മോട്ടോ ജി22, സാംസങ് ഗാലക്സി എം53 5ജി ഉൾപ്പെടെ കഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾ

|

കഴിഞ്ഞ വാരം ചില മികച്ച സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിയിരുന്നു. പല വില വിഭാഗങ്ങളിലേക്കും ഇപ്പോൾ ഡിവൈസുകൾ ലോഞ്ച് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ആഴ്ച്ച അവതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോണുകളും ഇത്തരത്തിലുള്ളവ ആയിരുന്നു. ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലുമായി കഴിഞ്ഞ വാരം ലോഞ്ച് ചെയ്യപ്പെട്ട മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് നോക്കുന്നത്. ഇതിൽ മോട്ടറോള, സാംസങ്, ഹോണർ, റിയൽമി തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളാണ് ഉള്ളത്.

പുതിയ സ്മാർട്ട്ഫോണുകൾ

ഇന്ത്യൻ വിപണിയിലും ആഗോള വിപണികളിലുമായി കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകളെല്ലാം മികച്ച നിലവാരം പുലർത്തുന്നവയാണ്. വിലയ്ക്ക് യോജിച്ച ഫീച്ചറുകൾ ഇവ പായ്ക്ക് ചെയ്യുന്നു. മോട്ടോ ജി22, സാംസങ് ഗാലക്സി എം53 5ജി, ഹോണർ പ്ലേ 6ടി പ്രോ, ഹോണർ പ്ലേ 6ടി, റിയൽമി ജിടി 2 പ്രോ എന്നീ ഡിവൈസുകളെല്ലാം കഴിഞ്ഞ വാരം ലോഞ്ച് ചെയ്യപ്പെട്ടു. ഈ ഡിവൈസുകളുടെ സവിശേഷതകൾ വിശദമായി നോക്കാം.

മോട്ടോ ജി22

മോട്ടോ ജി22

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് എച്ച്ഡി+ (1600 x 720 പിക്സൽസ്) മാക്സ്വിഷൻ 20:9 അസ്പാക്ട് റേഷിയോ ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്

• ഐഎംജി പവർവിആർ GE8320 ജിപിയു, ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി37 12nm പ്രോസസർ

• 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് മൈയുഎക്സ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
.
• 50 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റിയൽമി ജിടി 2 പ്രോ vs വൺപ്ലസ് 10 പ്രോ; ഹൈ എൻഡിൽ അടിപൊളിയാര്?റിയൽമി ജിടി 2 പ്രോ vs വൺപ്ലസ് 10 പ്രോ; ഹൈ എൻഡിൽ അടിപൊളിയാര്?

സാംസങ് ഗാലക്സി എം53 5ജി

സാംസങ് ഗാലക്സി എം53 5ജി

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് FHD+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 900 6nm പ്രോസസർ, മാലി-G68 MC4 ജിപിയു

• 6 ജിബി LPDDR4x റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് സാംസങ് വൺ യുഐ 4.1

• ഡ്യുവൽ സിം

• 108 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഹോണർ പ്ലേ 6ടി പ്രോ

ഹോണർ പ്ലേ 6ടി പ്രോ

പ്രധാന സവിശേഷതകൾ

• 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ (2388 x 1080 പിക്സൽസ്) ഐപിഎസ് എൽസിഡി സ്ക്രീൻ

• മീഡിയടെക് ഡൈമൻസിറ്റി 810 5G എസ്ഒസി (2 x A76 2.4GHz+ 6 x A55 2.0GHz)

• 8 ജിബി റാമും 128/256 ജിബി ഇന്റേണൽ സ്റ്റോറേജും

• ആൻഡ്രോയിഡ് 11 ബേസ്ഡ് മാജിക് യുഐ 5.0

• 48 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,000 mAh ബാറ്ററി

ഹോണർ പ്ലേ 6ടി

ഹോണർ പ്ലേ 6ടി

പ്രധാന സവിശേഷതകൾ

• 6.74 ഇഞ്ച് എച്ച്ഡി+ (1600 × 720 പിക്സലുകൾ) ടിഎഫ്ടി എൽസിഡി സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, 20:9 അസ്പാക്ട് റേഷിയോ, 16.7 മില്യൺ കളേഴ്സ്

• മീഡിയടെക് ഡൈമൻസിറ്റി 700 5ജി എസ്ഒസി (2 x Cortex-A76 2.2GHz + 6 x Cortex-A55 2.0GHz)

• 8 ജിബി റാമും 128/256 ജിബി ഇന്റേണൽ സ്റ്റോറേജും

• ആൻഡ്രോയിഡ് 11 ബേസ്ഡ് മാജിക് യുഐ 5.0

• 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 5 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റിയൽമി 9 റിവ്യൂ: 5ജി യുഗത്തിൽ ഈ 4ജി ഫോൺ വാങ്ങണോ?റിയൽമി 9 റിവ്യൂ: 5ജി യുഗത്തിൽ ഈ 4ജി ഫോൺ വാങ്ങണോ?

റിയൽമി ജിടി 2 പ്രോ

റിയൽമി ജിടി 2 പ്രോ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (3216×1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ അമോലെഡ് 1-120Hz എൽടിപിഒ വേരിയബിൾ റിഫ്രഷ് റേറ്റ് അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി LPDDR5 റാം, 128 ജിബി /256 ജിബി UFS 3.1 സ്റ്റോറേജ് / 12 ജിബി LPDDR5 റാം, 256 ജിബി / 512 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 50 എംപി + 2 എംപി പിൻ ക്യാമറ

• 32 എംപി മുൻ ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

Best Mobiles in India

English summary
Here are the best smartphones launched last week in the Indian and global markets. This includes devices from brands such as Motorola, Samsung, Honor and Realme.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X