Home
Mobile

മോട്ടോ ഇ7 പവർ സ്മാർട്ട്ഫോൺ ഫെബ്രുവരി 19ന് പുറത്തിറങ്ങും

മോട്ടോ ഇ 7 പവർ ഫെബ്രുവരി 19 ന് ഇന്ത്യയിൽ വിപണിയിലെത്തും. ഈ സ്മാർട്ട്‌ഫോണുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരത്തെ നിരവധി ലീക്ക് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇപ്പോൾ കമ്പനി തന്നെ ഡിവൈസിന്റെ ലോഞ്ച് ഔദ്യോഗികമായി വെളിപ്പെടുത്തി. ബാറ്ററിയുൾപ്പെടെയുള്ള പ്രധാന വിവരങ്ങൾ വെളിപ്പെടുത്തികൊണ്ടാണ് മോട്ടറോള ഈ ഡിവൈസിന്റെ ലോഞ്ച് തിയ്യതി വെളിപ്പെടുത്തിയിരിക്കുന്നത്. ഡ്യൂവൽ ക്യാമറ സെറ്റപ്പുമായിട്ടായിരിക്കും ഡിവൈസ് പുറത്തിറങ്ങുക.

മോട്ടോ ഇ7 പവർ

മോട്ടോ ഇ7 പവർ പുറത്തിറങ്ങുക മീഡിയടെക് ഹീലിയോ പി22 ചിപ്‌സെറ്റുമായിട്ടായിരിക്കും എന്നാണ് ഗീക്ക്ബെഞ്ച് ലിസ്റ്റിങിന് പിന്നാലെ വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. അതേ സമയം മോട്ടോ ഇ7 പവർ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത് മീഡിയടെക് ഹീലിയോ ജി25 എസ്ഒസിയിൽ ആയിരിക്കുമെന്ന് ടിപ്പ്സ്റ്റർ ശർമ്മ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ഇത് കൂടാതെ 5,000 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ടാകുമെന്ന് ടിപ്പ്സ്റ്റർ വ്യക്തമാക്കി. ഈ ബാറ്ററി ഫീച്ചർ കമ്പനി പുറത്ത് വിട്ട പോസ്റ്ററിലും സ്ഥിരീകരിക്കുന്നു.

വില

വിലയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പരിശോധിച്ചാൽ മോട്ടോ ഇ7 പവർ പുറത്തിറങ്ങുക 10,000 രൂപ വില വിഭാഗത്തിൽ ആയിരിക്കും. കമ്പനി നിലവിൽ ബജറ്റ്-സെഗ്മെന്റ് ഡിവൈസുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അടുത്തിടെ മോട്ടോ ഇ6ഐ സ്മാർട്ട്ഫോൺ കമ്പനി ബ്രസീലിൽ പുറത്തിറക്കിയിരുന്നു. ബിആർഎൽ 1,099 (15,000 രൂപ) വിലയിലാണ് അവതരിപ്പിച്ചത്. ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന മോട്ടോ ഇ7 പവറും കുറഞ്ഞ വിലയിൽ ലഭ്യമാക്കുമെന്ന് ഉറപ്പാണ്.

മോട്ടോ ഇ7 പവർ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

മോട്ടോ ഇ7 പവർ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

6.5 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയുമായിട്ടായിരിക്കും മോട്ടോ ഇ7 പവർ പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ഡിസ്പ്ലെയ്ക്ക് വാട്ടർ ഡ്രോപ്പ് നോച്ച്, സ്റ്റാൻഡേർഡ് 60 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുകളിൽ സൂചിപ്പിച്ചത് പോലെ മീഡിയടെക് ഹീലിയോ ജി25 ചിപ്‌സെറ്റ്, 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. ഈ സ്മാർട്ട്ഫോൺ 2 ജിബി റാമും 32 ജിബി സ്റ്റോറേജ് ഓപ്ഷനുമുള്ള മോഡലിലും പുറത്തിറങ്ങിയേക്കും.

ആൻഡ്രോയിഡ് 10

ആൻഡ്രോയിഡ് 10 ഒഎസിലായിരിക്കും മോട്ടോ ഇ7 പവർ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. ഡിവൈസിലെ വോളിയം റോക്കറും പവർ ബട്ടണുകളും വലതുവശത്തായിരിക്കും ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ഡിവൈസിന്റെ മുകൾ ഭാഗത്തായി ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിവൈസിലെ ചാർജിങ് പോർട്ട് യുഎസ്ബി സി ആവാനാണ് സാധ്യത. ഡിവൈസുമായി ബന്ധപ്പെട്ട ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ലഭ്യമല്ല.

ക്യാമറ

13 എംപി പ്രൈമറി ക്യാമറയും 2 എംപി സെക്കൻഡറി ലെൻസും അടങ്ങുന്ന ഡ്യുവൽ ലെൻസ് സെറ്റപ്പുമായിട്ടാണ് മോട്ടോ ഇ7 പവർ പുറത്തിറങ്ങുക. സെൽഫികൾക്കും വീഡിയോകൾക്കുമായി ഡിവൈസിൽ 5 എംപി മുൻ ക്യാമറയും ഉണ്ടായിരിക്കും. ഈ സ്മാർട്ട്ഫോൺ റെഡ്, ബ്ലൂ കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഫിസിക്കൽ ഫിംഗർപ്രിന്റ് സെൻസർ പിൻ പാനലിലെ മോട്ടോ ലോഗോയിലായിരിക്കും നൽകുന്നത്.

Best Mobiles in India

English summary
Moto E7 Power will be launched in India on February 19. The company has officially confirmed this.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X