ബജറ്റ് വിപണി പിടിക്കാൻ മോട്ടോ ജി32 സ്മാർട്ട്ഫോൺ; എതിരാളികൾ ഈ ഡിവൈസുകൾ

|

മോട്ടറോള ഇന്ത്യൻ വിപണിയിൽ പുതിയൊരു ബജറ്റ് സ്മാർട്ട്‌ഫോൺ കൂടി അവതരിപ്പിച്ചു. മോട്ടോ ജി32 എന്ന പുതിയ ഡിവൈസ് ആകർഷകമായ ഫീച്ചറുകളുമായിട്ടാണ് വരുന്നത്. ഈ ഡിവൈസിൽ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഉള്ളത്. ഈ ഒറ്റ വേരിയന്റ് മാത്രമേ മോട്ടറോള ഇപ്പോൾ ലോഞ്ച് ചെയ്തിട്ടുള്ളു. ഈ ഡിവൈസിന്റെ വില 12,999 രൂപയാണ്. ഈ സ്മാർട്ട്ഫോണിന് ഫ്ലിപ്പ്കാർട്ടിന്റെയും എച്ച്ഡിഎഫ്സിയുടെയും പ്രത്യേക ഓഫറുകളും ലഭിക്കും.

 

മോട്ടോ ജി32

മോട്ടോ ജി32 സ്മാർട്ട്ഫോണിന് ലഭിക്കുന്ന ഓഫറുകളിൽ ബാങ്ക് ഓഫറാണ് ഏറ്റവും ശ്രദ്ധേയം. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് മോട്ടോ ജി32 വാങ്ങുന്ന ആളുകൾക്ക് 1,250 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഈ ബാങ്ക് ഓഫർ കിട്ടിയാൽ മോട്ടോ ജി32 സ്മാർട്ട്ഫോണിന്റെ വില 11,749 രൂപയായി കുറയുന്നു. ഇത് കൂടാതെ പ്രത്യേകം ജിയോ ഓഫറുകളും ഉണ്ട്. ജിയോ സിം കാർഡ് റീചാർജിൽ ഈ ഫോൺ വാങ്ങുന്നവർക്ക് 2000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്നു.

ഓഫറുകൾ

മോട്ടോ ജി32 വാങ്ങുന്ന ആളുകൾക്ക് സീ5 വാർഷിക സബ്‌സ്‌ക്രിപ്‌ഷനിൽ 559 രൂപ കിഴിവുകളും ലഭിക്കും. ഇത്തരത്തിൽ മൊത്തം 2,559 രൂപയുടെ ജിയോ ഓഫറുകളാണ് മോട്ടോ ജി32 വാങ്ങുമ്പോൾ ലഭിക്കുന്നത്. മിനറൽ ഗ്രേ, സാറ്റിൻ സിൽവർ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് മോട്ടോ ജി32 സ്മാർട്ട്ഫോൺ വരുന്നത്. ഓഗസ്റ്റ് 16 മുതൽ ഫ്ലിപ്പ്കാർട്ടിലും രാജ്യത്തുടനീളമുള്ള മറ്റ് റീട്ടെയിൽ വെബ്‌സൈറ്റുകളിലും ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തും.

ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനത്ത് അസൂസ് സെൻഫോൺ 9; സാംസങ് രണ്ടാമത്ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനത്ത് അസൂസ് സെൻഫോൺ 9; സാംസങ് രണ്ടാമത്

മോട്ടോ ജി32: സവിശേഷതകൾ
 

മോട്ടോ ജി32: സവിശേഷതകൾ

മോട്ടോ ജി32 സ്മാർട്ട്ഫോണിൽ 90hz സ്‌ക്രീൻ റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് FHD ഡിസ്‌പ്ലേയാണ് മോട്ടറോള നൽകിയിട്ടുള്ളത്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 ഒക്ടാ കോർ പ്രോസസറാണ്. 64 ജിബി സ്റ്റോറജ് തികയാത്ത ആളുകൾക്കായി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും മോട്ടോറോള നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് 12

മോട്ടോ ജി32 സ്‌മാർട്ട്‌ഫോൺ നിയർ-സ്റ്റോക്ക് ആൻഡ്രോയിഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഫോണിന് ആൻഡ്രോയിഡ് 13-ലേക്കുള്ള അപ്‌ഡേറ്റും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്ന് മോട്ടറോള വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റോക്ക് ആൻഡ്രോയിഡ് എക്സ്പീരിയൻസ് വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ബജറ്റ് ഡിവൈസ് തന്നെയാണ് ഇത്.

ക്യാമറ

മോട്ടോ ജി32 സ്മാർട്ട്ഫോണിന്റെ ക്യാമറയുടെ കാര്യം നോക്കിയാൽ, 50 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സിസ്റ്റമാണ് മോട്ടറോള നൽകിയിരിക്കുന്നത്. 50 എംപി പ്രൈമറി ക്യാമറയ്ക്ക് പുറമേ, 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും ഡെപ്ത് ക്യാമറ സെൻസറും, 2 മെഗാപിക്സൽ മാക്രോ ക്യാമറയുമാണ് ഈ പിൻ ക്യാമറ സെറ്റപ്പിലുള്ളത്. മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ഷൂട്ടറും നൽകിയിട്ടുണ്ട്.

20,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി ഫോണുകൾ20,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി ഫോണുകൾ

ബാറ്ററി

33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണ് മോട്ടോ ജി32 സ്മാർട്ട്ഫോണിലുള്ളത്. ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള സ്റ്റീരിയോ സ്പീക്കറുകളും ഈ ഡിവൈസിൽ ഉണ്ട്. ഫോണിന്റെ മറ്റ് ചില സവിശേഷതകളിൽ, IP52 വാട്ടർ റിപ്പല്ലന്റ് ഡിസൈൻ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് റീഡർ, 2x2 MIMO എന്നിവയടക്കമുള്ള ഫീച്ചറുകൾ ഉൾപ്പെടുന്നു.

മോട്ടോ ജി32 സ്മാർട്ട്ഫോണിന്റെ എതിരാളികൾ

മോട്ടോ ജി32 സ്മാർട്ട്ഫോണിന്റെ എതിരാളികൾ

ഇന്ത്യയിലെ 12,000 രൂപ വില വിഭാഗത്തിൽ ധാരാളം ഫോണുകൾ ഉണ്ട്. അതുകൊണ്ട് തന്നെ ഈ വില വിഭാഗത്തിൽ മത്സരവും കടുത്തതാണ്. കേന്ദ്രസർക്കാർ ഈ വില വിഭാഗത്തിലെ ചൈനീസ് സ്മാർട്ട്ഫോണുകൾ നിരോധിക്കുമെന്ന റിപ്പോർട്ടുകളുണ്ട്. ഷവോമി, ഓപ്പോ, ഇൻഫിനിക്സ് തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളായിരിക്കം ഈ വില വിഭാഗത്തിൽ നിരോധിക്കുന്നത് എന്നാണ് സൂചനകൾ. മോട്ടോ ജി32 സ്മാർട്ട്ഫോണിന് എതിരാളികളാകുന്ന മറ്റ് ഡിവൈസുകൾ കൂടി നോക്കാം.

പോക്കോ എം4 പ്രോയുമായി മത്സരിക്കും

പോക്കോ എം4 പ്രോയുമായി മത്സരിക്കും

പോക്കോ എം4 പ്രോ സ്മാർട്ട്ഫോണിന് 12,499 രൂപയാണ് വില. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട്, എർഗണോമിക് ഡിസൈൻ, മികച്ച ഡൈമൻസിറ്റി 810 പ്രോസസർ തുടങ്ങിയ നവീകരിച്ച ഫീച്ചറുകൾ ഈ ഡിവൈസിലുണ്ട്. ഈ ഫീച്ചറുകൾ നോക്കിയാൽ അല്പം മുൻതൂക്കം മോട്ടോ ജി32നെക്കാ8 പോക്കോ ഫോണിനാണ്. പ്രോസസറിന്റെ കാര്യത്തിലും മറ്റും പോക്കോ എം4 പ്രോ മുന്നിൽ നിൽക്കുമ്പോൾ യുഐ എക്സ്പീരിയൻസിന് പ്രാധാന്യം നൽകുന്നവർക്ക് മോട്ടറോള ഫോൺ തിരഞ്ഞെടുക്കാം.

25,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന 8 ജിബി റാം സ്മാർട്ട്ഫോണുകൾ25,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന 8 ജിബി റാം സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്‌സി എം32 ഫോണുമായി മത്സരിക്കും

സാംസങ് ഗാലക്‌സി എം32 ഫോണുമായി മത്സരിക്കും

മോട്ടോ ജി32 സ്മാർട്ട്ഫോണിന് ഇന്ത്യൻ വിപണിയിൽ നേരിടാനുള്ള മറ്റൊരു എതിരാളി സാംസങ് ഗാലക്‌സി എം32 ആണ്. 12,999 രൂപ വിലയുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഈ ഫോണിൽ AMOLED ഇൻഫിനിറ്റി V ഡിസ്‌പ്ലേയാണ് ഉള്ളത്. മീഡിയടെക് ഹെലിയോ G80 പ്രോസസറും ഫോണിലുണ്ട്. സാംസങ് ഗാലക്‌സി എം32 6,000 mAh ബാറ്ററി പായ്ക്ക് ചെയ്യുന്നു. ഇത് മോട്ടോ ജി32നെക്കാൾ മുൻതൂക്കം സാംസങ് ഫോണിന് നൽകുന്നു.

റെഡ്മി നോട്ട് 11 എന്ന എതിരാളി

റെഡ്മി നോട്ട് 11 എന്ന എതിരാളി

മോട്ടോ ജി32 സ്മാർട്ട്ഫോണിനുള്ള മറ്റൊരു എതിരാളി റെഡ്മി നോട്ട് 11 ആണ്. ഇതിൽ സ്‌നാപ്ഡ്രാഗൺ 680 പ്രോസസർ തന്നെയാണ് ഉള്ളത്. ഈ ഡിവൈസ് 12,999 രൂപയ്ക്ക് ലഭ്യമാണ്. റെഡ്മി നോട്ട് 11ൽ ക്വാഡ് ക്യാമറകൾ നൽകിയിട്ടുണ്ട്. ബിൽറ്റ്-ഇൻ അലക്‌സാ സപ്പോർട്ടും രണ്ട് മാസത്തെ സൗജന്യ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനും റെഡ്മി ഫോൺ വാങ്ങുന്നവർക്ക് ലഭിക്കും.

5ജി സ്മാർട്ട്ഫോണുകൾ വാങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം5ജി സ്മാർട്ട്ഫോണുകൾ വാങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Best Mobiles in India

English summary
Motorola has launched a new budget smartphone in the Indian market. The new Moto G32 device comes with impressive features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X