50 എംപി ക്യാമറയുള്ള മോട്ടോ ജി31 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില വെറും 12,999 രൂപ മാത്രം

|

കുറച്ച് ആഴ്ച്ചകൾക്ക് മുമ്പാണ് മോട്ടറോള യൂറോപ്പിൽ മോട്ടോ ജി സീരീസിന് കീഴിൽ അഞ്ച് സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചത്. കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകൾ നൽകുന്നവയായിരുന്നു ആ ഡിവൈസുകൾ. ഇപ്പോഴിതാ ഇതിൽ ഒരു സ്മാർട്ട്ഫോൺ മോട്ടറോള ഇന്ത്യയിൽ എത്തിച്ചിരിക്കുകയാണ്. മോട്ടോ ജി31 എന്ന ഡിവൈസാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ മോട്ടോ ജി30 സ്മാർട്ട്ഫോണിന്റെ പിൻഗാമിയാണ് ഈ പുതിയ സ്മാർട്ട്ഫോൺ.

 

36 മണിക്കൂർ വരെ ബാറ്ററി ലൈഫ്

മീഡിയടെക് ഹീലിയോ ജി85 എസ്ഒസി, 5,000mAh ബാറ്ററി, ട്രിപ്പിൾ പിൻ ക്യാമറ സെറ്റപ്പ് തുടങ്ങിയ സവിശേഷതകളുള്ള സ്മാർട്ട്ഫോൺ രണ്ട് കളർ ഓപ്ഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിവൈസിൽ ഫിംഗർപ്രിന്റ് സെൻസറും ഫേസ് അൺലോക്ക് ഫീച്ചറും നൽകിയിട്ടുണ്ട്. 36 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുന്ന ഈ ഡിവൈസിൽ 20W ടർബോപവർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കമ്പനി നൽകുന്നുണ്ട്. ഈ സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും നോക്കാം.

ഓഫീസിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നത് വൈദ്യുതി മോഷണം; വൈറലായി മുതലാളിയുടെ കുറിപ്പ്ഓഫീസിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നത് വൈദ്യുതി മോഷണം; വൈറലായി മുതലാളിയുടെ കുറിപ്പ്

മോട്ടോ ജി31: വിലയും ലഭ്യതയും

മോട്ടോ ജി31: വിലയും ലഭ്യതയും

മോട്ടോ ജി31 സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത് രണ്ട് വേരിയന്റുകളിലാണ്. ഈ ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 12,999 രൂപയാണ് വി. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,999 രൂപ വിലയുണ്ട്. ബേബി ബ്ലൂ, മെറ്റിയോറൈറ്റ് ഗ്രേ കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. ഡിസംബർ 6ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ട് വഴി ഫോണിന്റെ വിൽപ്പന ആരംഭിക്കും.

മോട്ടോ ജി31: സവിശേഷതകൾ
 

മോട്ടോ ജി31: സവിശേഷതകൾ

മോട്ടോ ജി31 സ്മാർട്ട്ഫോണിൽ 6.4-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,400 പിക്‌സൽ) ഒലെഡ് ഡിസ്പ്ലെയാണ് ഉള്ളത്. 60Hz റിഫ്രഷ് റേറ്റ്, 409പിപിഐ പിക്സൽ ഡെൻസിറ്റി, 20:9 അസ്പാക്ട് റേഷിയോ എന്നിവയുള്ള ഹോൾ-പഞ്ച് ഡിസ്‌പ്ലേയാണ് ഇത്. എആർഎം മാലി-ജി52 എംസി2 ജിപിയു ഉള്ള ഡിവൈസിന് കരുത്ത് നൽകുന്ന മീഡിയടെക് ഹെലിയോ ജി85 എസ്ഒസിയാണ്. 6 ജിബി വരെ റാമുള്ള ഈ സ്മാർട്ട്ഫോണിൽ 128 ജിബി വരെ സ്റ്റോറേജുണ്ട്. ഈ സ്റ്റോറേജ് തികയാത്ത ആളുകൾക്കായി ഹൈബ്രിഡ് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും.

ഗാലക്സി നോട്ട് സീരീസ് ഉത്പാദനം നിർത്താൻ സാംസങ്ഗാലക്സി നോട്ട് സീരീസ് ഉത്പാദനം നിർത്താൻ സാംസങ്

ക്യാമറ

മോട്ടറോളയുടെ പുതിയ സ്മാർട്ട്ഫോൺ മൂന്ന് പിൻക്യാമറകളുമായിട്ടാണ് വരുന്നത്. എഫ്/1.8 അപ്പർച്ചർ, പിഡിഎഎഫ്, ക്വാഡ്-പിക്‌സൽ സാങ്കേതികവിദ്യ എന്നിവയുള്ള 50-മെഗാപിക്‌സൽ പ്രൈമറി സെൻസറാണ് ഡിവൈസിൽ ഉള്ളത്. ഇതിനൊപ്പം എഫ്/2.2 അപ്പേർച്ചറും 118-ഡിഗ്രി ഫെൽഡ്-ഓഫ്-വ്യൂ (FoV) ഉള്ള 8-മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറയും എംഫ്/2.4 അപ്പേർച്ചർ ഉള്ള 2-മെഗാപിക്സൽ മാക്കോ സെൻസറുമാണ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ നൽകിയിട്ടുള്ളത്. ഒരു എൽഇഡി ഫ്ലാഷും ക്യാമറ സെറ്റപ്പിനൊപ്പം ഉണ്ട്.

ഹൈബ്രിഡ് ഡ്യുവൽ സിം

മോട്ടോ ജി31 സ്മാർട്ട്ഫോണിന്റെ പിൻ ക്യാമറ മോഡുകളിൽ ഡ്യുവൽ ക്യാപ്ചർ, സ്പോട്ട് കളർ, നൈറ്റ് വിഷൻ, പോർട്രെയ്റ്റ്, ലൈവ് ഫിൽട്ടർ, എആർ സ്റ്റിക്കറുകൾ, പ്രോ മോഡ് എന്നിവയടക്കമുള്ളവ നൽകിയിട്ടുണ്ട്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ട്ഫോണിൽ 13 മെഗാപിക്സൽ സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്. എഫ് / 2.2 അപ്പേർച്ചറുള്ള ഫ്രണ്ട് ക്യാമറയാണ് ഇത്. ആൻഡ്രോയിഡ് 11 സ്റ്റോക്ക് സോഫ്‌റ്റ്‌വെയറിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഹൈബ്രിഡ് ഡ്യുവൽ സിം സ്ലോട്ടും (നാനോ + നാനോ/ മൈക്രോ എസ്ഡി) ഫോണിലുണ്ട്.

വിദ്യാർത്ഥികൾക്കായി വാങ്ങാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള ബജറ്റ് സ്മാർട്ട്ഫോണുകൾവിദ്യാർത്ഥികൾക്കായി വാങ്ങാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള ബജറ്റ് സ്മാർട്ട്ഫോണുകൾ

5,000mAh ബാറ്ററി

2W ടർബോപവർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് മോട്ടോ ജി31 പായ്ക്ക് ചെയ്യുന്നത്. ഈ ബാറ്ററി 36 മണിക്കൂർ വരെ ബാക്ക്അപ്പ് നൽകുമെന്ന് മോട്ടറോള അവകാശപ്പെടുന്നു. 4ജി എൽടിഇ, എഫ്എം റേഡിയോ, 3.5എംഎം ഓഡിയോ ജാക്ക്, ബ്ലൂടൂത്ത് v5, ഡ്യുവൽ-ബാൻഡ് വൈ-ഫൈ 802.11 ac, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ജിപിഎസ്, GLONASS എന്നിവയും മറ്റും കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഫിംഗർപ്രിന്റ് റീഡറും ഫേസ് അൺലോക്ക് പിന്തുണയും ഉണ്ട്. ബോർഡിലുള്ള സെൻസറുകളിൽ പ്രോക്സിമിറ്റി സെൻസർ, ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, എസ്എആർ സെൻസർ, ഗൈറോസ്കോപ്പ്, ഇ-കോമ്പസ് എന്നിവ ഉൾപ്പെടുന്നു. ഫോണിന് 180 ഗ്രാം ഭാരമാണ് ഉള്ളത്.

Best Mobiles in India

English summary
Moto G31 smartphone launched in India with 50MP camera and 5000mAh battery. Price of this smartphone starts at Rs 12,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X