മോട്ടോ ജി22 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വില 10,999 രൂപ മുതൽ

|

മോട്ടറോളയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോണായ മോട്ടോ ജി22 ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ മീഡിയടെക് ഹെലിയോ ജി37 പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 6.5 ഇഞ്ച് 90 ഹെർട്‌സ് മാക്‌സ് വിഷൻ ഡിസ്‌പ്ലേ, 20W ടർബോപവർ ചാർജർ സപ്പോർട്ടുള്ള 5000mAh ബാറ്ററി എന്നിവയുൾപ്പെടെ മികച്ച സവിശേഷതകൾ തന്നെ ഈ ഡിവൈസിൽ ഉണ്ട്. ബഡ്ജറ്റ് ഫോണാണെങ്കിലും ആൻഡ്രോയിഡ് 12 ഔട്ട് ഓഫ് ബോക്‌സിലാണ് ഇത് പ്രവർത്തിക്കുന്നത്.

 

മോട്ടറോള

ബജറ്റ് വിഭാഗത്തിലെ മോട്ടറോളയുടെ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിലെ വില കുറഞ്ഞ സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കുന്ന ധാരാളം ആളുകലെ തൃപ്തിപ്പെടുത്തും. മോട്ടറോള ഐഫോൺ പോലെയുള്ള ഫ്ലാറ്റ്ബെഡ് ഡിസൈനിലാണ് ഈ ഡിവൈസ് നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ഈ ഡിവൈസിന്റെ ഏറ്റവും വലിയ ആകർഷണം. ഫോണിന്റെ പിൻഭാഗത്ത് നടുവിലായി മോട്ടറോള ബ്രാൻഡിങ് ഉള്ള പാനലുകൾ ഉണ്ട്. പിൻ പാനലിൽ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഉള്ളത്. നാല് ക്യാമറ സെൻസറുകളും പിന്നിലുണ്ട്. ഈ ഡിവൈസിന്റെ വിലയും സവിശേഷതകളും നോക്കാം.

റിയൽമി ജിടി 2 പ്രോ vs വൺപ്ലസ് 10 പ്രോ; ഹൈ എൻഡിൽ അടിപൊളിയാര്?റിയൽമി ജിടി 2 പ്രോ vs വൺപ്ലസ് 10 പ്രോ; ഹൈ എൻഡിൽ അടിപൊളിയാര്?

മോട്ടോ ജി22: വിലയും ലഭ്യതയും

മോട്ടോ ജി22: വിലയും ലഭ്യതയും

മോട്ടോ ജി22 സ്മാർട്ട്ഫഓൺ ഒറ്റ വേരിയന്റിൽ മാത്രമാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 10,999 രൂപയാണ് വില. കൂടുതൽ വേരിയന്റുകൾ ഇന്ത്യയിൽ എത്തുമോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. ഈ ഡിവൈസ് വാങ്ങുന്ന ഉപയോക്താക്കൾക്ക് ബാങ്ക് ഓഫറുകൾക്കൊപ്പം 1000 രൂപ കിഴിവ് നേടാം. അതുകൊണ്ട് തന്നെ ഈ ഡിവൈസ് ഇപ്പോൾ 9999 രൂപയ്ക്ക് സ്വന്തമാക്കാം.

1000 രൂപ കിഴിവ്
 

1000 രൂപ കിഴിവ് ഓഫർ സ്റ്റോക്കുകൾ നിലനിൽക്കുന്നതുവരെ പരിമിതമായ സമയത്തേക്ക് മാത്രമേ ലഭ്യമാകൂ. ഏപ്രിൽ 13 നും ഏപ്രിൽ 14 നും ഇടയിൽ ഈ ഓഫർ ലഭ്യമാകും. സ്‌മാർട്ട്‌ഫോണിന്റെ ആദ്യ വിൽപ്പന ഏപ്രിൽ 13 നാണ് നടക്കുന്നത്. ഫ്ലിപ്പ്കാർട്ട് വഴി നടക്കുന്ന വിൽപ്പന ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഐസ്ബർഗ് ബ്ലൂ, കോസ്മിക് ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. മോട്ടറോള ഉടൻ തന്നെ മൂന്നാമത്തെ നിറം അവതരിപ്പിക്കുമെന്നും അത് മിന്റ് ഗ്രീൻ നിറമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

റിയൽമി 9 റിവ്യൂ: 5ജി യുഗത്തിൽ ഈ 4ജി ഫോൺ വാങ്ങണോ?റിയൽമി 9 റിവ്യൂ: 5ജി യുഗത്തിൽ ഈ 4ജി ഫോൺ വാങ്ങണോ?

മോട്ടോ ജി22: സവിശേഷതകൾ

മോട്ടോ ജി22: സവിശേഷതകൾ

മോട്ടോ ജി22 സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് മാക്‌സ് വിഷൻ ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും ഉണ്ട്. മീഡിയടെക് ഹീലിയോ G37 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഈ പ്രോസസറുമായി ഇന്ത്യയിലെത്തുന്ന ആദ്യത്തെ സ്മാർട്ട്ഫോണാണ് ഇത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിൽ സ്റ്റോറേജ് തികയാത്ത ആളുകൾക്കായി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്.

ക്യാമറ

നാല് ക്യാമറകളാണ് മോട്ടോ ജി22 സ്മാർട്ട്ഫോണിൽ ഉള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയ്ക്കൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും നൽകിയിട്ടുണ്ട്. ഈ വില വിഭാഗത്തിൽ 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ് ഉൾപ്പെടുത്തിയ ആദ്യത്തെ ഫോണാണ് മോട്ടോ ജി22സ എന്നതും ഈ ഡിവൈസിന്റെ സവിശേഷതയാണ്. ഇതിനൊപ്പം ഒരു മാക്രോ സെൻസറും ഡെപ്ത് സെൻസറുമാണ് ക്വാഡ് ക്യാമറ സെറ്റപ്പ് പൂർത്തിയാക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയും ഫോണിൽ നൽകിയിട്ടുണ്ട്. 20W ടർബോചാർജർ സപ്പോർട്ടുള്ള 5000 mAh ബാറ്ററിയാണ് മോട്ടോ ജി22 പായ്ക്ക് ചെയ്യുന്നത്. വിലയും സവിശേഷതകളും നോക്കിയാൽ ഇന്ത്യൻ ബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ പോന്ന മികച്ച സ്മാർട്ട്ഫോൺ തന്നെയാണ് മോട്ടോ ജി22.

108 മെഗാപിക്സൽ ക്യാമറയുമായി റിയൽമി 9 4ജി ഇന്ത്യയിലെത്തി108 മെഗാപിക്സൽ ക്യാമറയുമായി റിയൽമി 9 4ജി ഇന്ത്യയിലെത്തി

Best Mobiles in India

English summary
Motorola has unveiled the Moto G22, the latest budget smartphone in India. This is the first phone in India to come with a MediaTek Helio G37 processor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X