മോട്ടോ ജി22 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്: വിലയും സവിശേഷതകളും

|

മോട്ടറോള മോട്ടോ ജി22 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന ആരംഭിക്കുന്നത്. മോട്ടറോളയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്‌ഫോണിൽ 50 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, മീഡിയടെക് ഹീലിയോ ചിപ്‌സെറ്റ്, 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെ എന്നീ മികച്ച സവിശേഷതകൾ നൽകിയിട്ടുണ്ട്. ബജറ്റ് വിപണി പിടിക്കാൻ മോട്ടറോള പുറത്തിറക്കിയ പുതിയ സ്മാർട്ട്ഫോണിന്റെ വിലയും ആദ്യ വിൽപ്പനയിൽ ലഭിക്കുന്ന ഓഫറുകളും ഡിവൈസിന്റെ സവിശേഷതകളും വിശദമായി നോക്കാം.

മോട്ടോ ജി22: വില, ലഭ്യത

മോട്ടോ ജി22: വില, ലഭ്യത

മോട്ടോ ജി22 സ്മാർട്ട്ഫോൺ നിലവിൽ ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിന് 10,999 രൂപയാണ് വില. മോട്ടറോള ഇന്ത്യ ഓൺലൈൻ സ്റ്റോർ വഴിയും ഫ്ലിപ്പ്കാർട്ട് വഴിയും ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തും. കോസ്മിക് ബ്ലാക്ക്, ഐസ്ബർഗ് ബ്ലൂ, മിന്റ് ഗ്രീൻ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ മോട്ടോ ജി22 ലഭ്യമാകും. മുകളിൽ സൂചിപ്പിച്ചത് പോലെ ഡിവൈസിന്റ വിൽപ്പന ഉച്ചയ്ക്ക് 12 മണിക്കാണ് ആരംഭിക്കുന്നത്. ആദ്യ വിൽപ്പനയിലൂടെ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് മികച്ച ഓഫറുകളും ലഭിക്കും.

ഷവോമി 12 പ്രോ ഏപ്രിൽ 27ന് ഇന്ത്യയിൽ എത്തുംഷവോമി 12 പ്രോ ഏപ്രിൽ 27ന് ഇന്ത്യയിൽ എത്തും

ഓഫർ

ആദ്യ വിൽപ്പനയിൽ മോട്ടോ ജി22 സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് ഈ ഡിവൈസിനായി 10,999 രൂപയ്ക്ക് പകരം 9,999 രൂപ നൽകിയാൽ മതിയാകും. 1000 രൂപയുടെ കിഴിവ് ഓഫറാണ് കമ്പനി നൽകുന്നത്. ഈ ഓഫർ ആദ്യ വിൽപ്പനയുടെ സ്റ്റോക്കുകൾ നിലനിൽക്കുന്നതുവരെ മാത്രമേ ലഭ്യമാകുകയുള്ളു. പരിമിതമായ സമയത്തേക്ക് മാതേ്രം ലഭ്യമാകുന്ന ഈ ഓഫർ ഇന്നും നാളെയും ആയിരിക്കും ലഭിക്കുക. അതുകൊണ്ട് തന്നെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇന്ന് തന്നെ ഇത് സ്വന്തമാക്കാം.

മോട്ടോ ജി22: സവിശേഷതകൾ

മോട്ടോ ജി22: സവിശേഷതകൾ

മോട്ടോ ജി22 സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് മാക്‌സ് വിഷൻ ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. 90Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള മികച്ചൊരു ഡിസ്പ്ലെയാണ് ഇത്. മീഡിയടെക് ഹീലിയോ ജി37 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഈ പ്രോസസറുമായി ഇന്ത്യയിലെത്തുന്ന ആദ്യത്തെ സ്മാർട്ട്ഫോണാണ് മോട്ടോ ജി22 എന്നതും സവിശേതയാണ്. അതുകൊണ്ട് തന്നെ ഈ വില വിഭാഗത്തിലെ കരുത്തൻ മീഡിയടെക് പ്രോസസറുള്ള ഡിവൈസ് കൂടിയാണ് മോട്ടോ ജി22. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിൽ കൂടുതൽ സ്റ്റോറേജ് ആവശ്യമുള്ള ഉപയോക്താക്കൾക്ക് വേണ്ടി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും മോട്ടറോള ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വാരവും ട്രന്റിങിൽ സാംസങ് ഗാലക്സി എ53 5ജി, റെഡ്മി നോട്ട് 11 രണ്ടാമത്കഴിഞ്ഞ വാരവും ട്രന്റിങിൽ സാംസങ് ഗാലക്സി എ53 5ജി, റെഡ്മി നോട്ട് 11 രണ്ടാമത്

ക്വാഡ് റിയർ ക്യാമറ

ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് മോട്ടോ ജി22 വരുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഈ പിൻ ക്യാമറ സെറ്റപ്പിന്റെ ഏറ്റവും വലിയ ആകർഷണം. ഇതിനൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും നൽകിയിട്ടുണ്ട്. 10000 രൂപ വില വിഭാഗത്തിൽ 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ് നൽകുന്ന ആദ്യ ഡിവൈസ് കൂടിയാണ് മോട്ടോ ജി22. ഈ രണ്ട് ക്യാമറകൾക്കൊപ്പം ഒരു മാക്രോ സെൻസറും ഡെപ്ത് സെൻസറുമാണ് മോട്ടറോള നൽകിയിട്ടുള്ളത്. മൊത്തത്തിൽ ബജറ്റ് സെഗ്മെന്റിൽ ലഭിക്കാവുന്ന മികച്ച ക്യാമറ സെറ്റപ്പ് തന്നെയാണ് ഇത്.

സെൽഫി ക്യാമറ

മോട്ടോ ജി22 സ്മാർട്ട്ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. 20W ടർബോചാർജർ സപ്പോർട്ടുള്ള 5000 mAh ബാറ്ററിയാണ് മോട്ടോ ജി22 പായ്ക്ക് ചെയ്യുന്നത്. ബാറ്ററിയുടെ കാര്യത്തിലും ഫോൺ ഒട്ടും പിന്നലല്ല എന്നത് ശ്രദ്ധേയമാണ്. ചാർജിങ് സപ്പോർട്ടും മികച്ചത് തന്നെയാണ്. മോട്ടറോള ഐഫോൺ പോലെയുള്ള ഫ്ലാറ്റ്ബെഡ് ഡിസൈനിലാണ് ഈ ഡിവൈസ് നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ഈ ഡിവൈസിന്റെ ഏറ്റവും വലിയ ആകർഷണം. ബജറ്റ് വിഭാഗത്തിലെ ഈ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിലെ വില കുറഞ്ഞ സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കുന്ന ധാരാളം ആളുകളെ തൃപ്തിപ്പെടുത്തും.

ഷവോമി എംഐ11എക്സ് പ്രോ സ്മാർട്ട്ഫോണിന് 10,000 രൂപ കുറച്ചുഷവോമി എംഐ11എക്സ് പ്രോ സ്മാർട്ട്ഫോണിന് 10,000 രൂപ കുറച്ചു

Best Mobiles in India

English summary
The first sale of the Motorola Moto G22 smartphone will take place today. Sales start at 12 noon. Offers are available on the first sale of this budget smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X