മോട്ടോ ജി 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

|

മോട്ടോ ജി 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ടിലൂടെ ലഭ്യമാകും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി സോസി, 5,000 എംഎഎച്ച് ബാറ്ററി, 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, ഹോൾ-പഞ്ച് ഡിസൈനുള്ള 6.7 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ. മോട്ടോ ജി 5ജി ഈ മാസം ആദ്യം യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു.

 

മോട്ടോ ജി 5ജി: വില, ലഭ്യത

മോട്ടോ ജി 5ജി: വില, ലഭ്യത

മോട്ടോ ജി 5ജി സ്മാർട്ട്ഫോണിന്റെ ഒറ്റ വേരിയന്റ് മാത്രമേ ഇന്ത്യയിൽ ലഭ്യമായിട്ടുള്ളു. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ മോഡൽ ഇപ്പോൾ 20,999 രൂപയ്ക്ക് ലഭ്യമാകും. ഡിവൈസിന്റെ വില 24,999 രൂപയാണ്. ഫ്ലിപ്പ്കാർട്ടിലൂടെ ലോഞ്ച് ഓഫറായിട്ടാണ് 20,999 രൂപയ്ക്ക് ഡിവൈസ് വിൽപ്പന നടത്തുന്നത്. ലോഞ്ച് ഓഫറുകളായി എസ്‌ബി‌ഐ, ആക്‌സിസ് കാർഡുകളിൽ അഞ്ച് ശതമാനം ക്യാഷ്ബാക്കും നൽകുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഡിവൈസ് വാങ്ങിയാൽ 1,000 രൂപ കിഴിവും ലഭിക്കും. വോൾക്കാനോ ഗ്രേ, ഫ്രോസ്റ്റഡ് സിൽവർ കളർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നു.

മോട്ടോ ജി 5ജി: സവിശേഷതകൾ
 

മോട്ടോ ജി 5ജി: സവിശേഷതകൾ

മോട്ടോ ജി 5ജി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10ലാണ് പ്രവർത്തിക്കുന്നത്. ഡിവൈസിൽ 6.7 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) എൽടിപിഎസ് ഡിസ്‌പ്ലേ നൽകിയിട്ടുണ്ട്. മുകളിൽ സൂചിപ്പിച്ചത് പോലെ 6 ജിബി റാമുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി എസ്ഒസിയാണ്. ഇത് മികച്ച പ്രോസസറാണ്. ഗെയിമിങ്, മൾട്ടി ടാസ്കിങ് എന്നിവയ്ക്ക് ഈ പ്രോസസർ സഹായിക്കുന്നു.

കൂടുതൽ വായിക്കുക:റെഡ്മി നോട്ട് 9 പ്രോ 5ജി, നോട്ട് 9 5ജി, നോട്ട് 9 4ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചുകൂടുതൽ വായിക്കുക:റെഡ്മി നോട്ട് 9 പ്രോ 5ജി, നോട്ട് 9 5ജി, നോട്ട് 9 4ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു

ട്രിപ്പിൾ റിയർ ക്യാമറ

മോട്ടോ ജി 5ജി സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ എഫ് / 1.7 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 118 ഡിഗ്രി വ്യൂ ഫീൽഡും എഫ് / 2.2 അപ്പർച്ചറുമുള്ള 8 മെഗാപിക്സൽ സെക്കൻഡറി വൈഡ് ആംഗിൾ സെൻസർ, എഫ്/ 2.4 അപ്പർച്ചർ ഉള്ള 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് ഉള്ളത്. ഡിവൈസിന്റെ മുൻവശത്ത് സെൽഫുകൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.2 അപ്പർച്ചറുള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. ഉണ്ട്.

ബാറ്ററി

IP52 സർട്ടിഫൈഡ് ഡസ്റ്റ് പ്രോട്ടക്ഷൻ ഉള്ള ഡിവൈസാണ് മോട്ടോ ജി 5ജി. 128 ജിബി സ്റ്റോറേജുള്ള ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും കമ്പനി നൽകിയിട്ടുണ്ട്. ഫോണിന്റെ പിൻഭാഗത്താണ് ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുള്ളത്. 20W ടർബോപവർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ബാറ്ററിയിലൂടെ രണ്ട് ദിവസം വരെ ബാറ്ററി ബാക്ക് അപ്പ് ലഭിക്കും.

5ജി

5ജി, എൻ‌എഫ്‌സി, ബ്ലൂടൂത്ത് 5.1, വൈ-ഫൈ 802.11ac, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ജി‌പി‌എസ് എന്നിവയടക്കമുള്ള കണക്ടിവിറ്റി ഓപ്ഷനുകളും മോട്ടോ ജി 5ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. 212 ഗ്രാം ഭാരമാണ് ഈ സ്മാർട്ട്ഫോണിനുള്ളത്. ഇന്ത്യൻ വിപണിയിൽ 25,000 രൂപയിൽ താഴെ വിലയുള്ള ഡിവൈസുകളുടെ വിഭാഗത്തിൽ ഈ ഡിവൈസ് തരംഗം സൃഷ്ടിക്കും.

കൂടുതൽ വായിക്കുക: നോക്കിയ 2.4 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: നോക്കിയ 2.4 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

Best Mobiles in India

English summary
Moto G5G smartphone has been officially launched in the Indian market. The smartphone will be available through Flipkart.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X