ഇന്ത്യൻ വിപണിയിൽ തരംഗമാകാൻ Moto G42 എത്തിക്കഴിഞ്ഞു; വില 13,999 രൂപ

|

മോട്ടറോള ഇന്ത്യയിൽ പുതിയൊരു വില കുറഞ്ഞ സ്മാർട്ട്ഫോൺ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. മോട്ടോ ജി42 (Moto G42) എന്ന ഈ മിഡ് റേഞ്ച് 4ജി സ്മാർട്ട്ഫോണിൽ ആകർഷകമായ സവിശേഷതകളാണ് ഉള്ളത്. പുതിയ മോട്ടറോള സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 12 ഒഎസിലാണ് പ്രവർത്തിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 എസ്ഒസി, പിഎംഎംഎ അക്രിലിക് ഗ്ലാസ് ഫിനിഷ് ബോഡി, 5000എംഎഎച്ച് ബാറ്ററി, 50 എംപി ക്യാമറ തുടങ്ങിയ സവിശേഷതകളെല്ലാം ഈ ഡിവൈസിലുണ്ട്.

 

Moto G42: വിലയും ലഭ്യതയും

Moto G42: വിലയും ലഭ്യതയും

മോട്ടോ ജി42 സ്മാർട്ട്ഫോൺ ഒരൊറ്റ സ്റ്റോറേജ് വേരിയന്റിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാമും 64 ജിബി സ്‌റ്റോറേജ് സ്‌പേസുമുള്ള ഈ ഡിവൈസിന് 13,999 രൂപയാണ് വില. ജൂലൈ 11 മുതൽ ഫ്ലിപ്പ്കാർട്ട് വഴിയും രാജ്യത്തെ പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ വഴിയും മോട്ടോ ജി42 വിൽപ്പനയ്ക്ക് എത്തും. മെറ്റാലിക് റോസ്, അറ്റ്ലാന്റിക് ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും.

വൺപ്ലസ് നോർഡ് 2ടി 5ജിയും എതിരാളികളും; മിഡ്റേഞ്ചിലെ തീപാറും പോരാട്ടംവൺപ്ലസ് നോർഡ് 2ടി 5ജിയും എതിരാളികളും; മിഡ്റേഞ്ചിലെ തീപാറും പോരാട്ടം

ഓഫറുകൾ

മോട്ടോ ജി42 സ്മാർട്ട്ഫോണിന് ആകർഷകമായ ലോഞ്ച് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഡിവൈസ് വാങ്ങാനായി എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ആളുകൾക്ക് 1,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഈ സ്മാർട്ട്ഫോൺ വാങ്ങിയാൽ ഉപഭോക്താക്കൾക്ക് റിലയൻസ് ജിയോ റീചാർജുകളിൽ 2,000 രൂപ വരെ ക്യാഷ്ബാക്കും സീ5 വാർഷിക മെമ്പർഷിപ്പിൽ 549 രൂപ കിഴിവും ലഭിക്കും.

Moto G42: സവിശേഷതകൾ
 

Moto G42: സവിശേഷതകൾ

മോട്ടോ ജി42 സ്മാർട്ട്ഫോണിൽ 6.4-ഇഞ്ച് മാക്സ്വിഷൻ AMOLED ഡിസ്പ്ലേ പാനലാണ് കമ്പനി നൽകിയിരിക്കുന്നത്. FHD+ റെസല്യൂഷനുനും (2400 x 1080 പിക്സൽ) 20:9 അസ്പാക്ട് റേഷിയോവും ഉള്ള ഡിസ്പ്ലെയാണ് ഇത്. 6nm പ്രോസസ് ബേസ്ഡ് ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 680 പ്രോസസറിന്റെ കരുത്തിലാണ് ഈ പുതിയ മോട്ടറോള സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. അഡ്രീനോ 610 ജിപിയുവും ഇതിനൊപ്പം മോട്ടറോള നൽകിയിട്ടുണ്ട്.

വൺപ്ലസ് 9 5ജി, ഐഫോൺ 13 അടക്കം ഇന്ത്യയിൽ ഇപ്പോൾ വില കുറച്ച സ്മാർട്ട്ഫോണുകൾവൺപ്ലസ് 9 5ജി, ഐഫോൺ 13 അടക്കം ഇന്ത്യയിൽ ഇപ്പോൾ വില കുറച്ച സ്മാർട്ട്ഫോണുകൾ

സ്റ്റോറേജ്

4 ജിബി LPDDR4X റാമും 64 ജിബി സ്റ്റോറേജ് സ്‌പെയ്‌സുമായിട്ടാണ് മോട്ടോ ജി42 സ്മാർട്ട്ഫോൺ വരുന്നത്. ഈ സ്റ്റോറേജ് തികയാത്ത ആളുകൾക്കായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് നൽകിയിട്ടുണ്ട്. ഈ സ്ലോട്ടിലൂടെ സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം. നിലവിൽ ഒറ്റ റാം, സ്റ്റോറേജ് വേരിയന്റിൽ മാത്രമേ ഈ ഡിവൈസ് ലഭ്യമാകുന്നുള്ളു. വൈകാതെ മറ്റ് വേരിയന്റുകളും ഇന്ത്യയിൽ വരുമെന്ന് പ്രതീക്ഷിക്കാം. ആൻഡ്രോയിഡ് 12 ബേസ്ഡ് മൈ യുഎക്‌സിലാണ് മോട്ടോ ജി42 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ക്യാമറകൾ

മൂന്ന് പിൻ ക്യാമറകളാണ് മോട്ടോ ജി42 സ്മാർട്ട്ഫോണിലുള്ളത്. എഫ്/1.8 അപ്പേർച്ചറുള്ള 50 എംപി പ്രൈമറി സെൻസറിനൊപ്പം 118 ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 8 എംപി സെക്കൻഡറി അൾട്രാ വൈഡ് ആംഗിൾ ലെൻസാണ് ഉള്ളത്. ഈ ലെൻസിന് എഫ്. /2.2 അപ്പേർച്ചറുണ്ട്. മൂന്നാമത്തെ ക്യാമറ എഫ്/2.4 അപ്പേർച്ചറുള്ള 2 എംപി ടെർഷ്യറി മാക്രോ ലെൻസാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മോട്ടോ ജി42 സ്മാർട്ട്ഫോണിന്റെ മുൻവശത്ത് എഫ്/2.2 അപ്പർച്ചറുള്ള 16 എംപി സെൽഫി ക്യാമറ സെൻസറുമുണ്ട്.

ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ഈ 5ജി സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ 40 ശതമാനം വരെ കിഴിവ്ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ഈ 5ജി സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ 40 ശതമാനം വരെ കിഴിവ്

കണക്റ്റിവിറ്റി

മോട്ടോ ജി42 സ്മാർട്ട്ഫോണിൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, എഫ്എം റേഡിയോ, ഡോൾബി അറ്റ്‌മോസ്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP52 സ്പ്ലാഷ് റെസിസ്റ്റന്റ് റേറ്റിംഗ്, ഡ്യുവൽ 4ജി വോൾട്ടി, വൈഫൈ, ബ്ലൂടൂത്ത് 5, ജിപിഎസ്, ഡ്യുവൽ സിം, യുഎസ്ബി ടൈപ്പ്-സി പോർട്ട് ഉൾപ്പെടെയുള്ള സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. 20W ടർബോ ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണ് ഈ ഡിവൈസിൽ മോട്ടറോള നൽകിയിട്ടുള്ളത്.

Best Mobiles in India

English summary
Motorola has launched a new low-cost smartphone in India. Moto G42 is a mid-range 4G smartphone with impressive features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X