Home
Mobile

മോട്ടറോളയുടെ ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായ മോട്ടോ ജി51 5ജി ഇന്ത്യയിലെത്തി

മോട്ടോ ജി51 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണയിൽ അവതരിപ്പിച്ചു. കമ്പനിയുടെ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ 5ജി ഫോണാണ് ഇത. മികച്ച കണക്റ്റിവിറ്റി അനുഭവം നൽകുന്നതിന് 12 ഗ്ലോബൽ 5ജി ബാൻഡുകളുടെ സപ്പോർട്ടുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 പ്ലസ് എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഫോണിൽ 120Hz ഡിസ്‌പ്ലേയും ട്രിപ്പിൾ ക്യാമറ സെറ്റപ്പുമെല്ലാം മോട്ടോ നൽകിയിട്ടുണ്ട്. ഈ ഡിവൈസ് നേരത്തെ തന്നെ യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളതാണ്.

മോട്ടോ ജി51 5ജി: വില, ലഭ്യത

മോട്ടോ ജി51 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 14,999 രൂപ മുതലാണ്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിനാണ് ഈ വില. നിലവിൽ ഈ വേരിയന്റ് മാത്രമാണ് രാജ്യത്ത് അവതരിപ്പിച്ചിട്ടുള്ളത്. അക്വാ ബ്ലൂ, ഇൻഡിഗോ ബ്ലൂ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. മോട്ടോ ജി51 5ജിയുടെ വിൽപ്പന ഡിസംബർ 16ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ട് വഴി നടക്കും. കഴിഞ്ഞ മാസം യൂറോപ്പിൽ അവതരിപ്പിച്ച ഈ ഡിവൈസിന് 229.99 യൂറോ മുതൽ ആയിരുന്നു വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 19,700 രൂപയോളം വരും. ഇത് വച്ച് നോക്കുമ്പോൾ ഇന്ത്യയിലെ വില വളരെ കുറവ് തന്നെയാണ്.

മോട്ടോ ജി51 5ജി: സവിശേഷതകൾ

മോട്ടോ ജി51 5ജി: സവിശേഷതകൾ

മോട്ടോ ജി51 5ജി സ്മാർട്ട്ഫോണിൽ 6.8 ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080 x 2,400 പിക്സൽസ്) മാക്സ് വിഷൻ ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. 20:9 അസ്പാക്ട് റേഷിയോവും 120Hz റിഫ്രഷ് റേറ്റുമുള്ള മികച്ച ഡിസ്പ്ലെയാണ് ഇത്. മോട്ടറോളയുടെ ഈ പുതിയ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 പ്ലസ് എസ്ഒസിയാണ്. 4 ജിബി റാമും 64 ജിബി സ്റ്റോറേജും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് മൈ യുഎക്സിൽ ആണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

പിൻക്യാമറകൾ

മൂന്ന് പിൻക്യാമറകളാണ് മോട്ടോ ജി51 5ജി സ്മാർട്ട്ഫോണിൽ മോട്ടറോള നൽകിയിട്ടുള്ളത്. 8 മെഗാപിക്സൽ അൾട്രാ വൈഡും ഡെപ്ത് ഷൂട്ടറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറുമുള്ള ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ എഫ്/1.8 ലെൻസുള്ള 50 മെഗാപിക്സൽ സെൻസറാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ സ്മാർട്ട്ഫോണിന്റെ മുൻവശത്ത് 13-മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്. ഈ ക്യാമറ സെൻസറിനൊപ്പം എഫ്/2.2 ലെൻസും ഈ ഡിവൈസിൽ ഉണ്ട്.

കണക്റ്റിവിറ്റി

മോട്ടോ ജി51 5ജി സ്മാർട്ട്ഫോൺ ഡ്യൂവൽ നാനോ സിം സപ്പോർട്ടുമായിട്ടാണ് വരുന്നത്. ഡിവൈസിൽ കണക്റ്റിവിറ്റിയായി 5ജി, 4ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് v5.1, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, എഫ്എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ഓൺബോർഡ് സെൻസറുകൾ.

5,000mAh ബാറ്ററി

5,000mAh ബാറ്ററിയാണ് മോട്ടോറോള മോട്ടോ ജി51 5ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 20W റാപ്പിഡ് ചാർജിങ് സപ്പോർട്ടും മോട്ടോറോള ഡിവൈസിൽ നൽകിയിട്ടുണ്ട്. 208 ഗ്രാം ഭാരമാണ് ഈ ഡിവൈസിനുള്ളത്. ഇത്രയും കുറഞ്ഞല വിലയ്ക്ക് 12 ബാൻഡ് 5ജിയും 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയുമെല്ലാം ലഭിക്കുന്നുവെന്നത് ഏറെ ആകർഷകമാണ്. 50 എംപി പ്രൈമറി ക്യാമറയുള്ള ക്യാമറ സെറ്റപ്പും മികച്ചത് തന്നെ. സ്റ്റോക്ക് ആൻഡ്രോയിഡ് പ്രതീക്ഷിച്ചവരെ നിരാശരാക്കുന്നു എന്നല്ലാതെ ഈ ഡിവൈസ് വിപണിയിൽ വൻ വിജയം നേടാൻ വേണ്ടതെല്ലാം മോട്ടറോള ഇതിൽ നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Moto G51 5G smartphone launcheed in India. It is the company's cheapest 5G phone in the country. Price of this device is Rs 14,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X