ഈ ഫെബ്രുവരി മാസം വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോൺ വിപണി സജീവമായ 2022ന്റെ തുടക്കത്തിൽ നിന്നും രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ നിരവധി പുതിയ ഫോണുകൾ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. ഇന്ത്യയിൽ ധാരാളം ആവശ്യക്കാരുള്ള 15000 രൂപയിൽ താഴെ വില വരുന്ന നിരവധി ഡിവൈസുകൾ ഉണ്ട്. ഇത്തരം സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ആകർഷകമായ സവിശേഷതകളുള്ളവയാണ് ഈ സ്മാർട്ട്ഫോണുകൾ. വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ ആയിരുന്നിട്ടും മികച്ച ഡിസ്പ്ലെ, ആകർഷകമായ ക്യാമറ സെറ്റപ്പ്, കരുത്തൻ പ്രോസസർ എന്നിവയെല്ലാം ഉണ്ട്.

സ്മാർട്ട്ഫോണുകൾ

15,000 രൂപയിൽ താഴെ വിലയിൽ ഫെബ്രുവരിയിൽ നിങ്ങൾക്ക് സ്വന്തമാക്കാവുന്ന സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ മോട്ടറോള, റെഡ്മി, റിയൽമി, മൈക്രോമാക്സ്, സാംസങ് തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളാണ് ഉള്ളത്. നിങ്ങൾക്ക് ഈ മാസം വാങ്ങാവുന്ന 15000 രൂപയിൽ താഴെ മാത്രം വിലയുള്ള സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

റെഡ്മി 10 പ്രൈം

റെഡ്മി 10 പ്രൈം

റെഡ്മി 10 പ്രൈം സ്മാർട്ട്ഫോൺ 90Hz റിഫ്രഷ് റേറ്റുള്ള 6.5-ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. പ്ലാസ്റ്റിക് ഫ്രെയിമും പിൻവശത്ത് ക്വാഡ് ക്യാമറ സെറ്റപ്പും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഈ ഡിവൈസിൽ ഉണ്ട്. മീഡിയടെക് ഹീലിയോ ജി88 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 6,000mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5ൽ പ്രവർത്തിക്കുന്നു. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ഡിവൈസിൽ ഉള്ളത്.

പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഈ ഫോണുകൾ ഫെബ്രുവരിയിൽ പുറത്തിറങ്ങുംപുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഈ ഫോണുകൾ ഫെബ്രുവരിയിൽ പുറത്തിറങ്ങും

മോട്ടോ ജി51

മോട്ടോ ജി51

മോട്ടോ ജി51 സ്മാർട്ട്ഫോണിൽ 120 Hz ഉയർന്ന റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.8 ഇഞ്ച് ഹോൾ-പഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്ര്ഗാൺ 480+ എസ്ഒസിയാണ്. 50 മെഗാപിക്സൽ S5JKN1 പ്രൈമറി സെൻസർ, 8 എംപി ക്യാമറ, 2 എംപി ക്യാമറ എന്നിവയാണ് ഈ ഡിവൈസിന്റെ പിൻവശത്തുള്ളത്. 5000mAh ബാറ്ററിയും 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ട്. ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള ഡിവൈസാണ് ഇത്. 5ജി സപ്പോർട്ടും മോട്ടോ ജി51 സ്മാർട്ട്ഫോണിൽ ഉണ്ട്.

മൈക്രോമാക്‌സ് ഇൻ നോട്ട് 2

മൈക്രോമാക്‌സ് ഇൻ നോട്ട് 2

മൈക്രോമാക്‌സ് ഇൻ നോട്ട് 2 സ്മാർട്ട്ഫോണിൽ 20:9 അസ്പാക്ട് റേഷിയോ ഉള്ള 6.43 ഇഞ്ച് ഫുൾ എച്ച്‌ഡി അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഒരു പ്രീമിയം ഡിസൈനാണ് ഈ ഡിവൈസിൽ ഉള്ളത്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 95 പ്രോസസറാണ്. 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. സാംസങ് GM1 ഐസോസെൽ സെൻസറുള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ ബൊക്കെ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയും ഡിവൈസിൽ ഉണ്ട്. സെൽഫികൾക്കായി 16 എംപി ക്യാമറയാണ് ഉള്ളത്.

ഇൻഫിനിക്സ് നോട്ട് 11

ഇൻഫിനിക്സ് നോട്ട് 11

ഇൻഫിനിക്സ് നോട്ട് 11 സ്മാർട്ട്ഫോണിൽ 6.6 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഡിസ്പ്ലെയുടെ സംരക്ഷണത്തിന് ഗോറില്ലാ ഗ്ലാസ് 3യും ഉണ്ട്. മീഡിയടെക് ഹീലിയോ ജി88 പ്രോസസറും ഈ ഡിവൈസിൽ ഉണ്ട്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഈ ഡിവൈസിൽ ഉള്ളത്. ആൻഡ്രോയിഡ് 11 ഔട്ട് ഓഫ് ബോക്സിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയും ഡിവൈസിൽ ഉണ്ട്. എഫ്/1.6 അപ്പർച്ചറുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 എംപി ഡെപ്ത് സെൻസർ, എഐ ലെൻസ് എന്നിവയാണ് ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ ഉള്ളത്. സെൽഫികൾക്കായി 16 മെഗാപിക്സൽ ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്.

കഴിഞ്ഞ വാരം ഏറ്റവും ട്രന്റിങ് ആയ സ്മാർട്ട്ഫോണുകൾ ഇവയാണ്കഴിഞ്ഞ വാരം ഏറ്റവും ട്രന്റിങ് ആയ സ്മാർട്ട്ഫോണുകൾ ഇവയാണ്

സാംസങ് ഗാലക്സി എഫ്22

സാംസങ് ഗാലക്സി എഫ്22

സാംസങ് ഗാലക്സി എഫ്22 സ്മാർട്ട്ഫോണിൽ 6.4 ഇഞ്ച് 90 ഹെർട്‌സ് എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 90Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. 15W ചാർജിങ് സപ്പോർട്ടുള്ള ഈ ഡിവൈസിൽ 6000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഈ വില വിഭാഗത്തിൽ ലഭിക്കുന്ന ഏറ്റവും മികച്ച ബാറ്ററിയുള്ള ഫോൺ ആണ് ഇത്. 48 എംപി പ്രൈമറി ക്യാമറ, 8 എംപി സെക്കന്ററി ക്യാമറ, രണ്ട് 2 എംപി സെൻസറുകൾ എന്നിവയാണ് ഈ ഡിവൈസിന്റെ പിൻ ക്യാമറ സെറ്റപ്പിൽ ഉള്ളത്. 13 എംപി സെൽഫി ക്യാമറയും ഈ ഡിവൈസിൽ സാംസങ് നൽകിയിട്ടുണ്ട്.

റിയൽമി 9ഐ

റിയൽമി 9ഐ

റിയൽമി 9ഐ സ്മാർട്ട്ഫോണിൽ 6.6-ഇഞ്ച് ഫുൾ-എച്ച്‌ഡി+ എൽസിഡി ഡിസ്പ്ലെയാണ് ഉള്ളത്. 4 ജിബി, 6 ജിബി റാം എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0ലാണ് പ്രവർത്തിക്കുന്നത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയും സ്മാർട്ട്ഫോണിൽ ഉണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ടും വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് തുടങ്ങിയ മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകളും ഡിവൈസിൽ ഉണ്ട്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ പോർട്രെയ്റ്റ് ക്യാമറ എന്നിവയാണ് പിൻ ക്യാമറ സെറ്റപ്പിൽ ഉള്ളത്. 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ട്.

Best Mobiles in India

English summary
Many smartphones are available for less than Rs 15,000. Take a look at the best smartphones below Rs 15,000 that you can buy this February.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X