മോട്ടോ ജി50 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക മൂന്ന് പിൻക്യാമറകളുമായി

|

മോട്ടോ ജി50 സ്മാർട്ട്ഫോണിന്റെ റെൻഡറുകൾ ലീക്ക് ആയതായി റിപ്പോർട്ട്. ഈ സ്മാർട്ട്‌ഫോൺ ടെനാ ലിസ്റ്റിങിലാണ് കണ്ടെത്തിയിട്ടുള്ളത്. ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പായിരിക്കും ഈ ഡിവൈസിൽ ഉണ്ടായിരിക്കുക. വാട്ടർ ഡ്രോപ്പ് സ്റ്റൈൽ നോച്ചാണ് ഈ ഡിസ്പ്ലെയിൽ ഉള്ളത്. ഫോണിന്റെ ബാറ്ററി ശേഷി, ഒഎസ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ടെനാ ലിസ്റ്റിങിൽ നിന്നും വ്യക്തമായിട്ടുണ്ട്. മോട്ടോ ജി100 സ്മാർട്ട്‌ഫോണിനൊപ്പമായിരിക്കും ജി50യും വിപണിയിലെത്തുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ

48 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് മോട്ടോ ജി50 സ്മാർട്ട്ഫോണിൽ ഉണ്ടാവുക. ഡീൽടെക് റിപ്പോർട്ടിലൂടെ പുറത്ത് വന്ന വിവരങ്ങൾ അനുസരിച്ച് മൊഡ്യൂളിൽ "48എംപി ക്വാഡ് പിക്സൽ" എന്ന് എഴുതിയിട്ടുണ്ട്. ഈ ക്യാമറ സെറ്റപ്പിൽ ഒരു എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. ഈ ഫോണിന് പിന്നിൽ മോട്ടോ ബാറ്റ്വിംഗ് ലോഗോയ്ക്കുള്ളിലായിട്ടാണ് ഫിസിക്കൽ ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുള്ളത്. സെൽഫി ക്യാമറയ്‌ക്കായുള്ള വാട്ടർ ഡ്രോപ്പ് നോച്ച്, ബ്ലൂ, ഗ്രേ കളർ ഓപ്ഷനുകൾ എന്നിവയും ഡിവൈസിൽ ഉണ്ടാകുമെന്ന് ലീക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു.

കൂടുതൽ വായിക്കുക: റിയൽമി സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽകൂടുതൽ വായിക്കുക: റിയൽമി സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ

മോട്ടോ ജി50 സ്മാർട്ട്ഫോൺ

എക്സ് ടി 2137 എന്ന മോഡൽ നമ്പറുള്ള ഗ്രേ നിറത്തിലുള്ള മോട്ടോ ജി50 സ്മാർട്ട്ഫോൺ സ്പാനിഷ് റീട്ടെയിലർ വെബ്‌സൈറ്റിലും കണ്ടെത്തിയിട്ടുണ്ട്. ഈ ഡിവൈസിന്റെ യൂറോപ്യൻ മോഡലിന്റെ വില 4 ജിബി റാം + 128 ജിബി സ്റ്റോറേജിന് യൂറോ 229.17 (ഏകദേശം 19,700 രൂപ) ആയിരിക്കുമെന്നും ഈ ലിസ്റ്റിങ് വെളിപ്പെടുത്തുന്നു. ഡിവൈസിൽ 6 ജിബി റാം ഉണ്ടായിരിക്കുമെന്ന് ഗീക്ക്ബെഞ്ച് ലിസ്റ്റിങിൽ നിന്നും വ്യക്തമാകുന്നു. ഡിവൈസിനറെ മറ്റ് വേരിയന്റുകളെ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെയായി വ്യക്തമായിട്ടില്ല.

ടെന സർട്ടിഫിക്കേഷൻ

സമാന മോഡൽ നമ്പറുള്ള ഒരു സ്മാർട്ട്‌ഫോൺ ടെന സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ കണ്ടെത്തിയിട്ടുണ്ട്. ടെനയിൽ കണ്ടെത്തിയ ഡിവൈസിന്റെ മോഡൽ നമ്പർ XT2137-2 ആണ്. ഇത് മോട്ടോ ജി50ന്റെ മറ്റൊരു വേരിയന്റ് ആയിരിക്കുമെന്നാണ് സൂചനകൾ. ഫോണിന് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 10W ചാർജിങുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളതെന്ന് ലിസ്റ്റിങിൽ നിന്നും വ്യക്തമാക്കുന്നു. ആൻഡ്രോയിഡ് 11 ഔട്ട്-ഓഫ്-ബോക്സിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: വിവോ വി20 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചുകൂടുതൽ വായിക്കുക: വിവോ വി20 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 5ജി

XT2137-2 എന്ന മോഡൽ നമ്പറുള്ള മോട്ടോ ജി50 ഗീക്ക്ബെഞ്ചിലും, ഡീലൻ‌ടെക്കിന്റെ മുമ്പത്തെ റിപ്പോർട്ട് അനുസരിച്ച് ടി‌യുവി റൈൻ‌ലാൻ‌ഡ് ജപ്പാൻ സർ‌ട്ടിഫിക്കേഷൻ‌ ഡാറ്റാബേസിലും കണ്ടെത്തിയിട്ടുണ്ട്. ഈ ഡിവൈസ് ആൻഡ്രോയിഡ് 11ലായിരിക്കും പ്രവർത്തിക്കുന്നത്. 6 ജിബി റാമുള്ള ഈ ഡിവൈസ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 5ജി എസ്ഒസിയിലായിരിക്കും പ്രവർത്തിക്കുക എന്നും ലിസ്റ്റിങ് സൂചിപ്പിക്കുന്നു. 20W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,850 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത് എന്ന് ടിയുവി റെയിൻലാൻഡ് സർട്ടിഫിക്കേഷനിൽ നിന്നും വ്യക്തമാകുന്നു.

കൂടുതൽ വായിക്കുക: എൽ‌ജി സ്മാർട്ട്‌ഫോൺ ബിസിനസ് അവസാനിപ്പിക്കുന്നു: റിപ്പോർട്ട്കൂടുതൽ വായിക്കുക: എൽ‌ജി സ്മാർട്ട്‌ഫോൺ ബിസിനസ് അവസാനിപ്പിക്കുന്നു: റിപ്പോർട്ട്

Best Mobiles in India

English summary
According to leaked reports, the Moto G50 will have a triple rear camera setup with a 48-megapixel primary sensor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X