മോട്ടോ ജി പവർ 2022 വിപണിയിൽ, പഴയ ജി പവർ മോഡലിൽ നിന്നും എന്തൊക്കെ മാറ്റങ്ങൾ

|

മോട്ടറോളയുടെ ജനപ്രിയ ബജറ്റ് സ്മാർട്ട്ഫോണായ മോട്ടോ ജി പവറിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കി. പുതിയ അപ്‌ഗ്രേഡിലൂടെ ക്യാമറ സെറ്റപ്പിൽ മെച്ചപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ, മീഡിയടെക് ജി-സീരീസ് ചിപ്‌സെറ്റ് എന്നിങ്ങനെയുള്ള മികച്ച സവിശേഷതകൾ പുതിയ മോട്ടോ ജി പവർ (2022) സ്മാർട്ട്ഫോണിലുണ്ട്. ഈ ഡിവൈസ് യുഎസ് വിപണിയിൽ രണ്ട് വേരിയന്റുകളിലാണ് അവതരിപ്പിച്ചത്. 199 ഡോളർ (14,700 രൂപ), 249 ഡോളർ (18,400 രൂപ) എന്നിങ്ങനെയാണ് ഡിവൈസിന്റെ വില. ഫോൺ വൈകാതെ തന്നെ 15000 രൂപയിൽ താഴെ വിലയുമായി ഇന്ത്യയിലെത്തിയേക്കും.

 

മോട്ടോ ജി പവർ 2022: സവിശേഷതകൾ

മോട്ടോ ജി പവർ 2022: സവിശേഷതകൾ

പുതിയ മോട്ടോ ജി പവർ സ്മാർട്ട്ഫോണിൽ 720x1,600 പിക്സൽ റെസല്യൂഷനോട് കൂടിയ 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയാണ് ഉള്ളത്. ഈ ടിഎഫ്ടി എൽസിഡി പാനൽ 20:9 അസ്പാക്ട് റേഷിയോവോട് കൂടിയാണ് വരുന്നത്. 269ppi പിക്സൽ ഡെൻസിറ്റിയും ഡിസ്പ്ലെയ്ക്ക് ഉണ്ട്. 90Hz റിഫ്രഷ് റേറ്റ് ആണ് ഈ എച്ച്ഡി+ ഡിസ്‌പ്ലേയുടെ മറ്റൊരു സവിശേഷത. 4ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി37 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 64 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്.

ചിപ്പ് ക്ഷാമം രൂക്ഷം; സ്മാർട്ട്‌ഫോണുകളുടെ വില ഇനിയും കൂടുംചിപ്പ് ക്ഷാമം രൂക്ഷം; സ്മാർട്ട്‌ഫോണുകളുടെ വില ഇനിയും കൂടും

ബാറ്ററി
 

മോട്ടോ ജി പവർ 2021ന് സമാനമായി, 2022 എഡിഷനിലും 5,000 mAh ബാറ്ററിയാണ് മോട്ടറോള നൽകിയിട്ടുള്ളത്. പുതിയ ഡിവൈസിലും മോട്ടറോള ചാർജിംഗ് വേഗത മെച്ചപ്പെടുത്തിയിട്ടില്ല. 10W ചാർജിങ് വേഗത തന്നെയാണ് മോട്ടോ ജി പവർ 2022ലും ഉള്ളത്. ഫോണിന്റെ പിന്നിൽ ഫിംഗർപ്രിന്റ് സ്കാനർ നൽകിയിട്ടുണ്ട്. 3.5 എംഎം ഓഡിയോ ജാക്കും ഡിവൈസിൽ ഉണ്ട്. മോട്ടോ ജി പവർ 2022ൽ ബ്ലൂടൂത്ത് 5.0, വൈ-ഫൈ 802.11 എസി, ജിപിഎസ്, എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളുമ്ട്. ഹാൻഡ്‌സെറ്റ് IP52-സർട്ടിഫൈഡ് ആണ്, ഇത് ഒരു പരിധിവരെ വെള്ളം പ്രതിരോധിക്കുന്നു.

ക്യാമറ

മോട്ടോ ജി പവർ 2022 സ്മാർട്ട്ഫോണിൽ കഴിഞ്ഞ വർഷത്തെ ജി പവർ മോഡലിൽ നിന്നും കൊണ്ടുവന്നിട്ടുള്ള പ്രധാന മാറ്റം ക്യാമറയിലാണ്. പുതിയ ഫോണിൽ എഫ്/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. ഈ വലിയ പ്രൈമറി സെൻസർ-അപ്പെർച്ചർ കോമ്പിനേഷൻ വെളിച്ചം കുറവുള്ളപ്പോഴും മികച്ച റിസൾട്ട് നൽകുന്നു. ഇത് കൂടാതെ എഫ്/2.4 അപ്പേർച്ചർ ഉള്ള 2-മെഗാപിക്സൽ ഡെപ്ത് സെൻസറും എഫ്/2.4 ലെൻസുള്ള ഒരു മാക്രോ സെൻസറും ക്യാമറ സെറ്റപ്പിൽ ഉണ്ട്.മോട്ടോ ജി പവർ 2022 സ്മാർട്ട്ഫോൺ നിങ്ങളുടെ പണത്തിന് മികച്ച മൂല്യം നൽകുന്ന ഡിവൈസാണ്. സ്റ്റോക്ക് ആൻഡ്രോയിഡ് ആരാധകർക്ക് മികച്ചൊരു ചോയിസായിരിക്കും ഈ ബജറ്റ് ഹാൻഡ്‌സെറ്റ്.

ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഇത്തവണയും റെഡ്മി നോട്ട് 11 പ്രോ+മുന്നിൽ, പോക്കോ എം4 പ്രോ 5ജി മൂന്നാമത്ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഇത്തവണയും റെഡ്മി നോട്ട് 11 പ്രോ+മുന്നിൽ, പോക്കോ എം4 പ്രോ 5ജി മൂന്നാമത്

മോട്ടോ ജി പവർ 2022, മോട്ടോ ഇ40 എന്നിവയുടെ സാമ്യത

മോട്ടോ ജി പവർ 2022, മോട്ടോ ഇ40 എന്നിവയുടെ സാമ്യത

മോട്ടോ ജി പവർ 2022 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ സൂക്ഷ്മമായി പരിശോധിച്ചാൽ ഈ ഹാൻഡ്‌സെറ്റ് നിലവിൽ ഇന്ത്യയിൽ 9,499 രൂപയ്ക്ക് വിൽപ്പന നടത്തുന്ന മോട്ടോ ഇ40 സ്മാർട്ട്ഫോണുമായി സാമ്യതയുള്ളതാണ് എന്ന് വ്യക്തമാകും. 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് 720p സ്‌ക്രീനും മോട്ടോ ഇ40യിൽ ഉണ്ട്. 5,000 mAh ബാറ്ററിയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. ഈ ബാറ്ററി മികച്ച ബാക്ക് അപ്പ് നൽകുന്നു. എങ്ങനെ ഉപയോഗിച്ചാലും ഒന്നര ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററിയാണ് ഇത്. മോട്ടോ ഇ40 സ്റ്റോക്ക് ആൻഡ്രോയിഡ് 11ലാണ് പ്രവർത്തിക്കുന്നത്. ഐപി52-റേറ്റിങും ഫോണിൽ ഉണ്ട്. സുരക്ഷ, കണക്റ്റിവിറ്റി, ഈട് തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിൽ ഡിവൈസ് മികച്ചതാണ്.

Most Read Articles
Best Mobiles in India

English summary
Motorola has unveiled an upgraded of its popular budget smartphone, the Moto G Power. The Moto G Power 2022 comes with a number of upgrades, including a camera.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X