മോട്ടോ ജി5 പ്ലസ് 'ബൈബാക്ക് ഗാരന്റി' ഓഫറുമായി!

Written By:

മോട്ടോ ജി5 പ്ലസ് ഇന്നാണ് ഇന്ത്യയില്‍ ഇറങ്ങുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്കാര്‍ട്ടു വഴിയാണ് ഈ ഫോണ്‍ ലഭ്യമാകുക. ഇന്ന് 12.15PM നാണ് ഈ ഫോണ്‍ വില്‍പന ആരംഭിക്കുന്നത്. എന്നാല്‍ ഇതു കൂടാതെ രസകരമായ മറ്റു വിവരവും ഫ്‌ളിപ്കാര്‍ട്ട് ഈ ഫോണിനു നല്‍കുന്നു.

എങ്ങനെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കാം?

മോട്ടോ ജി5 പ്ലസ് 'ബൈബാക്ക് ഗാരന്റി' ഓഫറുമായി!

അതായത് 'ബൈബാക്ക് ഗാരന്റി' ഓഫറാണ് ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍ ഈ ഫോണിനു നല്‍കുന്നത്. അതായത് ഒരു പ്രത്യേക സമയത്തിനുളളില്‍ ഈ ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ചെയ്യുകയാണെങ്കില്‍ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നതാണ്. ഈ ഗ്യാണ്ടി ഫ്‌ളിപ്കാര്‍ട്ട് വെബ്‌സൈറ്റില്‍ മാത്രമേ ലഭ്യമാകൂ.

മോട്ടോ ജി5 പ്ലസ് ഇതു വരെ ഇറങ്ങിയില്ല, അതിനാല്‍ ഇതിന്റെ യഥാര്‍ത്ഥ വിലയും അറിയില്ല. എന്നിരുന്നാലും 'ബൈബാക്ക് ഗാരണ്ടി' യില്‍ ഒരു ഏകദേശം വിലയുടെ അടിസ്ഥാനത്തില്‍ വിശദീകരണം നല്‍കാം.

മോട്ടോ ജി5 പ്ലസ് 'ബൈബാക്ക് ഗാരന്റി' ഓഫറുമായി!

ഫോണ്‍ വാങ്ങി ആറു മുതല്‍ എട്ടു മാസത്തിനുളളില്‍ ഒരു പ്രത്യേക എക്‌സ്‌ച്ചേഞ്ച് ഓഫര്‍ തുക ലഭിക്കുന്നതാണ്. എക്‌ച്ചേഞ്ച് ഓഫറിന് മോട്ടോ ജി5 പ്ലസിനേക്കാള്‍ വില കൂടിയ ഫോണ്‍ വേണം നിങ്ങള്‍ വാങ്ങാന്‍. അതായത് നിങ്ങള്‍ 30,000 രൂപ വിലയുളള ഫോണ്‍ വാങ്ങുകയാണെങ്കില്‍ ബൈബാക്ക് ഗാരണ്ടി ഡിസ്‌ക്കൗണ്ട് 12,001 രൂപ മോട്ടോ ജി5 പ്ലസ് എക്‌സ്‌ച്ചേഞ്ച് തുക ലഭിക്കുന്നു. ഇതു വഴി പുതിയ ഫോണിന് 17,999 രൂപ നല്‍കിയാല്‍ മതിയാകും.

വെറും രണ്ട് മിനിറ്റ് കൊണ്ട് പഴയ ഹെഡ്‌ഫോണ്‍ വയര്‍ലെസ് ഹെഡ്‌ഫോണാക്കാം!

മോട്ടോ ജി5 പ്ലസ് 'ബൈബാക്ക് ഗാരന്റി' ഓഫറുമായി!

എന്നാല്‍ എട്ടു മാസം കഴിഞ്ഞാല്‍ ഈ എക്‌ച്ചേഞ്ച് ഓഫറിന്റെ വില വ്യത്യസ്ഥമായിരിക്കും. അപ്പോള്‍ നിങ്ങള്‍ മോട്ടോ ജി5 പ്ലസ് തിരിച്ചു നല്‍കുകയാണെങ്കില്‍ ഒറിജിനല്‍ ചാര്‍ജ്ജര്‍, ബോക്‌സ്, ആക്‌സിസറീസ് എല്ലാം തന്നെ ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലായിരിക്കണം.

English summary
Flipkart announces BuyBack Guarantee for Moto G5 Plus.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot