രണ്ട് സെൽഫി ക്യാമറകളും 5ജി സപ്പോർട്ടുമായി മോട്ടോ ജി100 അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

മോട്ടോ ജി ലൈനപ്പിലെ പുതിയ സ്മാർട്ട്‌ഫോണായ മോട്ടോ ജി100 പുറത്തിറങ്ങി. എല്ലാ മോട്ടോ-ജി സീരീസ് സ്മാർട്ട്‌ഫോണിലെയും പോലെ ഈ പുതിയ മിഡ് റേഞ്ച് ഡിവൈസിലും 5,000 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. ഈ വർഷം ആദ്യം ചൈനയിൽ വിപണിയിലെത്തിയ മോട്ടറോള എഡ്ജ് എസ് ഫോണിന്റെ റീബ്രാൻഡഡ് പതിപ്പാണ് പുതിയ മോട്ടോ ജി100. യൂറോപ്യൻ, ലാറ്റിൻ അമേരിക്കൻ വിപണികളിലാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. ഡിവൈസിന്റെ ഇന്ത്യയിലെ ലോഞ്ച് വിവരങ്ങളൊന്നും നിലവിൽ ലഭ്യമല്ല.

മോട്ടോ ജി100: വില, ലഭ്യത

മോട്ടോ ജി100: വില, ലഭ്യത

മോട്ടോ ജി100 സ്മാർട്ട്ഫോൺ മറ്റ് രാജ്യങ്ങളിൽ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. മോട്ടോ ജി100 സ്മാർട്ട്ഫോണിന്റെ അടിസ്ഥാന വേരിയന്റിന് 499.99 യൂറോയാണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ 42,700 രൂപയോളം വരും. ഡിവൈസ് മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഇറിഡെസെന്റ് സ്കൈ, ഇറിഡെസെന്റ് ഓഷ്യൻ, സ്ലേറ്റ് ഗ്രേ എന്നിവയാണ് കളർ ഓപ്ഷനുകൾ. ഫോൺ യൂറോപ്യൻ വിപണിയിലും തിരഞ്ഞെടുത്ത ലാറ്റിൻ അമേരിക്കൻ വിപണികളിലും വിൽപ്പന ആരംഭിച്ചു.

കൂടുതൽ വായിക്കുക: ലെനോവോ ലിജിയൻ 2 പ്രോ ഗെയിമിങ് സ്മാർട്ട്ഫോൺ ഏപ്രിൽ 8ന് ലോഞ്ച് ചെയ്യും; പ്രതീക്ഷിക്കുന്ന സവിശേഷതകൾകൂടുതൽ വായിക്കുക: ലെനോവോ ലിജിയൻ 2 പ്രോ ഗെയിമിങ് സ്മാർട്ട്ഫോൺ ഏപ്രിൽ 8ന് ലോഞ്ച് ചെയ്യും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

മോട്ടോ ജി100: സവിശേഷതകൾ

മോട്ടോ ജി100: സവിശേഷതകൾ

പുതിയ മോട്ടോ ജി100 സ്മാർട്ട്ഫോൺ പഴയ മോട്ടോ ജി സീരീസ് ഡിവൈസുകൾക്ക് സമാനമാണ്. ബൾക്ക് ബോഡി, ഉയരമുള്ള ഫോം ഫാക്ടർ, ശ്രദ്ധേയമായ ചിൻ അപ്ഫ്രണ്ട് എന്നിവ ഈ ഡിവൈസിൽ ഉണ്ട്. 90 ഹെർട്സ് റിഫ്രഷ് റേറ്റും എഫ്എച്ച്ഡി + റെസല്യൂഷനുമുള്ള 6.7 ഇഞ്ച് ഐപിഎസ് എൽസിഡി പാനലാണ് മോട്ടോ ജി100 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലേയ്ക്ക് എച്ച്ഡിആർ 10 സർട്ടിഫിക്കേഷനും ഉണ്ട്. ഫ്രണ്ട് പാനലിൽ ഡ്യൂവൽ സെൽഫി ക്യാമറ സെറ്റപ്പിനായി രണ്ട് പഞ്ച്-ഹോൾ കട്ടൌട്ടുകൾ നൽകിയിട്ടുണ്ട്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870

ഫ്ലാഗ്ഷിപ്പ് ഗ്രേഡ് പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 മൊബൈൽ പ്ലാറ്റ്‌ഫോമാണ് മോട്ടോ ജി100 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഡിവൈസാണ് ഇത്. ഈ സ്റ്റോറേജ് തികയാതെ വരുന്നവർക്കായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും മോട്ടറോള ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് കസ്റ്റം മോട്ടോ സ്റ്റോക്ക് എഡിഷൻ മൈ യുഎക്സ് യുഐയിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: വിവോ എക്സ് 60 പ്രോ+, എക്സ്60 പ്രോ, എക്സ്60 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾകൂടുതൽ വായിക്കുക: വിവോ എക്സ് 60 പ്രോ+, എക്സ്60 പ്രോ, എക്സ്60 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾ

ക്യാമറ

എഫ് / 1.7 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് മോട്ടോ ജി100 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഇതിനൊപ്പം 16 മെഗാപിക്സൽ അൾട്രാ-വൈഡ് സെൻസർ, 2 മെഗാപിക്സൽ ഫിക്‌സഡ്-ഫോക്കസ് ഡെപ്ത് സെൻസർ, മികച്ച ലേസർ ഓട്ടോഫോക്കസിനായി ToF സെൻസർ എന്നിവയും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിൽ 16 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറുമാണ് മോട്ടറോള നൽകിയിരിക്കുന്നത്.

ബാറ്ററി

സാംസങ് ഡെക്‌സിന് സമാനമായ ഒരു പുതിയ 'റെഡി ഫോർ' പ്ലാറ്റ്ഫോമും മോട്ടോ ജി100ൽ ഉണ്ട്. ഇത് കണക്റ്റുചെയ്യുമ്പോൾ ഡെസ്‌ക്‌ടോപ്പ് പോലുള്ള എക്സ്റ്റേണൽ മോണിറ്റർ ഇന്റർഫേസ് ആക്ടിവേറ്റ് ആവുന്നു. ഫോണിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 20W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. മറ്റ് ബ്രാൻഡുകളിൽ നിന്ന് വ്യത്യസ്തമായി മോട്ടറോള 3.5 എംഎം ഓഡിയോ ജാക്ക് ഒഴിവാക്കിയിട്ടില്ല. എൻ‌എഫ്‌സി, വാട്ടർ റിപ്പല്ലന്റ് കോട്ടിംഗ്, 5ജി കണക്റ്റിവിറ്റി, ഗൂഗിൾ അസിസ്റ്റന്റ് ബട്ടൺ, സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് ഈ ഡിവൈസിന്റെ മറ്റ് സവിശേഷതകൾ.

കൂടുതൽ വായിക്കുക: വിവോ വി20 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചുകൂടുതൽ വായിക്കുക: വിവോ വി20 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു

Best Mobiles in India

English summary
Moto G100 is the latest smartphone in the Moto G lineup launched. The device features a 5000 mAh battery, dual selfie camera and a 90Hz display.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X