ബജറ്റ് വിപണി പിടിച്ചെടുക്കാൻ മോട്ടോ ഇ32എസ് സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

|

മോട്ടോ ഇ32എസ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. നേരത്തെ തന്നെ വിപണിയിലുള്ള മോട്ടോ ഇ32 സ്മാർട്ട്ഫോണിന്റെ അൽപ്പം പരിഷ്കരിച്ച പതിപ്പാണ് പുതിയ മോട്ടറോള ഫോൺ, 90Hz ഡിസ്‌പ്ലേയും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഉൾപ്പെടെയുള്ള സവിശേഷതകളോടെയാണ് ഈ ഡിവൈസ് വരുന്നത്. മോട്ടോ ഇ32എസ് സ്മാർട്ട്ഫോണിൽ ഒക്ടാ-കോർ മീഡിയടെക് ഹീലിയോ G37 എസ്ഒസിയാണ് ഉള്ളത്. ആൻഡ്രോയിഡ് 12ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഇതിനൊപ്പം രണ്ട് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന് മോട്ടറോള അറിയിച്ചിട്ടുണ്ട്.

 

മോട്ടോ ഇ32എസ്: വില, ലഭ്യത

മോട്ടോ ഇ32എസ്: വില, ലഭ്യത

മോട്ടോ ഇ32എസ് സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില നോക്കിയാൽ, 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലിന് 8,999 രൂപയാണ് വില. ഇത് ഇൻട്രഡോക്ടറി വിലയാണ്. നിശ്ചിത കാലയളവിന് ശേഷം ഈ ഡിവൈസിന്റെ കൃത്യമായ വില എത്രയായിരിക്കുമെന്നും മോട്ടറോള വ്യക്തമാക്കും. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 9,999 രൂപയാണ് വില. മോട്ടോ ഇ32എസ് മിസ്റ്റി സിൽവർ, സ്ലേറ്റ് ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാകും. ജൂൺ 6ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ട്, ജിയോ മാർട്ട്, ജിയോ മാർട്ട് ഡിജിറ്റൽ, റിലയൻസ് ഡിജിറ്റൽ എന്നിവയിലൂടെ ഈ ഡിവൈസ് സ്വന്തമാക്കാം.

ജൂൺ മാസത്തിൽ വാങ്ങാവുന്ന 20000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾജൂൺ മാസത്തിൽ വാങ്ങാവുന്ന 20000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾ

മോട്ടോ ഇ32എസ്: സവിശേഷതകൾ
 

മോട്ടോ ഇ32എസ്: സവിശേഷതകൾ

മോട്ടോ ഇ32എസ് സ്മാർട്ട്ഫോണിൽ 20:9 അസ്പാക്ട് റേഷിയോവും 90Hz റിഫ്രഷ് റേറ്റുമുള്ള നിരക്കും ഉള്ള 6.5 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്സൽസ്) ഡിസ്പ്ലേയാണ് ഉള്ളത്. 680MHz ഐഎംജി പവർവിആർ GE8320 ജിപിയു ഉള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹെലിയോ ജി37 എസ്ഒസി എന്ന പ്രോസസറാണ്. ഇതിനൊപ്പം 4 ജിബി വരെ LPDDR4X റാമും ഈ ഡിവൈസിൽ ഉണ്ട്. 64 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുള്ള ഡിവൈസിൽ സ്റ്റോറേജ് തികയാത്ത ആളുകൾക്കായി പ്രത്യേം മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ഇത് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം.

ക്യാമറ

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് മോട്ടോ ഇ32എസ് സ്മാർട്ട്ഫോൺ വരുന്നത്. ഇതിൽ 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമുണ്ട്. 16 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ക്യാമറ സെറ്റപ്പിന്റെ പ്രധാന ആകർഷണം. ഈ പ്രൈമറി ക്യാമറയിൽ എഫ്/2.2 ലെൻസാണ് നൽകിയിട്ടുള്ളത്. സ്മാർട്ട്ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8-മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് കൊടുത്തിരിക്കുന്നത്. ഈ സെൽഫി ക്യാമറ സെൻസറിനൊപ്പം എഫ്/2.0 ലെൻസുമുണ്ട്.

ജൂൺ മാസത്തിൽ സ്വന്തമാക്കാൻ 40,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾജൂൺ മാസത്തിൽ സ്വന്തമാക്കാൻ 40,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾ

ആൻഡ്രോയിഡ് 12

പോർട്രെയിറ്റ്, പനോരമ, പ്രോ, നൈറ്റ് വിഷൻ എന്നിവയുൾപ്പെടെയുള്ള സവിശേഷതകളുള്ള പിൻ ക്യാമറകളാണ് മോട്ടോ ഇ32എസ് സ്മാർട്ട്ഫോണിൽ ഉള്ളത്. പിൻ ക്യാമറയിൽ എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. 30fps ഫ്രെയിം റേറ്റിൽ ഫുൾ-എച്ച്ഡി വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്ന ക്യാമറ സെറ്റപ്പാണ് ഇത്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള ഈ ഡിവൈസ് ആൻഡ്രോയിഡ് 12ലാണ് പ്രവർത്തിക്കുന്നത്. മുകളിൽ സൂചിപ്പിച്ചത് പോലെ മൂന്ന് വർഷം വരെയുള്ള സുരക്ഷാ അപ്ഡേറ്റുകളും മോട്ടറോള വാഗ്ദാനം ചെയ്യുന്നുണ്ട്.

ബാറ്ററി

മോട്ടോ ഇ32എസ് സ്മാർട്ട്ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി എൽടിഇ, വൈഫൈ 802.11ac, ബ്ലൂടൂത്ത് v5.0, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയെല്ലാം നൽകിയിട്ടുണ്ട്. ഓൺബോർഡ് സെൻസറുകളായി ഒരു ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, പ്രോക്സിമിറ്റി സെൻസർ എന്നിവ നൽകിയിട്ടുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഈ ഡിവൈസിലുണ്ട്. 5,000mAh ബാറ്ററിയുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. 10W ചാർജറും ഈ ഡിവൈസിൽ ഉണ്ട്. ഫോണിന് 185 ഗ്രാം ഭാരമാണ് ഉള്ളത്.

വിവോ എക്സ്80, വൺപ്ലസ് 9ആർടി 5ജി അടക്കമുള്ള 2022ലെ മികച്ച വിലകുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾവിവോ എക്സ്80, വൺപ്ലസ് 9ആർടി 5ജി അടക്കമുള്ള 2022ലെ മികച്ച വിലകുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾ

Best Mobiles in India

English summary
Moto E32s launched in India. Featuring a 90Hz display and a triple rear camera setup, the smartphone starts at Rs 8,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X