക്കും. ഈ സ്മാർട്ട്‌ഫോണുകൾ മിതമായ നിരക്കിൽ മികച്ച ചില സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഈ ഡിവൈസുകളിൽ 5 ജി സാങ്കേതികവിദ്യ കൊണ്ടുവരാനും സാധ്യതയുണ്ട്. സാംസങ് ഗാലക്‌സി എ 71, എ 51, എ 31, ഗാലക്‌സി എ 21 എന്നിവ 2020 ൽ കമ്പനി വിപണിയിലെത്തുന്ന ചില മിഡ് ടയർ സ്മാർട്ട്‌ഫോണുകളായിരിക്കും.

സാംസങ് ബജറ്റ് സ്മാർട്ട്‌ഫോണുകൾ

സാംസങ് ബജറ്റ് സ്മാർട്ട്‌ഫോണുകൾ

സാംസങ് അതിന്റെ എം നിരയിൽ ഈ വർഷം കൂടുതൽ ബജറ്റ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഗാലക്‌സി എം 20, ഗാലക്‌സി എം 30, ഗാലക്‌സി എം 40 എന്നിവ ഇന്ത്യയിൽ വൻ വിജയമാണ് നേടിയത്. അതുകൊണ്ട് തന്നെ ഇവയുടെ അപ്ഡേറ്റഡ് ഡിവൈസുകൾ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും. ഡിസൈനിലും ഗുണനിലവാരവും ശ്രദ്ധിക്കുന്നതിന് പകരം ഇവയുടെ പെർഫോമൻസിനായിരിക്കും കമ്പനി പ്രാധാന്യം കൊടുക്കുക. ഗാലക്‌സി എം 21, ഗാലക്‌സി എം 31, ഗാലക്‌സി എം 41 എന്നിവ 2020 ന്റെ ആദ്യ പകുതിയിൽ വിപണിയിലെത്താൻ സാധ്യതയുണ്ട്, ഈ വർഷത്തിന്റെ അവസാനത്തിൽ ഗാലക്‌സി എം 21, ഗാലക്‌സി എം 31 എന്നിവയടക്കമുള്ളവ കമ്പനി പുറത്തിറക്കിയേക്കും.

ആപ്പിൾ ഐഫോണുകൾ

ആപ്പിൾ ഐഫോണുകൾ

മിതമായ നിരക്കിൽ ഐഫോൺ പുറത്തിറക്കാനായിരിക്കും ആപ്പിൾ ഈ വർഷം ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടാതെ ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് എന്നിവ ഈ വർഷം കമ്പനി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബജറ്റ് ഐഫോണിന്റെ ഹാർഡ്‌വെയർ പഴയ ഐഫോൺ മോഡലിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഓതന്റിക്കേഷനായി ഫെയ്‌സ് ഐഡി സംവിധാനമുള്ള ഐപിഎസ് എൽസിഡി സ്‌ക്രീൻ കൊണ്ടുവരാനും സാധ്യതയുണ്ട്. ഐഫോൺ 12 സീരീസിലെ മൂന്ന് സ്മാർട്ട്‌ഫോണുകളും ചില വിപണികളിൽ 5 ജി നെറ്റ്‌വർക്ക് സപ്പോർട്ടോടെയായിരിക്കും പുറത്തിറങ്ങുക.

കൂടുതൽ വായിക്കുക: ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കുവാൻ പോകുന്ന സ്മാർട്ഫോണുകളെ പരിചയപ്പെടാംകൂടുതൽ വായിക്കുക: ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കുവാൻ പോകുന്ന സ്മാർട്ഫോണുകളെ പരിചയപ്പെടാം

വൺപ്ലസ് ഫോണുകൾ

വൺപ്ലസ് ഫോണുകൾ

വൺപ്ലസ് 2020 ലെ ആദ്യത്തെ ഫോണായ വൺപ്ലസ് കൺസെപ്റ്റ് വൺ പുറത്തിറക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ഈ ഡിവൈസ് വരാനിരിക്കുന്ന വൺപ്ലസ് സ്മാർട്ട്‌ഫോണുകളിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാവുന്ന കാര്യങ്ങളെ പ്രതിനിധീകരിക്കന്ന ഒന്നായിരിക്കും. 2020ന്റെ രണ്ടാം പകുതിയിൽ ബ്രാൻഡ് വൺപ്ലസ് 8, വൺപ്ലസ് 8 പ്ലസ്, വൺപ്ലസ് 8 ലൈറ്റ് എന്നീ മൂന്ന് പുതിയ ഫോണുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ രണ്ട് മോഡലുകൾ മുൻനിര സ്മാർട്ട്‌ഫോണുകളും മൂന്നാമത്തേത് താങ്ങാവുന്ന വിലയ്ക്ക് ലഭിക്കുന്ന ഫോണുമായിരിക്കും. ഷവോമി, റിയൽമി എന്നിവയുടെ സ്മാർട്ട്ഫോണുകളുമായി മത്സരിക്കുന്ന ഫോണുകളായിരിക്കും ഇവ.

വൺപ്ലസ് 8 ടി

2020 ന്റെ അവസാനത്തിൽ കമ്പനി വൺപ്ലസ് 8 ടി സീരീസ് സ്മാർട്ട്‌ഫോണുകൾ പ്രഖ്യാപിക്കും. ഏറ്റവും പുതിയ ഹാർഡ്‌വെയറും സോഫ്റ്റ്വെയറും ഉള്ള രണ്ട് ഉപകരണങ്ങളെങ്കിലും കമ്പനിയിൽ നിന്ന് ഈ വർഷം പ്രഖ്യാപിക്കാം. ആൻഡ്രോയിഡ് 11 ഒ.എസ് ഉപയോഗിച്ച് പുറത്തിറങ്ങുന്ന ആദ്യത്തെ സെറ്റ് ഫോണുകളിൽ ഒന്നായിരിക്കും വൺപ്ലസിൽ നിന്നുള്ള ടി സീരീസ് ഫോണുകൾ.

ഷവോമി ഫോണുകൾ

ഷവോമി ഫോണുകൾ

2020ലും ഷിവോമിയുടെ പതിവ് റെഡ്മി സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ലോകത്തിലെ ആദ്യത്തെ 108 എംപി ക്യാമറ ഫോണായ എംഐ നോട്ട് 10 നൊപ്പം റെഡ്മി കെ 30നും മറ്റ് ബജറ്റ് മുൻനിര ഫോണുകളും കമ്പനി പുറത്തിറക്കും. റെഡ്മി നോട്ട് 9, റെഡ്മി നോട്ട് 9 പ്രോ, റെഡ്മി 9 എ, റെഡ്മി 9, റെഡ്മി വൈ 4 എന്നീ ഫോണുകളായിരിക്കും ഇന്ത്യയിലെ ഈ വർഷത്തെ സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ പോകുന്നത്.

കൂടുതൽ വായിക്കുക: ഓപ്പോ A5 ഇപ്പോൾ 11,490 രൂപ വിലക്കുറവിൽ ഇന്ത്യയിൽ ലഭ്യമാണ്: കൂടുതൽ വിവരങ്ങൾകൂടുതൽ വായിക്കുക: ഓപ്പോ A5 ഇപ്പോൾ 11,490 രൂപ വിലക്കുറവിൽ ഇന്ത്യയിൽ ലഭ്യമാണ്: കൂടുതൽ വിവരങ്ങൾ

റിയൽ‌മി ഫോണുകൾ‌

റിയൽ‌മി ഫോണുകൾ‌

2019ലെ ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ റിയൽ‌മി ചില മികച്ച ഡിവൈസുകൾ പുറത്തിറക്കിയിരുന്നു. എൻ‌ട്രി ലെവൽ മുതൽ റിയൽ‌മെ എക്സ് 2 പ്രോ പോലുള്ള ഹൈ-എൻഡ് ഫ്ലാഗ്ഷിപ്പുകൾ വരെയുള്ള സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിച്ച കമ്പനി വിപണിയിൽ മികച്ച നേട്ടം കൈവരിച്ചു. ഈ വർഷം വിവിധ വില വിലനിലവാരങ്ങളിൽ ഫോണുകൾ പുറത്തിറക്കി ഇന്ത്യൻ വിപണിയിലുണ്ടാക്കുന്ന നേട്ടം തുടരാനാണ് കമ്പനിയുടെ ശ്രമം. റിയൽ‌മെ 6, റിയൽ‌മെ 6 പ്രോ, റിയൽ‌മെ എക്സ് 3, റിയൽ‌മെ എക്സ് 3 പ്രോ, റിയൽ‌മെ എക്സ് ടി പ്രോ എന്നിവ 2020 ൽ ലോഞ്ച് ചെയ്യാൻ സാധ്യതയുള്ള ഫോണുകളാണ്. വർഷാവസാനത്തോടെ കമ്പനി 5 ജി സപ്പോർട്ട് ചെയ്യുന്ന രണ്ട് സ്മാർട്ട്‌ഫോണുകളും പുറത്തിറക്കും.

ഹോണർ ഫോണുകൾ

ഹോണർ ഫോണുകൾ

യുഎസ് സർക്കാരുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഹോണറിന് 2019 ൽ നിരവധി ഡിവൈസുകൾ പുറത്തിറക്കാനായില്ല. ഹോണർ 9x ലോഞ്ച് ചെയ്തുകൊണ്ടാണ് കമ്പനി 2020 ആരംഭിക്കുന്നത്. വരും ദിവസങ്ങളിൽ കമ്പനി ഹോണർ വി 30 പോലുള്ള ഫോണുകൾ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർഷാവസാനത്തോടെ കമ്പനി ഇന്ത്യയിൽ ഒരു സ്മാർട്ട് ടെലിവിഷനും ലാപ്‌ടോപ്പും പുറത്തിറക്കാനും സാധ്യതയുണ്ട്.

Best Mobiles in India

English summary
The Indian smartphone market witnessed a lot of launches in 2019 and this is expected to continue even in 2020. Unlike last year, a lot of new devices featuring next-generation technology like 5G capability, improved performance, and better battery life are expected to hit the market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X