Home
Mobile

മോട്ടോ ജി40 ഫ്യൂഷൻ സ്മാർട്ട്ഫോണിന് വില വർധിപ്പിച്ചു; പുതുക്കിയ വിലയും സവിശേഷതകളും

മോട്ടറോളയുടെ മിഡ് റേഞ്ച് ഡിവൈസായ മോട്ടോ ജി40 ഫ്യൂഷൻ ഏപ്രിലിലാണ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തത്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ ലഭ്യമാകുന്നത്. 13,999 രൂപ മുതൽ ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നു. ഇപ്പോഴിതാ ഈ ഡിവൈസിന്റെ വില വർധിപ്പിച്ചിരിക്കുകയാണ് കമ്പനി. രണ്ട് വേരിയന്റുകളുടെയും വില 500 രൂപ വീതമാണ് വർധിപ്പിച്ചിരിക്കുന്നത്. 120 ഹെർട്സ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 732ജി ചിപ്‌സെറ്റ് എന്നിങ്ങനെയുള്ള മികച്ച സവിശേഷതകൾ ഈ സ്മാർട്ട്ഫോണിലുണ്ട്.

മോട്ടോ ജി40 ഫ്യൂഷൻ: സവിശേഷതകൾ

മോട്ടോ ജി40 ഫ്യൂഷൻ: സവിശേഷതകൾ

മോട്ടോ ജി40 ഫ്യൂഷൻ സ്മാർട്ട്ഫോണിൽ 6.8 ഇഞ്ച് എഫ്എച്ച്ഡി + എൽസിഡി ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 1080 × 2460 പിക്സൽ റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ട്. 16 എംപി ഫ്രണ്ട് ക്യാമറ സെൻസറിനായി പഞ്ച്-ഹോൾ കട്ട് ഔട്ടും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനമുള്ള ഈ ഡിവൈസിൽ 6 ജിബി റാമും 128 ജിബി നേറ്റീവ് സ്റ്റോറേജുമാണ് ഉള്ളത്. മിഡ് റേഞ്ച് സ്‌നാപ്ഡ്രാഗൺ 732ജി ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

ബാറ്ററി

6,000 mAh ബാറ്ററിയാണ് മോട്ടോ ജി40 ഫ്യൂഷനിൽ ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 20W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയും നൽകിയിട്ടുണ്ട്. 64 എംപി മെയിൻ ലെൻസ്, 8 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ലെൻസ് സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. സുരക്ഷയ്ക്കായി പിൻവശത്ത് ഫിംഗർപ്രിന്റ് സ്കാനർ നൽകിയിട്ടുണ്ട്. ബ്ലൂടൂത്ത് 5.0, 3.5 എംഎം ഓഡിയോ ജാക്ക്, വൈ-ഫൈ 802.11 എസി, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.

മോട്ടോ ജി40 ഫ്യൂഷൻ: പുതിയ വില, ഓഫറുകൾ

മോട്ടോ ജി40 ഫ്യൂഷൻ: പുതിയ വില, ഓഫറുകൾ

മോട്ടോ ജി40 ഫ്യൂഷൻ സ്മാർട്ട്ഫോണിന് 500 രൂപയാണ് കമ്പനി വർധിപ്പിച്ചിരിക്കുന്നത്. ഡിവൈസിന്റെ 4 ജിബി റാം + 64 ജിബി റോം മോഡലിന് 13,999 രൂപയായിരുന്നു വിലയുണ്ടായാരുന്നത്. ഇനി മുതൽ ഈ ഡിവൈസ് സ്വന്തമാക്കാൻ 14,499 രൂപ നൽകേണ്ടി വരും. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയായിരുന്നു വില. ഇനി മുതൽ ഈ ഡിവൈസ് വാങ്ങാനായി 16,499 രൂപ നൽകേണ്ടി വരും. ഡൈനാമിക് ഗ്രേ, ഫ്രോസ്റ്റഡ് ഷാംപെയ്ൻ കളർ ഓപ്ഷനുകളിൽ ലഭ്യമാകുന്ന ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാം.

ഫ്ലിപ്പ്കാർട്ട്

മോട്ടോ ജി40 ഫ്യൂഷൻ വാങ്ങുന്നവർക്ക് ഫ്ലിപ്പ്കാർട്ട് ഇൻസ്റ്റന്റ് ഡിസ്കൌണ്ട് നൽകുന്നുണ്ട്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 1,000 രൂപ ഡിസ്കൌണ്ട്, ഇഎംഐ ഇടപാടുകൾ, ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക്, ആദ്യ ഫ്ലിപ്പ്കാർട്ട് പേയ്ക്ക് 100 രൂപ കിഴിവ്. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ എന്നിവയും ലഭിക്കും.

മോട്ടോ ജി40 ഫ്യൂഷൻ വാങ്ങണോ

മോട്ടോ ജി40 ഫ്യൂഷൻ വാങ്ങണോ

ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലെ, ശക്തമായ പ്രോസസർ, 64 എംപി ട്രിപ്പിൾ ക്യാമറകൾ എന്നിവയുള്ള മോട്ടോ ജി40 ഫ്യൂഷൻ 14,499 രൂപ മുതലുള്ള വിലയ്ക്ക് മികച്ചൊരു ചോയിസാണ്. ഡിസൈനും 5ജി കണക്റ്റിവിറ്റി ഇല്ലാത്തതും പോരായ്മകളാണ്. ഈ വില വിഭാഗത്തിൽ മികച്ച ഡിസൈനുള്ള 5ജി കണക്ടിവിറ്റിയോട് കൂടിയ ഡിവൈസുകൾ ലഭ്യമാണ്. റിയൽമി അടക്കമുള്ള ബ്രാന്റുകൾ ഈ വില വിഭാഗത്തിൽ 5ജി ഫോണുകൾ നൽകുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Motorola has increased the price of its mid-range device Moto G40 Fusion in India. Both the variants of the device gets Rs 500 price hike.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X