മോട്ടോ ജി51 5ജി സ്മാർട്ട്ഫോൺ ഡിസംബർ 10ന് ഇന്ത്യൻ വിപണിയിലെത്തും

|

മോട്ടറോള കഴിഞ്ഞമാസം ആഗോള വിപണിയിൽ അവതരിപ്പിച്ച മോട്ടോ ജി51 സ്മാർട്ട്ഫോൺ ഇന്ത്യയിലേക്കും എത്തുന്നു. ഈ ഡിവൈസ് ഡിസംബർ 10ന് രാജ്യത്ത് അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ട് വഴിയായിരിക്കും രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുന്നത്. കഴിഞ്ഞമാസം മോട്ടോ ജി200, ജി71, ജി41, മോട്ടോ ജി31 എന്നിവയ്‌ക്കൊപ്പമാണ് ഈ സ്മാർട്ട്ഫോൺ ആഗോള വിപണിയിൽ ലോഞ്ച് ചെയ്തത്. മികച്ച സവിശേഷതകൾ പായ്ക്ക് ചെയ്യുന്ന ഡിവൈസ് ഇന്ത്യയിലെത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.

മോട്ടോ ജി51 5ജി

മോട്ടോ ജി51 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് കമ്പനി പ്രഖ്യാപിച്ചത് ട്വിറ്റർ വഴിയാണ്. 12 5ജി ബാൻഡുകളും മുൻവശത്ത് ഒരു പഞ്ച്-ഹോൾ കട്ട്ഔട്ടുമായിട്ടായിരിക്കും ഈ ഡിവൈസ് ഇന്ത്യയിൽ എത്തുക എന്ന് ഔദ്യോഗിക ടീസർ വീഡിയോ സ്ഥിരീകരിക്കുന്നു. മോട്ടോ ജി200, മോട്ടോ ജി71 എന്നീ ഡിവൈസുകളും വൈകാതെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സൂചനകൾ ഉണ്ട്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

ഡിസംബർ മാസം ഫോൺ വാങ്ങുന്നോ?, 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾഡിസംബർ മാസം ഫോൺ വാങ്ങുന്നോ?, 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

മോട്ടോ ജി51 5ജി: സവിശേഷതകൾ

മോട്ടോ ജി51 5ജി: സവിശേഷതകൾ

ആഗോള വിപണിയിൽ അവതരിപ്പിച്ച മോട്ടോ ജി51 5ജി മോഡലിന് സമാനമായ ഫീച്ചറുകളോടെ ആയിരിക്കും ഈ ഡിവൈസ് ഇന്ത്യയിൽ അവതരിപ്പിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. മോട്ടോ ജി51 120Hz റിഫ്രഷ് റേറ്റും 20:9 അസ്പാക്ട് റേഷിയോവും ഉള്ള 6.8-ഇഞ്ച് എഫ്എച്ച്ഡി+ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. അഡ്രിനോ 619 ജിപിയുവുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480+ പ്രോസസർ ആയിരിക്കും. ഈ പ്രോസസറുമായി ഇന്ത്യയിലെത്തുന്ന ആദ്യത്തെ ഡിവൈസ് ആയിരിക്കും മോട്ടോ ജി51 5ജി.

 ക്യാമറ

8 ജിബി വരെ എൽപിഡിഡിആർ4x റാം, 128 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്നിവയും മോട്ടോ ജി51 5ജി സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സൌകര്യവും ഡിവൈസിൽ ഒരുക്കും. ആൻഡ്രോയിഡ് 11 ഒഎസിൽ പ്രവർത്തിക്കുന്ന ഫോണിൽ 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററി പായ്ക്ക് ചെയ്യും. 50എംപി പ്രൈമറി സെൻസർ, 8എംപി അൾട്രാ വൈഡ്, 2എംപി മാക്രോ ഷൂട്ടർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഫോണിൽ ഉണ്ടായിരിക്കും. ഈ ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 എംപി സെൽഫി ക്യാമറ സെൻസറായിരിക്കും ഉണ്ടാവുക.

കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ ആറ് മികച്ച സ്മാർട്ട്ഫോണുകൾ ഇവയാണ്കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ ആറ് മികച്ച സ്മാർട്ട്ഫോണുകൾ ഇവയാണ്

ഐപി52 റേറ്റിങ്

മോട്ടോ ജി51 5ജി സ്മാർട്ട്ഫോണിൽ ഐപി52 റേറ്റിങ്, 3.5mm ഓഡിയോ ജാക്ക്, ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ മൈക്രോഫോണുകൾ എന്നിങ്ങനെയുള്ള സവിശേഷതകളും ഉണ്ടായിരിക്കും. കണക്റ്റിവിറ്റി നോക്കിയാൽ, ഡിവൈസിൽ 5ജി എസ്എ/ എൻഎസ്എ, 4ജി, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.1, ജിപിഎസ്, ഗ്ലോനാസ്സ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി എന്നിവയും ഉണ്ടായിരിക്കും. ഈ സ്മാർട്ട്ഫോണിൽ സുരക്ഷയ്ക്കായി നൽകുന്ന ഫിങ്കർപ്രിന്റ് സെൻസർ ഡിവൈസിന്റെ വശത്താണ് സ്ഥാപിച്ചിരിക്കുന്നത്. ആഗോള വേരിയന്റിൽ ഉള്ള സവിശേഷതകളാണ് ഇവിടെ വ്യക്തമാക്കിയത്. ഇതിൽ നിന്നും എന്തൊക്കെ വ്യത്യാസമാണ് ഇന്ത്യൻ വേരിയന്റിൽ ഉണ്ടാവുക എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

മോട്ടോ ജി51 5ജി: ഇന്ത്യയിലെ വില

മോട്ടോ ജി51 5ജി: ഇന്ത്യയിലെ വില

മോട്ടോ ജി51 5ജി സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 20,000 രൂപയിൽ താഴെയായിരിക്കും വില എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. കമ്പനി ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. ഈ വില ശരിയാണെങ്കിൽ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ 5ജി എനേബിൾഡ് മോട്ടറോള ഫോണായിരിക്കും ഈ സ്മാർട്ട്‌ഫോൺ. ഈ ഡിവൈസ് ഇന്ത്യയിൽ ഇൻഡിഗോ ബ്ലൂ, ബ്രൈറ്റ് സിൽവർ എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാകും. രാജ്യത്തെ വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകൾക്കിടയിൽ ആകർഷകമായ സവിശേഷതകളും 12 ബാൻഡ് 5ജിയുമായി വരുന്ന ഫോൺ എന്ന നിലയിൽ മോട്ടറോളയുടെ ഈ ഡിവൈസിന് ജനപ്രീതി നേടാൻ സാധിക്കുമെന്ന് ഉറപ്പാണ്.

മികച്ച ക്യാമറകളുമായി വരുന്ന 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾമികച്ച ക്യാമറകളുമായി വരുന്ന 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Motorola will launch the Moto G51 smartphone in India soon, which was launched in the global market last month. The company has confirmed that the device will be launched in the country on December 10.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X